മലയാളത്തിൽ എട്ടുകാലികൾക്ക് ഒരു പര്യായ പദമുണ്ട് - 'ഊർണനാഭം'. സംസ്‌കൃതത്തിൽ നിന്ന് കടം കൊണ്ട ഒരു വാക്കാണിത് . നാട്യശാസ്ത്രത്തിൽ ഊർണനാഭം എന്ന ഒരു മുദ്രയും ഉണ്ട്. ഊർണം എന്നാൽ നൂൽ എന്നർത്ഥം. നാഭി എന്നാൽ പൊക്കിൾ. നാഭിയിൽ നിന്ന് ഊർണം ഉണ്ടാക്കുന്നത് ഊർണനാഭം. എന്നാൽ ഇത് പൂർണമായും ശരിയല്ല. എട്ടുകാലിയുടെ ശരീരത്തിന്റെ അടിഭാഗത്ത് പുറകുവശത്തുള്ള ഒരു അവയവത്തിൽ നിന്നാണ് വല നെയ്‌യുന്ന നൂൽ ഉല്പാദിപ്പിക്കപ്പെടുന്നത്. പൊക്കിളിൽ നിന്നാണ് നൂൽ വരുന്നത് എന്ന് തോന്നാം. അതാണ് ഈ പേരിന് പിന്നിൽ.
എട്ടുകാലികൾക്കും, ചില ജീവികളുടെ ലാർവകൾക്കും, ഷഡ്പദങ്ങൾക്കും ഇങ്ങനെ വലനെയ്യാനുള്ള കഴിവുണ്ട്. പൊക്കിളിൽ നിന്നല്ല മറിച്ച് സ്പിന്നറെട് (spinneret) എന്ന് അറിയപ്പെടുന്ന പ്രത്യേകതരം അവയവത്തെ നിന്നാണ് ഇവ വല ഉണ്ടാക്കുന്നതിന് കണ്ടെത്തിയിരുന്നു.
വളരെ സങ്കീർണമായ ഒരു അവയവമാണിത്. സാധാരണ എട്ടുകാലികളിൽ ആറ് വലനെയ്ത്ത് അവയവങ്ങളാണ് ഉണ്ടാകുക. ചിലവയിൽ രണ്ട്, നാല്, എട്ട് എന്നിങ്ങനെയും സ്പിന്നറെട്സ് കാണപ്പെടുന്നു. ഓരോ സ്പിന്നറെറ്റും ഒരു നാരാണ് ഉണ്ടാക്കുക.എട്ടുകാലികൾ ഇവയെ ആവശ്യാനുസരണം പിരിച്ചു വലനെയുന്നു. പല ആവശ്യങ്ങൾക്കാണ് എട്ടുകാലികളും, മറ്റു ജീവികളും നോൾ ഉണ്ടാക്കാനുള്ള ഈ കഴിവ് ഉപയോഗപ്പെടുത്തടുന്നത്. എട്ടുകാലികൾ പ്രധാനമായി വല നെയ്ത് ഇരയെ പിടിക്കാൻ ഇത് ഉപയോഗിക്കുന്നു. കൂടാതെ സഞ്ചാരത്തിനായും(സ്പൈഡർ മാൻ ചെയുന്നത് പോലെ), മുട്ടകൾ സംരക്ഷിക്കുന്നതിനാണ് എട്ടുകാലികൾ നൂൽ ഉല്പാദിപിപ്പിക്കുന്നു. കാറ്റിന്റെ ഗതി മനസിലാക്കി എത്തേണ്ട സ്ഥലത്തു എത്താൻ പാകത്തിന് വലയെറിഞ്ഞാണ് എട്ടുകാലികൾ സഞ്ചരിക്കുക. ചില പുഴുക്കളും ഇത്തരത്തിൽ സഞ്ചാരം നടത്താറുണ്ട്. മരങ്ങളിൽ നിന്ന് നൂലിൽ തൂങ്ങി ഇറങ്ങി വരുന്ന പുഴുക്കൾ ദേഹത്ത് വീഴുന്ന അനുഭവം ഉണ്ടായിക്കാണുമല്ലോ.
പല പുഴുക്കളും ,കൊക്കൂണുകൾ നിർമിക്കാനാണ് നൂൽ ഉല്പാദിപ്പിക്കുന്നത്. പട്ടുനൂൽ പുഴു ഒരുദാഹരമാണ്. ഈ കൊക്കൂണുകൾ ഉപയോഗിച്ചാണ് വസ്ത്രങ്ങൾക്കും, അലങ്കാരങ്ങൾക്കുമായി പട്ട് ഉണ്ടാക്കുന്നത്. ഇവയ്ക്കും നൂൽ ഉണ്ടാക്കാനായി എട്ടുകാലികളോട് സമാനമായ പ്രത്യേക അവയവം (സ്പിന്നറെട്) ഉണ്ട്..
No comments:
Post a Comment