Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Thursday, 12 September 2019

ഒലിവ് ഓയിലും ഗുണങ്ങളും..

എണ്ണകളുടെ കൂട്ടത്തില്‍ ഏറ്റവും മുന്‍പില്‍ നില്‍ക്കുന്ന ഒന്നാണ് ഒലീവ് ഓയില്‍. ആരോ​ഗ്യത്തിന് മാത്രമല്ല ചര്‍മ്മ സംരക്ഷണത്തിനും ഏറ്റവും നല്ലതാണ് ഒലീവ് ഓയിൽ. ചര്‍മ്മത്തിന് വില്ലനാവുന്ന ഫ്രീറാഡിക്കല്‍സ് ഇല്ലാതാക്കുന്നതിന് ഒലീവ് ഓയിലിന്റെ ഉപയോഗം സഹായിക്കുന്നു.
ഒലീവ് ഓയില്‍ മുഖത്ത് തേച്ച് പിടിപ്പിക്കുന്നത് ചര്‍മ്മത്തിലെ ബ്ലാക്ക്‌ഹെഡ്‌സും വൈറ്റ്‌ഹെഡ്‌സും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ചർമ്മസംരക്ഷണത്തിന് വളരെ നല്ലതാണ് ഒലീവ് ഓയിൽ. ദിവസവും ഒലീവ് ഓയിൽ പുരട്ടിയാൽ നിരവധി ചർമ്മപ്രശ്നങ്ങൾ അകറ്റാനാകും. ഒലീവ് ഓയില്‍ ഉപയോഗിച്ചാൽ ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ധിപ്പിക്കാൻ സഹായിക്കും.

ചർമ്മസംരക്ഷണത്തിന് ഒലീവ് ഓയില്‍ ഉപയോഗിക്കുമ്പോള്‍ അതുണ്ടാക്കുന്ന ഗുണങ്ങള്‍ പല വിധത്തിലാണ്. ചര്‍മ്മസംരക്ഷണം മാത്രമല്ല അലര്‍ജി, എക്‌സിമ പോലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് ഏറ്റവും നല്ലതാണ് ഒലീവ് ഓയിൽ. ഒലീവ് ഓയിൽ പുരട്ടിയാലുള്ള മറ്റ് ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയേണ്ടേ...

1. ചര്‍മ്മസംരക്ഷണത്തിന് ഏറ്റവും നല്ലതാണ് ഒലീവ് ഓയിൽ. ചര്‍മ്മത്തിന് വില്ലനാവുന്ന ഫ്രീറാഡിക്കല്‍സ് ഇല്ലാതാക്കുന്നതിന് ഒലീവ് ഓയിലിന്റെ ഉപയോഗം സഹായിക്കുന്നു. മാത്രമല്ല അകാല വാര്‍ധക്യം ഇല്ലാതാക്കി അതിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു.

2. മോയ്‌സ്ചുറൈസര്‍ ആയി ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നാണ് ഒലീവ് ഓയില്‍. ഇത് ചര്‍മ്മത്തിന്റെ വരള്‍ച്ച ഇല്ലാതെ ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ചര്‍മ്മത്തിന്റെ ഇലാസ്തിസിറ്റി വര്‍ധിപ്പിക്കുന്നതിന് ഏറ്റവും മികച്ച ഒന്നാണ്.

3. ഒലീവ് ഓയില്‍ മുഖത്ത് തേച്ച് പിടിപ്പിക്കുന്നത് ചര്‍മ്മത്തിലെ ബ്ലാക്ക്‌ഹെഡ്‌സും വൈറ്റ്‌ഹെഡ്‌സും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

4. ഒലീവ് ഓയിലിൽ അല്‍പം തേന്‍ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. ഇത് ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

5. മുഖത്തെ ചുളിവ് മാറാൻ ഏറ്റവും നല്ലതാണ് ഒലീവ് ഓയിൽ . ഒരു സ്പൂൺ നാരങ്ങ നീരും ഒലീവ് ഓയിലും ചേർത്ത് മുഖത്ത് പുരട്ടുന്നത് ചുളിവ് മാറാൻ സഹായിക്കും.

6. ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കാനും ഒലീവ് ഓയില്‍ സഹായിക്കുന്നു. ദിവസവും ഒരു സ്പൂൺ ഒലീവ് ഓയില്‍ കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കുകയും രക്തസമ്മര്‍ദ്ദം ഇല്ലാതാക്കുകയും ചെയ്യും.

7. ആരോഗ്യമുള്ള നഖങ്ങൾക്ക് വളരെ നല്ലതാണ് ഒലീവ് ഓയിൽ.‌ നഖം പൊട്ടാതിരിക്കാൻ ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് നഖത്തിൽ ഒലീവ് ഓയില്‍ പുരട്ടുക. ഇത് നഖങ്ങള്‍ക്ക് ആരോഗ്യവും സൗന്ദര്യവും നല്‍കുന്നു.

8. ഒരു സ്പൂൺ മഞ്ഞൾ പൊടിയും ഒലീവ് ഓയിലും ചേർത്തും മുഖത്ത് പുരട്ടുന്നത് മുഖക്കുരു മാറാനും കണ്ണിന് താഴെയുള്ള കറുത്തപാട് മാറാനും സഹായിക്കും.

No comments:

Post a Comment