Featured post
എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..
ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...
Thursday, 31 October 2019
തവള കരഞ്ഞാൽ മഴ പെയ്യുമോ?..
Tuesday, 29 October 2019
അടുക്കള അറിവുകൾ kitchen tips..
Monday, 28 October 2019
വിയര്‍ക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്..
Sunday, 27 October 2019
കമ്യൂണിസ്റ്റ് പച്ചയ്ക്ക് എങ്ങനെയാണ് ആ പേര് വന്നത്?
Monday, 21 October 2019
മൈഗ്രേയ്ൻ കുറയ്ക്കാൻ ഇതാ 8 എളുപ്പ വഴികൾ..
ഏറെ അസ്വസ്ഥത ഉണ്ടാക്കുന്ന വേദനകളില്‍ ഒന്നാണ് മൈഗ്രേയ്ന്‍. സാധാരണ തലവേദനയെക്കാള്‍ രൂക്ഷമാണ് മൈഗ്രേയ്ന്‍. കടുത്ത വേദനയോടൊപ്പം ചിലര്‍ക്ക് ഛര്‍ദ്ദിയും മുഖമാകെ തരിപ്പുമെല്ലാം അനുഭവപ്പെടും.
സന്ധ്യയോടെ തുടങ്ങുന്ന തലവേദന രാത്രിയോടെ കൂടുകയും നിങ്ങളെ കൂടുതൽ അസ്വസ്ഥമാക്കുകയും ചെയ്യുന്നു. ഉറക്കം നഷ്ടപ്പെടുന്നു എന്നതാണ് ഇതിന്റെ മറ്റൊരു പ്രശ്നം. പിറ്റേ ദിവസത്തെ പകലിനെക്കൂടി ഇത് നഷ്ടപ്പെടുത്തുന്നു. മൈഗ്രേയ്ൻ ഉള്ളവർക്ക് നല്ല ഉറക്കം ലഭിക്കാൻ ചെയ്യേണ്ടത്.
ഒന്ന്...
സന്ധ്യ കഴിഞ്ഞാൽ കോഫിയും കഫീൻ അടങ്ങിയ മറ്റു പാനീയങ്ങളും ഒഴിവാക്കണം. ഇവ നിങ്ങളുടെ തലവേദന വർധിപ്പിക്കുകയേയുള്ളൂ.
രണ്ട്...
കിടക്കുന്നതിനു തൊട്ടുമുൻപു ഭക്ഷണം കഴിക്കുന്ന രീതി മാറ്റുക. അത്താഴം കഴിഞ്ഞ് ചുരുങ്ങിയത് ഒന്നര മണിക്കൂർ കഴിഞ്ഞേ ഉറങ്ങാവൂ.
മൂന്ന്...
മൈഗ്രേയ്ൻ വഷളാക്കുന്ന ഭക്ഷണം ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വൈൻ, ചീസ്, യീസ്റ്റ്, ഫുഡ് പ്രിസർവേറ്റീവ്സ് എന്നിവ അവയിൽ ചിലതാണ്. മോണോസോഡിയം ഗ്ലൂട്ടമേറ്റ് അടങ്ങിയ കൃത്രിമ ഭക്ഷണവും ജങ്ക് ഫുഡും ഒഴിവാക്കണം. ഓരോരുത്തർക്കും അവരവരുടെ ശരീരം നിഷേധിക്കുന്ന ഭക്ഷണം ഏതൊക്കെയെന്ന് കണ്ടെത്തി ഒഴിവാക്കുന്നതാണ് പ്രധാനം.
നാല്...
സന്ധ്യയാകുമ്പോൾതന്നെ തലവേദന തുടങ്ങുന്ന ദിവസങ്ങളിൽ രാത്രി ഹോട്ടൽ ഫുഡ് ഒഴിവാക്കുക. ഇതിൽ ചേർക്കുന്ന നിറവും രുചിവർധക പദാർഥങ്ങളും മൈഗ്രേൻ വഷളാക്കും.
അഞ്ച്...
ഓഫീസ് ജോലിയുടെ ബാക്കി രാത്രി വീട്ടിലിരുന്നു തീർക്കുന്ന രീതിയുണ്ടെങ്കിൽ ഈ ദിവസങ്ങളിൽ മാറ്റിവയ്ക്കാം. അധികസമയം കംപ്യൂട്ടർ സ്ക്രീനിൽ നോക്കിയിരുന്നാൽ മൈഗ്രേയ്ൻ കൂട്ടാം.
ആറ്...
ഉറക്കം വരുന്നില്ലെങ്കിൽ മൊബൈൽ ഫോണിൽ നോക്കിക്കിടക്കുന്ന ശീലം പാടെ വേണ്ടെന്നുവയ്ക്കണം. ഇത് നിങ്ങളുടെ കണ്ണുകൾക്ക് സ്ട്രെസ് നൽകും എന്നുമാത്രമല്ല ഉറക്കം വൈകിപ്പിക്കുകയും ചെയ്യും.
ഏഴ്...
മൈഗ്രേയ്ൻ കുറയാൻ ഏറ്റവും നല്ലതാണ് ഇഞ്ചി. അല്‍പം നാരങ്ങ നീര് ചേര്‍ത്ത് ഇഞ്ചി ജ്യൂസാക്കി കഴിക്കുകയോ ചായയിലിട്ട് കഴിക്കുകയോ, വെറുതെ അരച്ച് കഴിക്കുകയോ ചെയ്യുന്നത് മൈഗ്രേയ്ൻ കുറയ്ക്കാൻ സഹായിക്കും.
എട്ട്...
പുതിനയിലയുടെ നീരും കറ്റാർവാഴ ജെല്ലും ചേർത്ത് നെറ്റിയിൽ പുരട്ടുക. 15 മിനിറ്റ് കഴിഞ്ഞ് ചെറുചൂടുവെള്ളത്തിൽ കഴുകി കളയുക. മൈഗ്രേയ്ൻ ഉണ്ടാകുമ്പോഴൊക്കെ ഇത് പുരട്ടാം..
Saturday, 19 October 2019
അറേബ്യൻ ഫിഷ് ബിരിയാണി..
1. നല്ല ബിരിയാണി അരി – ഒരു കിലോ
2.നെയ്യ് – 100 ഗ്രാം RKG - 50 g
3.ഗ്രാമ്പൂ – നാല്
4.കറുക പട്ട -ചെറുതാക്കിയ നാല് കഷണങ്ങള്‍
5.ഏലക്ക – 3 എണ്ണം
6.അണ്ടിപ്പരിപ്പ് -10 എണ്ണം
7.കിസ്മിസ് – ഒരു വലിയ സ്പൂണ്‍
8.സവാള – അര Kg കനം കുറഞ്ഞു അരിഞ്ഞത്
9.വെള്ളം ആവശ്യത്തിന്
10.ഉപ്പ് – പാകത്തിന്
11 അയക്കുറ– ഒരു കിലോ ( എല്ലാ കഷ്ണം മീനും പറ്റും)
12.പച്ചമുളക് – 100ഗ്രാം
13.ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – രണ്ടു വലിയ സ്പൂണ്‍
14.മല്ലിയില ,പുതിനയില ഇവ ചെറുതായി അരിഞ്ഞത് – മൂന്ന് ടേബിള്‍സ്പൂണ്‍
15.നാരങ്ങ നീര് – രണ്ടു വലിയ സ്പൂണ്‍
16.തൈര് – ഒരു കപ്പ്
17- ഏലക്ക -6
ജാതിക്ക -കാല്‍ കഷണം
ജാതിപത്രി -ഒരു വലിയ സ്പൂണ്‍
ഗ്രാമ്പൂ -4
പട്ട -1
പെരുംജീരകം-ഒരു വലിയ സ്പൂണ്‍
( ഇവ നന്നായി പൊടിച്ചെടുക്കുക .ഇതാണ് ബിരിയാണി മസാല കൂട്ട്)
18-ഫിഷ് മസാല + കളർ (പാകത്തിന് )
19. കോൺ ഫ്ലവർ 3 ടിസ്പൂൺ
20.ഉപ്പ് – പാകത്തിന്
2l - ചെറുനാരങ്ങ 3 എണ്ണം
23.മല്ലിയില അരിഞ്ഞത് – കുറച്ചു
തയ്യാറാക്കുന്ന വിധം .....
കോൺഫ്ലവർ മഞ്ഞൾ പൊടി കോഴിമുട്ട ഫുഡ് കളർ ചിക്കൻ മസാല കശ്മീരി ചില്ലി പൗഡർ ഉപ്പ് നാരങ്ങനീര് ഇവ ചേർത്ത് മസാല തയ്യാറാക്കുക
ഈ മസാലയിലേക്ക് കഴുകിയ മീൻ കഷ്ണങ്ങൾ ഇട്ട് നന്നായി കഷ്ണങ്ങളിൽ തേച്ച് പിടിപ്പിക്കുക
ശേഷം ഒരു മണിക്കൂർ ഫ്രിഡ്ജൽ വെക്കുക
അതിന് ശേഷം സൺ ഫ്ലവർ ഓയിലിൽ പൊരിച്ചെടുക്കുക....
പൊരിച്ച ഓയിൽ അൽപംഡാൾസയും ചേർത്ത് മാറ്റിവെക്കുക
കുറച്ച് ഡാൾഡയിൽ 5-മുളക് വയറ്റുക
അതിന് ശേഷം അതിലേക്ക് വലിയ ജീരകം ഇടുക
ഇതിലേക്ക് ചെറുതായി അരിഞ്ഞ സവാള ഇട്ട് വയറ്റുക
അതിന് ശേഷം തക്കാളി അൽപം ഉപ്പിട്ട് ചേർത്ത് അടച്ച് വെക്കുക
ശേഷം നന്നായി ചതച്ച ഇഞ്ചി വെളുത്തുള്ളി പച്ചമുളക് തൈര് നാരങ്ങ നീര് ഫിഷ് മസാല എന്നിവ ചേർക്കുക
നന്നായി വെന്ത തിന് ശേഷം ഈ പേസ്റ്റ് പകുതി മാറ്റി വെക്കുക
ഇതിലേക്ക് പൊരിച്ച ഫിഷ് കഷ്ണങ്ങൾ നിരത്തി വെക്കുക അതിന് മുകളിൽ മാറ്റി വെച്ച മസാല പേസ്ററ് പരത്തുക
ചെറുതീയിൽ അൽപം നേരം അടച്ച് വെക്കുക
ചെറുചൂടിൽ അടുപ്പത്ത് അടച്ച് വെക്കുക
അടി പിടിക്കാതെ നോക്കണം
ബിരിയാണി അരി വെള്ളത്തിൽ കുതിർത്തതിന് ശേഷം ആവശ്യമായ ഉപ്പും വെള്ളവും കറുക പട്ടയും ഏലക്ക,ഗ്രാമ്പൂവും ചേര്‍ത്ത് കൂടുതൽ വെള്ളത്തിൽ തിളപ്പിക്കുക
അരി മുക്കാൽ വേവാകുമ്പോള്‍ വാര്‍ത്തെടുതത് നമ്മുടെ അടുപ്പത്ത് ഉള്ള ചെമ്പിലേക്ക് ഓരോലയ റായി ഇട്ട് വറുത്ത അണ്ടി മുന്നിരി ക്യാരറ്റ് മല്ലി ഇല എന്നിവ സറ്റപ്പ് സ്റ്റപ്പ് ആയി ചെയ്യുക മുഴുവൻ ചോറും ഇങ്ങിനെ ചെയ്തതിന് ശേഷം മീൻ പൊരിച്ച് മാറ്റി വെച്ചഡാൾഡ ചേർത്ത ഓയിലും RKG യും മുകളിൽ പരത്തി ഒഴിച്ച് നന്നായി തേമ്പുക
ശേഷം അടച്ച് മുകളിൽ കനൽവച്ച് 15 മിനിറ്റ് ഇടുക
അതിന് ശേഷം മറ്റൊരു പാത്രത്തിലേക്ക് ചോറ് നന്നായി മിക്സ് ചെയ്ത് ഫിഷ് ഉടയാതെ സെർവ്വ് ചെയ്യാ.....
Thursday, 17 October 2019
നാവിൽ വെള്ളമൂറിക്കും മൈസൂർ പാക്കിന്റെ ചരിത്രം ഇതാ ഇങ്ങനെ..
നല്ല നെയ്യും പഞ്ചസാരയും ചേർന്ന , കൊതിയേറ്റും സുഗന്ധമൂറുന്ന മൈസൂർ പാക്ക് (മൈസൂർ പാ ) നുണഞ്ഞിറക്കുമ്പോൾ ആലോചിച്ചിട്ടുണ്ടോ ഇതിന്റെ ഉദ്ഭവം എവിടെയായിരുന്നെന്ന് ?
പേര് സൂചിപ്പിക്കുന്ന പോലെ , കൃഷ്ണരാജ വോഡയാർ നാലാമന്റെ കാലഘട്ടത്തിൽ മൈസൂർ പാലസിലാണ് ഇതിന്റെ ഉദ്ഭവം. പാലസിലെ പാചകക്കാരനായിരുന്ന കാകാസുര മടപ്പ ഒരു പുതിയ മധുരപലഹാരം ഉണ്ടാക്കി. കടലമാവും നെയ്യും പഞ്ചസാരയും ചേർന്ന ഈ വിഭവം പാലസിൽ എല്ലാവർക്കും ഇഷ്ടമായി . ഇതിന്റെ പേര് ചോദിച്ചപ്പോൾ പ്രത്യേകിച്ചൊന്നും പറയാനില്ലാത്തതുകൊണ്ട് മൈസൂർ പാക്കെന്ന് പേര് കൊടുത്തു. പിന്നീട് എല്ലാ വിവാഹങ്ങളിലും മറ്റ് വിശേഷാവസരങ്ങളിലും പാലസിലെ സ്ഥിരം വിഭവമായി ഇത് മാറി. അതിഥികൾക്ക് ഉപഹാരമായും നല്കപ്പെട്ടു. ക്രമേണ ഈ രാജകീയ വിഭവം മൈസൂരിലെ ജനതയുടെ രുചിമുകുളങ്ങളും മനസ്സും കീഴടക്കി.
പിൽക്കാലത്ത് മടപ്പയുടെ പുത്രനായ ബസവണ്ണ മൈസൂരിലെ സയ്യാജി റാവു റോഡിൽ ഗുരു സ്വീറ്റ് മാർട്ട് എന്ന , തന്റെ മധുര പലഹാരക്കടയിലൂടെ മൈസൂർ പാക്കിന്റെവില്പ്പന തുടങ്ങി. പിന്നീട് മറ്റു കടകളിലും ലഭ്യമായിത്തുടങ്ങിയ മൈസൂർ പാക്ക് ക്രമേണ ഭാരതമൊട്ടുക്കും മൈസൂർ രാജ നഗരത്തിന്റെ ഖ്യാതി പരത്തി. മടപ്പയുടെ നാലാമത്തെ തലമുറയാണ് ഇന്ന് ഗുരു സ്വീറ്റ്സിന്റെ നടത്തിപ്പുകാർ. തങ്ങളുടെ മുൻ ഗാമികളുടെ പാചക ക്കൂട്ട് അതേപടി പിന്തുടരുന്നുവത്രേ അവരിന്നും. സ്പെഷൽ മൈസൂർ പാക്ക് , ബട്ടർ മൈസൂർ പാക്ക് തുടങ്ങിയ പല വൈവിധ്യത്തിലും മൈസൂരിന്റെ ഈ വിഭവം ലഭ്യമായിത്തുടങ്ങി .
മൈസൂർ പാക്ക്
മൈസൂർ പാക്ക്...
ആവശ്യമായത്
കടലമാവ് :മുക്കാൽ കപ്പ്
പഞ്ചസാര :ഒരു കപ്പ്
നെയ്യ് /ഡാൽഡ :അര കപ്പ്
എണ്ണ :മുക്കാൽ കപ്പ്
തയ്യാറാക്കുന്ന വിധം..
പഞ്ചസാര അര കപ്പ് വെള്ളം ഒഴിച്ച് nonstick പാൻ പാത്രത്തിൽ അടുപ്പിൽ വെയ്ക്കുക. നന്നായി തിളപ്പിക്കുക ഈ സമയം തന്നെ മറ്റേ അടുപ്പിൽ നെയ്യും എണ്ണയും ചൂടാക്കുക. കടലമാവിൽ രണ്ടു tspoon നെയ്യ് ചേർത്ത് തിരുമ്മി വെയ്ക്കുക. പഞ്ചസാര തിളച്ചു പതഞ്ഞു ഒട്ടുന്ന പരുവം ആകുമ്പോൾ കുറേശെ കടലമാവ് ചേർക്കുക. കൈ എടുക്കാതെ ഇളക്കി ചേർക്കുക. ചെറു തീ മതി. കുറുകി വരുമ്പോൾ നല്ല ചൂടായി കിടക്കുന്ന എണ്ണ ഓരോ സ്പൂൺ വീതം ഒഴിക്കുക. കൈ എടുക്കാതെ ഇളക്കികൊടുക്കണം. എണ്ണ ഒഴിക്കുമ്പോൾ പതയും. വീണ്ടും ഒഴിച്ച് കൊണ്ടിരിക്കുക.മുഴുവൻ എണ്ണയും ഒഴിച്ച് പാത്രത്തിൽ നിന്ന് വിട്ടു വരുന്ന പരുവം ആകുമ്പോൾ നെയ്യ് തടവിയ ട്രെയിലേക്ക് മാറ്റുക. പെട്ടന്ന് തന്നെ സെറ്റ് ആകും. അതുകൊണ്ട് 5Min കഴിഞ്ഞു ഇഷ്ട്ടമുള്ള ഷേപ്പിൽ മുറിക്കുക. തണുക്കുമ്പോൾ മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. മൈസൂർ പാക്ക് റെഡി.
ടിപ്സ്
പഞ്ചസാര പാവിൽ മാവ് ചേർത്ത് കഴിഞ്ഞാൽ കൈ എടുക്കാതെ ഇളക്കുക. പെട്ടന്ന് ചുവട്ടിൽ പിടിക്കും.
എണ്ണ തിളച്ചു കിടക്കണം. High flamel വെയ്ക്കുക. ഈ എണ്ണ ഒഴിക്കുന്നതാണ് മാവിൽ holes വരുത്തിക്കുന്നത് അല്പ്പം മഞ്ഞപൊടി മാവിൽ ചേർത്താൽമൈസൂർ പാക്ക് കാണാൻ ഒരു luk ഉണ്ടാകും
ഒരുപാട് കുറുകാൻ പാടില്ല. പാൻ പാത്രത്തിൽ നിന്ന് വിട്ടു വരുന്ന പരുവം മതി.
കൂടുതൽ ഡ്രൈ ആയാൽ മൈസൂർ പാക്ക് hard ആയിരിക്കും
Monday, 14 October 2019
തഴുതാമ.. ഈ ചെടി പരിസരത്തുണ്ടെങ്കിൽ പറിച്ചു കളയരുത് !
നിലംപറ്റി വളരുന്ന ഒരു ഔഷധസസ്യമാണ് തഴുതാമ.
തമിഴാമ എന്നും ഇവ അറിയപ്പെടുന്നു. സംസ്കൃതത്തിൽ ഇതിനെ പുനർനവ എന്നു വിളിക്കുന്നു. പ്രധാനമായും പൂക്കളുടെ നിറം അനുസരിച്ച് വെള്ള, ചുവപ്പ്, നീല, ഇളം പച്ച എന്നീ നാല് തരത്തിൽ കാണപ്പെടുന്നുണ്ട്. എങ്കിലും വെള്ളയും ചുവപ്പുമാണ് സാധാരണ കാണപ്പെടുന്നവ.
തഴുതാമയുടെ ഇലയും ഇളം തണ്ടും ഔഷധത്തിനു പുറമേ ഭക്ഷ്യയോഗ്യവുമാണ്. തഴുതാമയിൽ ധാരാളം പൊട്ടാസ്യം നൈട്രേറ്റ് അടങ്ങിയിരിക്കുന്നതിനാൽ ഇത് മൂത്രവർദ്ധനവിനുള്ള ഔഷധമായി ഉപയോഗിക്കുന്നു.
പനി, ശരീരത്തിലുണ്ടാകുന്ന നീര്, പിത്തം, ഹൃദ്രോഗം, ചുമ എന്നീ അസുഖങ്ങൾക്കും തഴുതാമ ഉപയോഗിക്കുന്നു. തഴുതാമ സമൂലമായി ഔഷധങ്ങളിൽ ഉപയോഗിക്കാം എങ്കിലും വേരാണ് കൂടുതൽ ഉപയോഗ്യമായ ഭാഗം
ആയുര്‍വേദവിധി പ്രകാരം യൗവ്വനം നിലനിര്‍ത്താന്‍ സഹായിക്കുന്ന കളസസ്യമാണ് തഴുതാമ. തഴുതാമയിലെ പുനര്‍നവിന്‍ എന്ന ആല്‍ക്കലോയിഡിന്റെ സാന്നിധ്യം ശരീരത്തിലെ ദുര്‍നീര്‍ പുറന്തള്ളാന്‍ സഹായിക്കുകയും അതുവഴി ശരീരശുദ്ധി ഉറപ്പുവരുത്തുകയും ചെയ്യുന്നു.
ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്ക് പ്രതിവിധിയായി പുനര്‍ന്നവാദി കഷായം കണക്കാക്കപ്പെടുന്നു. തഴുതാമയെ എങ്ങനെ നട്ടുവളര്‍ത്താം എന്നു നോക്കാം.
നടീല്‍- ചുവന്ന പൂക്കളോടുകൂടിയ ഇനമാണ് ഇലക്കറിയായി ഉപയോഗിക്കുന്നത്. ഒന്നോ രണ്ടോ കഷ്ണം മേല്‍മണ്ണില്‍ വേരൂന്നി വളരുന്ന തണ്ട് നടീല്‍ വസ്തുവായി ഉപയോഗിക്കാം. നേര്‍മയായ മേല്‍മണ്ണ്, ഉണങ്ങിയ ചാണകപ്പൊടി, തരിമണല്‍ എന്നിവ ചേര്‍ത്തിളക്കിയ മിശ്രിതം പൂച്ചട്ടിയില്‍ നിറയ്ക്കുക. എന്നിട്ട് തഴുതാമയുടെ തണ്ട് ഒന്നോ രണ്ടോ മുട്ട് മണ്ണിനടിയിലാകുംവിധം നടുക. മണ്ണ് ഉണങ്ങാതെ സൂക്ഷിക്കുക.
തൂക്കുവെയില്‍ ലഭ്യമായില്ലെങ്കിലും വേഗത്തില്‍ വളരുന്ന സസ്യമാണ് തഴുതാമ. മണ്ണില്‍ അല്‍പ്പം ജലാംശം ലഭ്യമായാല്‍ തഴുതാമ തഴച്ചുവളരും. സണ്‍ഷേഡുകളില്‍ ചീരക്കൃഷി ചെയ്യുന്ന രീതിയില്‍ തഴുതാമക്കൃഷിയും ചെയ്യാം. മുപ്പതു മുതല്‍ നാല്‍പ്പതു സെന്റീമീറ്റര്‍ വരെ അകലം പാലിച്ചേ തണ്ടു വയ്ക്കാവൂ എന്നതാണ് ഏക വ്യത്യാസം.
സ്വയംപ്രജനനം- തഴുതാമ ഒരു സ്ഥലത്ത് ഒരിക്കല്‍മാത്രം നട്ടാല്‍ മതിയാകും. കടുത്ത വേനലില്‍ വിളവെടുപ്പ് വേണ്ടിവന്നാല്‍ ജലസേചനം നടത്തണം. സ്വയം വിത്തുവിതയ്ക്കുന്നതും പൂര്‍വാധികം വേഗത്തില്‍ വളര്‍ന്നു പന്തലിക്കുന്നതുമായ ഇലക്കറി വിളയും ഔഷധവുമാണ് തഴുതാമ.
വിളവെടുപ്പ്, ഉപയോഗം
ഇലകളും ഇളംതണ്ടും ഉപ്പേരി, തോരന്‍ എന്നിവയുണ്ടാക്കാന്‍ ഉപയോഗിക്കാം. സൂപ്പിനും സലാഡിനും തഴുതാമ ഇല അത്യുത്തമം തന്നെ.
വെള്ള തഴുതാമ പക്ഷവാതസംബന്ധമായ രോഗങ്ങളിൽ വളരെയധികം ഫലപ്രദമാണെന്ന് രാജനിഘണ്ടു എന്ന ഗ്രന്ഥത്തിലും ഹൃദ്രോഗം, മൂലക്കുരു എന്നീ രോഗങ്ങൾക്ക് ഫലപ്രദമാണെന്ന് ഭാവപ്രകാശത്തിലും ചരകസംഹിതയിൽ കുഷ്ഠരോഗത്തിനും ചർമ്മരോഗങ്ങൾക്കും ഗുണകരമാണെന്നും പറയുന്നു. ഉറക്ക്മില്ലായ്മ, രക്തവാതം, നേത്രരോഗങ്ങൾ എന്നിവയ്‌ക്കും തഴുതാമക്കഷായം ഗുണം ചെയ്യും.കൂടുതലായി അകത്തു ചെന്നാൽ ഛർദ്ദി ഉണ്ടാകും.
തഴുതാമവേര്, രാമച്ചം, മുത്തങ്ങാ കിഴങ്ങ്, കുറുന്തോട്ടിവേര്, ദേവദാരം, ചിറ്റരത്ത, ദർഭവേര് എന്നിവകൊണ്ടുള്ള കഷായം തേനും പഞ്ചസാരയും മേമ്പൊടിചേർത്ത് കഴിച്ചാൽ സ്ത്രീകൾക്ക് സംയോഗസമയത്തും അതിനുശേഷവും യോനിയിലുണ്ടാകുന്ന വേദന ശമിക്കുകയും സംയോഗം ശരിയായി അനുഭവവേദ്യമാകുകയും ചെയ്യും.
തഴുതാമവേര്, വേപ്പിന്റെ തൊലി, പടവലം, ചുക്ക് കടുകരോഹിണി, അമൃത്, മരമഞ്ഞൾത്തൊലി, കടുക്കത്തോട് ഇവകൊണ്ടുള്ള കഷായം നീര്, കരൾ രോഗങ്ങൾ, ചുമ, ശ്വാസംമുട്ടൽ, പാണ്ടുരോഗം എന്നിവയ്ക്ക് ഔഷധമായി ഉപയോഗിക്കുന്നു.
Sunday, 13 October 2019
എന്താണ് സയനൈഡ്, എന്തുകൊണ്ട് ഇത് മാരകമാണ്..?
മരച്ചീനി, ലൈമബീന്‍സ്, ബദാം തുടങ്ങിയ സസ്യങ്ങളില്‍ കാണുന്ന പ്രകൃതിദത്തപദാര്‍ത്ഥമാണ് സയനൈഡ്. ആപ്പിള്‍, ആപ്രിക്കോട്ട്, പീച്ച് തുടങ്ങിയ പഴങ്ങളുടെ കുരുക്കളിലും വിത്തുകളിലും സയനൈഡിലടങ്ങിയിരിക്കുന്ന രാസപദാര്‍ത്ഥങ്ങള്‍ ഉണ്ട്. ഈ പഴങ്ങളുടെ ഭക്ഷ്യയോഗ്യമായ ഭാഗങ്ങളില്‍ ഈ രാസപദാര്‍ത്ഥങ്ങള്‍ വളരെ ചെറിയ അളവില്‍ മാത്രം കാണപ്പെടുന്നു.
കാര്‍ബണും നൈട്രജനും തമ്മിലുള്ള ത്രിബന്ധനസംയുക്തമായ സയനൈഡിനെ ആദ്യമായി വേര്‍തിരിച്ചെടുത്തത് 1782-ലാണ്. ഹൈഡ്രജന്‍ സയനൈഡ്, സയനാജോന്‍ ക്ലോറൈഡ് തുടങ്ങിയ നിറമില്ലാത്ത വാതകരൂപത്തിലും, സോഡിയം സയനൈഡ്, പൊട്ടാസ്യം സയനൈഡ് പോലെ ക്രിസ്റ്റല്‍ രൂപത്തിലും ഈ പദാര്‍ത്ഥം കാണപ്പെടുന്നു. വർഷങ്ങൾക്ക് മുമ്പേ യുദ്ധങ്ങളിലും മറ്റും വിഷമായി ഇത് ഉപയോഗിക്കുന്നു.
സയനൈഡ് അമിതമായി കഴിച്ചാല്‍ സെക്കന്‍റുകള്‍ക്കുള്ളില്‍ തന്നെ മരണപ്പെടുന്നു. കേന്ദ്രനാഡീവ്യൂഹത്തെയും ഹൃദയത്തിന്‍റെ പ്രവര്‍ത്തനത്തെയുമാണ് ഈ പദാര്‍ത്ഥം ബാധിക്കുന്നത്. സിഗരറ്റ് പുകയിലും, പ്ലാസ്റ്റിക് കത്തിക്കുമ്പോഴുണ്ടാകുന്ന പുകയിലും സയനൈഡ് കലരുന്നുണ്ട്. പേപ്പര്‍, ടെക്സ്റ്റൈല്‍സ്, പ്ലാസ്റ്റിക് എന്നിവയുടെ നിര്‍മ്മാണത്തിന് സയനൈഡ് ഉപയോഗിക്കുന്നു. ഫോട്ടോഗ്രാഫിക് നിര്‍മ്മാണവസ്തുക്കളിലും ഇതടങ്ങിയിട്ടുണ്ട്. സ്വര്‍ണശുദ്ധീകരണം, ഇലക്ട്രോപ്ലേറ്റിങ്, ലോഹശുചീകരണം തുടങ്ങിയ രാസപ്രവര്‍ത്തനങ്ങളിലും ഇവ ഉപയോഗിക്കുന്നു. കപ്പലുകളിലും കെട്ടിടങ്ങളിലും കീടങ്ങളെയും എലികളെയും ഉന്മൂലനം ചെയ്യാനും സയനൈഡ് വാതകമാണ് ഉപയോഗിക്കുന്നത്.
സയനൈഡ് എങ്ങനെ പ്രവര്‍ത്തിക്കുന്നു?
ഒരു വ്യക്തിയെ ബാധിച്ച സയനൈഡിന്‍റെ അളവ്, ഉപയോഗിച്ച രീതി, സമയം എന്നിവയെല്ലാം അനുസരിച്ചാണ് സയനൈഡ് വിഷബാധയുടെ വ്യാപ്തി മനസിലാക്കുന്നത്. സയനൈഡ് വാതകം ശ്വസിക്കുന്നത് അപകടമാണ്. വായുവിനെക്കാള്‍ സാന്ദ്രത കുറഞ്ഞ ഈ വാതകം മനുഷ്യശരീരത്തില്‍ ഓക്സിജന്‍റെ പ്രവര്‍ത്തനത്തെ മന്ദീഭവിക്കുന്നു, കോശങ്ങളെ നശിപ്പിക്കുന്നു, ഓക്സിജന്‍റെ അഭാവത്താല്‍ കോശം നശിക്കുന്നു. ഹൃദയത്തിനും മസ്തിഷ്കത്തിനുമാണ് ഏറ്റവും കൂടുതല്‍ ഓക്സിജന്‍ ആവശ്യമായതിനാല്‍ സയനൈഡ് ഉപയോഗിക്കുന്നത് അവയെ വളരെ എളുപ്പത്തില്‍ ദോഷകരമായി ബാധിക്കുന്നു.
Saturday, 12 October 2019
എന്താണ് കന്മദം..
പാറകളിൽ നിന്നൊലിച്ചിറങ്ങുന്ന ലവണങ്ങൾ കട്ടിപിടിച്ചുണ്ടാകുന്ന പദാർത്ഥമാണ് കന്മദം(Mineral wax). ഇത് ആയുർവേദ ചികിത്സയിൽ ഔഷധമായി ഉപയോഗിക്കുന്നു. ഉഷ്ണ ഋതുവിൽ സൂര്യകിരണങ്ങളേറ്റു തപിച്ച പർവ്വതങ്ങൾ ചൂടൂകൊണ്ട് വെടിയുകയും,പർവതത്തിനുള്ളിലുള്ള ധാതുസാരങ്ങൾ ഒലിച്ചിറങ്ങുകയും ചെയ്തു ആണ് കന്മദം ഉണ്ടാകുന്നതു് .
ധാതുക്കളാണ് കൂടുതലായി കന്മദത്തിലടങ്ങിയിരിക്കുന്നത്്. ഭാരത്തില്‍ ഹിമാലയത്തിലെ മലഞ്ചെരിവുകളിലെ പാറകള്‍ക്കിടയിൽ ധാരാളം കന്മദം കാണപ്പെടുന്നു.പശപശപ്പോടുകൂടിയ കന്മദം ചുവപ്പ്, കറുപ്പ്, ബ്രൗണ്‍ എന്നീ നിറങ്ങളില്‍ കാണപ്പെടുന്നു.നേപ്പാള്‍, പാക്കിസ്ഥാന്‍, ടിബറ്റ്, ചൈന എന്നിവിടങ്ങളിലെ പര്‍വതപ്രദേശങ്ങളില്‍ നിന്നും കന്മദം ലഭിക്കുന്നുണ്ട്.നോര്‍വേയിലും ഇത് ലഭ്യമാണ്. കന്മദം ലഭിക്കുന്ന സ്ഥലങ്ങളിലുള്ള വ്യത്യാസമനുസരിച്ച് കന്മദത്തിന്റെ ഗുണങ്ങളിലും ചെറിയ വ്യത്യാസങ്ങളുണ്ടായിരിക്കും. കന്മദം ഊറിവരുന്ന പാറകളുടെ വ്യത്യാസമാണിതിന് കാരണം.
സ്വര്‍ണം, വെള്ളി, ചെമ്പ്, ഇരുമ്പ് എന്നിവയാണ് കന്മദത്തില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങളെന്നാണ് ചരകസംഹിതയില്‍ പറയുന്നത്. അതോടൊപ്പം ഏത് ഘടകമാണ് കൂടുതല്‍ അളവിലുള്ളത് എന്നതിനെ അടിസ്ഥാനമാക്കി
കന്മദത്തെ പലതായി വിഭജിക്കാം .
സ്വര്‍ണജിത് (സ്വര്‍ണം കൂടിയ അളവില്‍)
രജതശിലാജിത്(വെള്ളി കൂടുതല്‍ ഭാഗം)
താമ്രശിലാജിത് (ചെമ്പിന്റെ അംശം കൂടതല്‍)
ലോഹശിലാജിത്(ഇരുമ്പിന്റെ കൂടിയ അളവ്) എന്നിങ്ങനെ .
ഭാരതത്തില്‍ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പ്രതിവിധിയായി നൂറ്റാണ്ടുകളായി കന്മദം ഉപയോഗിച്ച് വരുന്നുണ്ട്.വാജീകരണ ഔഷധങ്ങളില്‍ ഏറ്റവും മുന്‍പന്തിയിലാണ് കന്മദത്തിനുള്ള സ്ഥാനം. പുരുഷന്മാരിലും ,സ്ത്രീകളിലും ലൈംഗികശേഷി വളരെ ഉയര്‍ന്ന നിലയിലാക്കാന്‍ കന്മദത്തിനുള്ള കഴിവ് പ്രസിദ്ധമാണ്. കൂടാതെ അലര്‍ജി,ശ്വാസകോശരോഗങ്ങള്‍, ബ്രോങ്കൈറ്റിസ്, ജലദോഷം, ചുമ, ന്യൂമോണിയ, എംഫീസീമ എന്നിവയിലും കന്മദം നല്ല ഫലം നല്‍കും.
Friday, 11 October 2019
കപ്പ കഴിക്കുന്നവർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ..
പണ്ടുള്ളവർ കപ്പയും മീനും അല്ലെങ്കിൽ കപ്പയും ഇറച്ചിയും ചേർത്തു
മാത്രമേ വീടുകളിൽ കഴിച്ചിരുന്നുള്ളൂ. എന്നാൽ കാലം മാറിയപ്പോൾ
കപ്പയോടൊപ്പം ചമ്മന്തിയും മുളകുകറിയും മാത്രമായി.
മറ്റു പല ആഹാരങ്ങളിലും കപ്പ ഒരു ഭാഗമായി. നമ്മുടെ നാട്ടിലെ ഹോട്ടലുകളിൽ കിട്ടുന്ന മസാലദോശയിൽ പോലും ഉരുളക്കിഴങ്ങിനു പകരം കപ്പ പൊടിച്ചു ഉപയോഗിച്ച് തുടങ്ങി. കപ്പക്കിഴങ്ങിൽ ഒരുതരം സയനൈഡ് എന്ന വിഷാംശമുണ്ട്.
ഇത് തിളപ്പിച്ച
വെള്ളത്തിൽ കുറെയൊക്കെ അലിഞ്ഞു പോകും. അത് കൊണ്ടാണ് കപ്പ
തിളപ്പിച്ച് വെള്ളം ഊറ്റിക്കളയുന്നത്. (കപ്പയില തിന്നാൽ പശുവും ആടും ചത്തു പോകുന്നതും കാരണം ഈ സയനൈഡ് വിഷാംശം തന്നെ)
എന്നാൽ പാകം ചെയ്താലും കപ്പയിലെ ഈ വിഷാംശം പൂർണ്ണമായും നഷ്ടപ്പെടില്ല. സ്ഥിരമായി ഈ രാസാംശം ചെറിയ അളവിൽ ഉള്ളിൽ
ചെന്നാൽ അത് പ്രമേഹത്തിനും തൈറോയിഡ്
രോഗങ്ങൾക്കും കാരണമാകും.
മീനിലും ഇറച്ചിയിലും പയറിലും കടലയിലും അടങ്ങിയിട്ടുള്ള
നൈട്രൈറ്റുകൾ ഈ വിഷവസ്തുവായ സയനൈഡ്നെ പൂർണ്ണമായും നിർവീര്യമാക്കും . അതുകൊണ്ടാണ് കപ്പയോടൊപ്പം മീനോ ഇറച്ചിയോ പയറോ നിർബന്ധമായും കഴിച്ചിരിക്കണം എന്ന് പറയുന്നത്.
ഈ അറിവ് ഒരിക്കലും മറക്കരുത്. നിങ്ങളുടെ പ്രിയപ്പെട്ടവര്
ക്കും മക്കൾക്കും ഇത് പറഞ്ഞു കൊടുക്കണം.
കാരണം കപ്പ എല്ലാവർക്കും അത്ര പ്രിയപ്പെട്ട ഭക്ഷണമാണല്ലൊ .
ഭക്ഷണത്തിലെ സയനൈഡ് വിഷത്തെ കുറിച്ച് പറയുമ്പോ നമ്മുടെയെല്ലാം മനസിലേക്ക് ഓടിയെത്തുന്നത് കപ്പയിലെ സയനൈഡിനെ കുറിച്ചാവും.
കപ്പയില തിന്ന് മരിച്ച ആടിന്റെയും പശുവിന്റെയും കഥകൾ നമ്മൾ കേട്ടിട്ടുണ്ടാകും. ചിലരെങ്കിലും ഈ ദുരന്തം അനുഭവിച്ച് അറിഞ്ഞിട്ടുണ്ടാകും.കപ്പയില, കിഴങ്ങിന്റെ തൊലി, കിഴങ്ങ് എന്നിവയിൽ എല്ലാം സയനൈഡ് അടങ്ങിയിരിക്കുന്നു. തൊലിയിലും ഇലയിലും സയനൈഡിന്റെ അളവ് കൂടുതൽ ആയിരിക്കും. സയനൈഡ് അടങ്ങിയ കപ്പയുടെ ഏതെങ്കിലും ഭാഗങ്ങൾ ജീവികളുടെ ശരീരത്തിൽ എത്തിയാൽ മരണം പോലും സംഭവിക്കാവുന്നതാണ്.
കപ്പക്ക് ഉണ്ടാകുന്ന കയ്പിന് കാരണം അവയിൽ അടങ്ങിയിരിക്കുന്ന സയനൈഡിന്റെ സാന്നിധ്യമാണ്.
കിഴങ്ങിൽ മുറിവ് ഉണ്ടായാൽ ആ കിഴങ്ങിൽ കൂടിയ അളവിൽ സയനൈഡ് ഉത്പാദിപ്പിക്കാനുള്ള പ്രവണത കപ്പച്ചെടി പ്രകടിപ്പിക്കും.
അതു കൊണ്ടാണ് ഒരിക്കൽ എലി കടിച്ചാൽ കപ്പക്ക് കൂടുതൽ കയ്പ് അനുഭവപ്പെടുന്നത്.
സയനൈഡിന്റെ അളവ് കൂടുന്നത് എലിക്കും മനസിലാക്കാൻ കഴിവുണ്ട്.അതു കൊണ്ടാണ് ഒരിക്കൽ തിന്ന കപ്പക്കിഴങ്ങിന്റെ ബാക്കി ഭാഗം എലി അടുത്ത ദിവസം തിന്നാത്തത്.
സയനൈഡ് ആണ് കപ്പയിൽ അടങ്ങിയിരിക്കുന്ന വിഷം .
ഇത് സസ്യ കോശത്തിന്റെ ഉള്ളിൽ ആണ് കാണപ്പെടുന്നത്.
ഇത് ദഹന രസങ്ങളും ആയി ചേരുമ്പോൾ രൂപപ്പെടുന്ന ഹൈഡ്രജൻ
സയനൈഡ് ആണ് വില്ലൻ ആകുന്നത്. ഇത് ജീവജാലങ്ങൾക്ക് ജീവഹാനി ഉണ്ടാക്കാം.
കപ്പ തിളപ്പിക്കുമ്പോൾ കപ്പയിൽ നിന്നും സ്വതന്ത്രമാകുന്ന സയനൈഡ്
അടങ്ങിയ വെള്ളം ഊറ്റിക്കളയുമ്പോൾ 99 ശതമാനo സയനൈഡും മാറിക്കിട്ടും. ഒരു ശതമാനം സയനൈഡ് ഭക്ഷണത്തിൽ അവശേഷിക്കുകയും ചെയ്യും.
ശരീരത്തിൽ എത്തിച്ചേരുന്ന ഈ വിഷവസ്തുക്കളെ കരൾ സ്വീകരിച്ച് നിർവീര്യമാക്കുന്നതിനാൽ നമ്മൾ രക്ഷപ്പെടുന്നു.കരളിന്റെ ബലത്തിൽ മാത്രമാണ് രക്ഷപ്പെടൽ. എന്നാൽ തുടർച്ചയായി ഇത്തരം സാധനങ്ങൾ ആഹാരമാക്കിയാൽ കരളിന്റെ ആരോഗ്യം തകരുന്നതിന് ഇടയാക്കാം.കയ്പില്ലാത്ത കപ്പ ഇനങ്ങൾ നമുക്ക് ഭയപ്പാടില്ലാതെ ഉപയോഗിക്കാവുന്നതാണ്.
ഇതേപോലെ തന്നെ സയനൈഡ് അടങ്ങിയ ഒരു ഇലക്കറിയാണ് ചായ്മൻസ. ഇവ ഭക്ഷിച്ചാൽ ദഹനരസങ്ങളുമായി ചേരുമ്പോൾ രൂപപ്പെടുന്ന ഹൈഡ്രജൻ സയനൈഡ് ആരോഗ്യത്തിന് ഹാനികരം ആണ്.
എന്നാൽ 20 മിനിറ്റ് തിളപ്പിച്ച് വെള്ളം ഊറ്റി കളഞ്ഞാൽ സയനൈഡിന്റെ സാന്നിദ്ധ്യം 99 ശതമാനം വരെ മാറിക്കിട്ടും. ഇങ്ങനെ ഇത് കഴിക്കുന്നത് മൂലം സംഭവിക്കുന്ന പ്രശ്നങ്ങൾ ഒഴിവാക്കാം.
ചായ മൻസ എന്ന ഇലക്കറിയിൽ ധാരാളം വിറ്റാമിനുകൾ ഉണ്ട് അതിനാൽ കഴിക്കണം എന്ന രീതിയിൽ പ്രചരണം നടത്തുന്നവർ ഉണ്ട്. എന്നാൽ അവയിൽ അടങ്ങിയ സയനൈഡ് നിർവീര്യം ആക്കാൻ 20 മിനിറ്റ് ചൂടാക്കി വെള്ളം ഊറ്റി കളയണം എന്നും പറയുന്നു.എന്നാൽ ഇതിന്റെ കൂടെ കുറച്ച് പോഷകാംശങ്ങളും നഷ്ടപ്പെടുന്നുണ്ട്.എങ്കിലും വിഷാംശമുള്ള ഘടകം നീക്കം ചെയ്യേണ്ടത് അപകടങ്ങൾ വരാതിരിക്കുന്നതിനും ആരോഗ്യത്തിനും അവശ്യമാണ്.
ഇത്തരം പദാർഥങ്ങൾ ഇല്ലാത്ത ഭക്ഷ്യയോഗ്യമായ നിരവധി ചീര വർഗങ്ങളും ഇല വർഗങ്ങളും നമ്മുടെ നാട്ടിലുള്ള കാര്യവും ഇക്കൂട്ടത്തിൽ ചിന്തിക്കേണ്ടതാണ്.
കപ്പയുടെ ഇലവാറ്റി നന്മ എന്ന പേരിൽ ജൈവ കീടനാശിനി
നിർമിക്കുന്നുണ്ട്.ഒരു ഭക്ഷ്യവസ്തു എന്ന നിലയിൽ ഉപയോഗിച്ചില്ല എങ്കിലും ചായ് മൻസയിൽ നിന്നും ഒരു ജൈവ കീടനാശിനി നിർമിക്കാനുള്ള സാധ്യത ഏറെയാണ്.
പടന്നക്കാട് കാർഷിക സർവകലാശാലയിലെ ശാസ്ത്രജ്ഞനായ ശ്രീകുമാർ സാറിൽ നിന്നും ലഭ്യമായ വിവരങ്ങൾ വെച്ച് തയ്യാറാക്കിയത്..