Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Saturday, 19 October 2019

അറേബ്യൻ ഫിഷ് ബിരിയാണി..


1. നല്ല ബിരിയാണി അരി – ഒരു കിലോ
2.നെയ്യ് – 100 ഗ്രാം RKG - 50 g
3.ഗ്രാമ്പൂ – നാല്
4.കറുക പട്ട -ചെറുതാക്കിയ നാല് കഷണങ്ങള്‍
5.ഏലക്ക – 3 എണ്ണം
6.അണ്ടിപ്പരിപ്പ് -10 എണ്ണം
7.കിസ്മിസ്‌ – ഒരു വലിയ സ്പൂണ്‍
8.സവാള – അര Kg കനം കുറഞ്ഞു അരിഞ്ഞത്‌
9.വെള്ളം ആവശ്യത്തിന്
10.ഉപ്പ് – പാകത്തിന്
11 അയക്കുറ– ഒരു കിലോ ( എല്ലാ കഷ്ണം മീനും പറ്റും)
12.പച്ചമുളക് – 100ഗ്രാം
13.ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – രണ്ടു വലിയ സ്പൂണ്‍
14.മല്ലിയില ,പുതിനയില ഇവ ചെറുതായി അരിഞ്ഞത്‌ – മൂന്ന് ടേബിള്‍സ്പൂണ്‍
15.നാരങ്ങ നീര് – രണ്ടു വലിയ സ്പൂണ്‍
16.തൈര് – ഒരു കപ്പ്‌
17- ഏലക്ക -6
ജാതിക്ക -കാല്‍ കഷണം
ജാതിപത്രി -ഒരു വലിയ സ്പൂണ്‍
ഗ്രാമ്പൂ -4
പട്ട -1
പെരുംജീരകം-ഒരു വലിയ സ്പൂണ്‍
( ഇവ നന്നായി പൊടിച്ചെടുക്കുക .ഇതാണ് ബിരിയാണി മസാല കൂട്ട്)
18-ഫിഷ് മസാല + കളർ (പാകത്തിന് )
19. കോൺ ഫ്ലവർ 3 ടിസ്പൂൺ
20.ഉപ്പ് – പാകത്തിന്
2l - ചെറുനാരങ്ങ 3 എണ്ണം
23.മല്ലിയില അരിഞ്ഞത് – കുറച്ചു

തയ്യാറാക്കുന്ന വിധം .....

കോൺഫ്ലവർ മഞ്ഞൾ പൊടി കോഴിമുട്ട ഫുഡ് കളർ ചിക്കൻ മസാല കശ്മീരി ചില്ലി പൗഡർ ഉപ്പ് നാരങ്ങനീര്  ഇവ ചേർത്ത് മസാല തയ്യാറാക്കുക
ഈ മസാലയിലേക്ക് കഴുകിയ മീൻ കഷ്ണങ്ങൾ ഇട്ട് നന്നായി കഷ്ണങ്ങളിൽ തേച്ച് പിടിപ്പിക്കുക
ശേഷം ഒരു മണിക്കൂർ ഫ്രിഡ്ജൽ വെക്കുക
അതിന് ശേഷം സൺ ഫ്ലവർ ഓയിലിൽ പൊരിച്ചെടുക്കുക....
പൊരിച്ച ഓയിൽ അൽപംഡാൾസയും ചേർത്ത് മാറ്റിവെക്കുക

കുറച്ച് ഡാൾഡയിൽ 5-മുളക് വയറ്റുക
അതിന് ശേഷം അതിലേക്ക് വലിയ ജീരകം ഇടുക
ഇതിലേക്ക് ചെറുതായി അരിഞ്ഞ സവാള ഇട്ട് വയറ്റുക
അതിന് ശേഷം തക്കാളി അൽപം ഉപ്പിട്ട് ചേർത്ത് അടച്ച് വെക്കുക
ശേഷം നന്നായി ചതച്ച ഇഞ്ചി വെളുത്തുള്ളി പച്ചമുളക് തൈര് നാരങ്ങ നീര് ഫിഷ് മസാല  എന്നിവ ചേർക്കുക
നന്നായി വെന്ത തിന് ശേഷം ഈ പേസ്റ്റ് പകുതി മാറ്റി വെക്കുക

ഇതിലേക്ക് പൊരിച്ച ഫിഷ് കഷ്ണങ്ങൾ നിരത്തി വെക്കുക അതിന് മുകളിൽ മാറ്റി വെച്ച മസാല പേസ്ററ് പരത്തുക

ചെറുതീയിൽ അൽപം നേരം അടച്ച് വെക്കുക

ചെറുചൂടിൽ അടുപ്പത്ത് അടച്ച് വെക്കുക
അടി പിടിക്കാതെ നോക്കണം

ബിരിയാണി അരി വെള്ളത്തിൽ കുതിർത്തതിന് ശേഷം ആവശ്യമായ ഉപ്പും വെള്ളവും കറുക പട്ടയും ഏലക്ക,ഗ്രാമ്പൂവും ചേര്‍ത്ത് കൂടുതൽ വെള്ളത്തിൽ തിളപ്പിക്കുക

അരി മുക്കാൽ വേവാകുമ്പോള്‍ വാര്‍ത്തെടുതത് നമ്മുടെ അടുപ്പത്ത് ഉള്ള ചെമ്പിലേക്ക് ഓരോലയ റായി ഇട്ട് വറുത്ത അണ്ടി മുന്നിരി ക്യാരറ്റ് മല്ലി ഇല എന്നിവ സറ്റപ്പ് സ്റ്റപ്പ് ആയി ചെയ്യുക മുഴുവൻ ചോറും ഇങ്ങിനെ ചെയ്തതിന് ശേഷം മീൻ പൊരിച്ച് മാറ്റി വെച്ചഡാൾഡ ചേർത്ത ഓയിലും RKG യും മുകളിൽ പരത്തി ഒഴിച്ച് നന്നായി തേമ്പുക
ശേഷം അടച്ച് മുകളിൽ കനൽവച്ച് 15 മിനിറ്റ്  ഇടുക
അതിന് ശേഷം മറ്റൊരു പാത്രത്തിലേക്ക് ചോറ് നന്നായി മിക്സ് ചെയ്ത് ഫിഷ് ഉടയാതെ സെർവ്വ് ചെയ്യാ.....

No comments:

Post a Comment