നല്ല നെയ്യും പഞ്ചസാരയും ചേർന്ന , കൊതിയേറ്റും സുഗന്ധമൂറുന്ന മൈസൂർ പാക്ക് (മൈസൂർ പാ ) നുണഞ്ഞിറക്കുമ്പോൾ ആലോചിച്ചിട്ടുണ്ടോ ഇതിന്റെ ഉദ്ഭവം എവിടെയായിരുന്നെന്ന് ?
പേര് സൂചിപ്പിക്കുന്ന പോലെ , കൃഷ്ണരാജ വോഡയാർ നാലാമന്റെ കാലഘട്ടത്തിൽ മൈസൂർ പാലസിലാണ് ഇതിന്റെ ഉദ്ഭവം. പാലസിലെ പാചകക്കാരനായിരുന്ന കാകാസുര മടപ്പ ഒരു പുതിയ മധുരപലഹാരം ഉണ്ടാക്കി. കടലമാവും നെയ്യും പഞ്ചസാരയും ചേർന്ന ഈ വിഭവം പാലസിൽ എല്ലാവർക്കും ഇഷ്ടമായി . ഇതിന്റെ പേര് ചോദിച്ചപ്പോൾ പ്രത്യേകിച്ചൊന്നും പറയാനില്ലാത്തതുകൊണ്ട് മൈസൂർ പാക്കെന്ന് പേര് കൊടുത്തു. പിന്നീട് എല്ലാ വിവാഹങ്ങളിലും മറ്റ് വിശേഷാവസരങ്ങളിലും പാലസിലെ സ്ഥിരം വിഭവമായി ഇത് മാറി. അതിഥികൾക്ക് ഉപഹാരമായും നല്കപ്പെട്ടു. ക്രമേണ ഈ രാജകീയ വിഭവം മൈസൂരിലെ ജനതയുടെ രുചിമുകുളങ്ങളും മനസ്സും കീഴടക്കി.
പിൽക്കാലത്ത് മടപ്പയുടെ പുത്രനായ ബസവണ്ണ മൈസൂരിലെ സയ്യാജി റാവു റോഡിൽ ഗുരു സ്വീറ്റ് മാർട്ട് എന്ന , തന്റെ മധുര പലഹാരക്കടയിലൂടെ മൈസൂർ പാക്കിന്റെവില്പ്പന തുടങ്ങി. പിന്നീട് മറ്റു കടകളിലും ലഭ്യമായിത്തുടങ്ങിയ മൈസൂർ പാക്ക് ക്രമേണ ഭാരതമൊട്ടുക്കും മൈസൂർ രാജ നഗരത്തിന്റെ ഖ്യാതി പരത്തി. മടപ്പയുടെ നാലാമത്തെ തലമുറയാണ് ഇന്ന് ഗുരു സ്വീറ്റ്സിന്റെ നടത്തിപ്പുകാർ. തങ്ങളുടെ മുൻ ഗാമികളുടെ പാചക ക്കൂട്ട് അതേപടി പിന്തുടരുന്നുവത്രേ അവരിന്നും. സ്പെഷൽ മൈസൂർ പാക്ക് , ബട്ടർ മൈസൂർ പാക്ക് തുടങ്ങിയ പല വൈവിധ്യത്തിലും മൈസൂരിന്റെ ഈ വിഭവം ലഭ്യമായിത്തുടങ്ങി .
മൈസൂർ പാക്ക്
മൈസൂർ പാക്ക്...
ആവശ്യമായത്
കടലമാവ് :മുക്കാൽ കപ്പ്
പഞ്ചസാര :ഒരു കപ്പ്
നെയ്യ് /ഡാൽഡ :അര കപ്പ്
എണ്ണ :മുക്കാൽ കപ്പ്
തയ്യാറാക്കുന്ന വിധം..
പഞ്ചസാര അര കപ്പ് വെള്ളം ഒഴിച്ച് nonstick പാൻ പാത്രത്തിൽ അടുപ്പിൽ വെയ്ക്കുക. നന്നായി തിളപ്പിക്കുക ഈ സമയം തന്നെ മറ്റേ അടുപ്പിൽ നെയ്യും എണ്ണയും ചൂടാക്കുക. കടലമാവിൽ രണ്ടു tspoon നെയ്യ് ചേർത്ത് തിരുമ്മി വെയ്ക്കുക. പഞ്ചസാര തിളച്ചു പതഞ്ഞു ഒട്ടുന്ന പരുവം ആകുമ്പോൾ കുറേശെ കടലമാവ് ചേർക്കുക. കൈ എടുക്കാതെ ഇളക്കി ചേർക്കുക. ചെറു തീ മതി. കുറുകി വരുമ്പോൾ നല്ല ചൂടായി കിടക്കുന്ന എണ്ണ ഓരോ സ്പൂൺ വീതം ഒഴിക്കുക. കൈ എടുക്കാതെ ഇളക്കികൊടുക്കണം. എണ്ണ ഒഴിക്കുമ്പോൾ പതയും. വീണ്ടും ഒഴിച്ച് കൊണ്ടിരിക്കുക.മുഴുവൻ എണ്ണയും ഒഴിച്ച് പാത്രത്തിൽ നിന്ന് വിട്ടു വരുന്ന പരുവം ആകുമ്പോൾ നെയ്യ് തടവിയ ട്രെയിലേക്ക് മാറ്റുക. പെട്ടന്ന് തന്നെ സെറ്റ് ആകും. അതുകൊണ്ട് 5Min കഴിഞ്ഞു ഇഷ്ട്ടമുള്ള ഷേപ്പിൽ മുറിക്കുക. തണുക്കുമ്പോൾ മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. മൈസൂർ പാക്ക് റെഡി.
ടിപ്സ്
പഞ്ചസാര പാവിൽ മാവ് ചേർത്ത് കഴിഞ്ഞാൽ കൈ എടുക്കാതെ ഇളക്കുക. പെട്ടന്ന് ചുവട്ടിൽ പിടിക്കും.
എണ്ണ തിളച്ചു കിടക്കണം. High flamel വെയ്ക്കുക. ഈ എണ്ണ ഒഴിക്കുന്നതാണ് മാവിൽ holes വരുത്തിക്കുന്നത് അല്പ്പം മഞ്ഞപൊടി മാവിൽ ചേർത്താൽമൈസൂർ പാക്ക് കാണാൻ ഒരു luk ഉണ്ടാകും
ഒരുപാട് കുറുകാൻ പാടില്ല. പാൻ പാത്രത്തിൽ നിന്ന് വിട്ടു വരുന്ന പരുവം മതി.
കൂടുതൽ ഡ്രൈ ആയാൽ മൈസൂർ പാക്ക് hard ആയിരിക്കും
No comments:
Post a Comment