Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Saturday, 12 October 2019

എന്താണ് കന്മദം..

പാറകളിൽ നിന്നൊലിച്ചിറങ്ങുന്ന ലവണങ്ങൾ കട്ടിപിടിച്ചുണ്ടാകുന്ന പദാർത്ഥമാണ് കന്മദം(Mineral wax). ഇത് ആയുർവേദ ചികിത്സയിൽ ഔഷധമായി ഉപയോഗിക്കുന്നു. ഉഷ്ണ ഋതുവിൽ സൂര്യകിരണങ്ങളേറ്റു തപിച്ച പർ‌വ്വതങ്ങൾ ചൂടൂകൊണ്ട് വെടിയുകയും,പർവതത്തിനുള്ളിലുള്ള ധാതുസാരങ്ങൾ ഒലിച്ചിറങ്ങുകയും ചെയ്തു  ആണ് കന്മദം ഉണ്ടാകുന്നതു് .
ധാതുക്കളാണ് കൂടുതലായി കന്മദത്തിലടങ്ങിയിരിക്കുന്നത്്. ഭാരത്തില്‍ ഹിമാലയത്തിലെ മലഞ്ചെരിവുകളിലെ പാറകള്‍ക്കിടയിൽ ധാരാളം കന്മദം കാണപ്പെടുന്നു.പശപശപ്പോടുകൂടിയ കന്മദം ചുവപ്പ്, കറുപ്പ്, ബ്രൗണ്‍ എന്നീ നിറങ്ങളില്‍ കാണപ്പെടുന്നു.നേപ്പാള്‍, പാക്കിസ്ഥാന്‍, ടിബറ്റ്, ചൈന എന്നിവിടങ്ങളിലെ പര്‍വതപ്രദേശങ്ങളില്‍ നിന്നും കന്മദം ലഭിക്കുന്നുണ്ട്.നോര്‍വേയിലും ഇത് ലഭ്യമാണ്. കന്മദം ലഭിക്കുന്ന സ്ഥലങ്ങളിലുള്ള വ്യത്യാസമനുസരിച്ച് കന്മദത്തിന്റെ ഗുണങ്ങളിലും ചെറിയ വ്യത്യാസങ്ങളുണ്ടായിരിക്കും. കന്മദം ഊറിവരുന്ന പാറകളുടെ വ്യത്യാസമാണിതിന് കാരണം.
സ്വര്‍ണം, വെള്ളി, ചെമ്പ്, ഇരുമ്പ് എന്നിവയാണ് കന്മദത്തില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങളെന്നാണ് ചരകസംഹിതയില്‍ പറയുന്നത്. അതോടൊപ്പം ഏത് ഘടകമാണ് കൂടുതല്‍ അളവിലുള്ളത് എന്നതിനെ അടിസ്ഥാനമാക്കി
കന്മദത്തെ പലതായി വിഭജിക്കാം .
സ്വര്‍ണജിത് (സ്വര്‍ണം കൂടിയ അളവില്‍)
രജതശിലാജിത്(വെള്ളി കൂടുതല്‍ ഭാഗം)
താമ്രശിലാജിത് (ചെമ്പിന്റെ അംശം കൂടതല്‍)
ലോഹശിലാജിത്(ഇരുമ്പിന്റെ കൂടിയ അളവ്) എന്നിങ്ങനെ .

ഭാരതത്തില്‍ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പ്രതിവിധിയായി നൂറ്റാണ്ടുകളായി കന്മദം ഉപയോഗിച്ച് വരുന്നുണ്ട്.വാജീകരണ ഔഷധങ്ങളില്‍ ഏറ്റവും മുന്‍പന്തിയിലാണ് കന്മദത്തിനുള്ള സ്ഥാനം.  പുരുഷന്മാരിലും ,സ്ത്രീകളിലും ലൈംഗികശേഷി വളരെ ഉയര്‍ന്ന നിലയിലാക്കാന്‍ കന്മദത്തിനുള്ള കഴിവ് പ്രസിദ്ധമാണ്. കൂടാതെ അലര്‍ജി,ശ്വാസകോശരോഗങ്ങള്‍, ബ്രോങ്കൈറ്റിസ്, ജലദോഷം, ചുമ, ന്യൂമോണിയ, എംഫീസീമ എന്നിവയിലും കന്മദം നല്ല ഫലം നല്‍കും.

No comments:

Post a Comment