വൃത്തികെട്ട ഒരു കാര്യമായി നമുക്കെല്ലാവർക്കും തോന്നുന്ന ഈ ഛർദി സത്യത്തിൽ നമ്മുടെ ശരീരം സ്വയം നടത്തുന്ന നല്ല ഒരു പ്രക്രിയയാണ്. ചർദി എന്നുവെച്ചാൽ വയറ്റിലുള്ള നമ്മൾ കഴിച്ച ഭക്ഷ്യപദാർത്ഥങ്ങളെ ശരീരം സ്വയം നിർബന്ധിച്ചു വായിലൂടെ പുറം തള്ളുന്ന പ്രക്രിയയാണ്. ശരീരത്തെ സംരക്ഷിക്കാനുള്ള മെക്കാനിസങ്ങളിൽ ഒന്നാണിത്, നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ ഭക്ഷ്യവിഷബാധ പോലെയുള്ള കാര്യങ്ങൾ ശരീരത്തിന് വരുത്താൻ സാധ്യതയുള്ള വസ്തുക്കളെയാണ് ശരീരം ഇത്തരത്തിൽ പുറം തള്ളാറുള്ളത്. ഛർദി എന്ന പ്രക്രിയയെ നിയന്ത്രിക്കുന്നത് തലച്ചോറിലെ പ്രോസ്ട്രീമ എന്ന ഭാഗമാണ്. ശരീരത്തിൽ ഇത്തരം
വിഷമയമായ പദാർത്ഥങ്ങൾ എത്തുമ്പോൾ തലച്ചോർ വയറിലേക്ക് ഓക്കാനിക്കാൻ (purge) സന്ദേശം നൽകുന്നു.
ഇങ്ങനെ കൂടുതലായി ഓക്കാനം ഉണ്ടാകുമ്പോൾ ഹൃദയമിടിപ്പും കൂടും. കൂടാതെ വയറ്റിലെ മസിലുകളെ ചുരുക്കുകയും ചെയ്യും. അങ്ങനെ നമുക്ക് ഛർദി ഉണ്ടാകുന്നു. നമ്മൾ ഛർദിക്കുമ്പോൾ വായിൽ ഒരുപാട് ഉമിനീർ ഉണ്ടാകാറുണ്ട്. അതിന്റെ കാരണം എന്താണെന്ന് വെച്ചാൽ ഛർദിക്കുമ്പോൾ വയറ്റിലെ ആസിഡുകൾ വായിലെത്തിയാൽ അവയിൽ നിന്ന് നമ്മുടെ വായയെ സംരക്ഷിക്കാൻ വേണ്ടിയാണ്. സാധാരണയായി ആളുകൾ ഛർദിക്കുന്നതിന്റെ കാരണങ്ങൾ എന്തൊക്കെയാണെന്ന് വെച്ചാൽ ഭക്ഷ്യവിഷബാധ, മോഷൻ സിക്ക്നെസ്സ്, പനി, പ്രെഗ്നൻസി എന്നിവയാണ്. ഇതിനു പുറമെ അമിതമായി ഭക്ഷണം കഴിക്കുന്നത്, മദ്യപാനം, ക്ഷീണം, തളർച്ച തുടങ്ങിയ കാരണങ്ങൾ കൊണ്ടും ഛർദി ഉണ്ടായേക്കാം.
No comments:
Post a Comment