Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Tuesday, 1 October 2019

നോൺ ആൾക്കഹോളിക് ഫാറ്റി ലിവർ തടയാൻ ചെയ്യേണ്ടത്

ഇന്ന് മിക്കവരിലും കണ്ട് വരുന്ന രോ​ഗമാണ് ഫാറ്റി ലിവര്‍. കരളില്‍ കൊഴുപ്പ് അടിയുന്ന അവസ്ഥയാണ് ഫാറ്റി ലിവര്‍. അനിയന്ത്രിതമായ പ്രമേഹം, അമിതവണ്ണം, ഉയര്‍ന്ന കൊളസ്ട്രോള്‍ തുടങ്ങിയവയൊക്കെ ഫാറ്റി ലിവറിന് വഴിയൊരുക്കുന്ന ഘടകങ്ങളാണ്.

രക്‌തത്തിലെ കൊഴുപ്പിനെ സംസ്‌കരിക്കാനുള്ള കരളിന്റെ ശേഷി കുറയുകയും തന്മൂലം കരളില്‍ കൊഴുപ്പുകെട്ടുകയും ചെയ്യുന്ന അവസ്‌ഥയാണ്‌ ഫാറ്റി ലിവര്‍. ഫാറ്റി ലിവര്‍ രോ​ഗം രണ്ട് തരത്തിലുണ്ട്. മദ്യപാനം മൂലമുള്ള ആല്‍ക്കഹോളിക് ലിവര്‍ ഡിസീസ് (എഎല്‍ഡി). മദ്യപാനം പ്രധാന കാരണമല്ലാത്ത നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് (എന്‍എഎഫ്‌എല്‍ഡി).

വളരെ കുറഞ്ഞ അളവില്‍ മദ്യപിക്കുന്നതോ മദ്യപിക്കാത്തതോ ആയ ആളുകളുടെ കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍.
അമിതഭാരമുള്ളവരിലും പ്രീഡയബറ്റിക്, ഡയബറ്റിക് രോഗികളിലും ആണ് ഇത് കൂടുതല്‍ കണ്ടുവരുന്നത്.

കുട്ടികള്‍ ഉള്‍പ്പെടെ ഏതു പ്രായക്കാരെയും ഇതു ബാധിച്ചേക്കാം. കരളിലെ കോശങ്ങളില്‍ കൊഴുപ്പ് അടിയുമ്ബോഴാണ് നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഉണ്ടാകുക. എന്‍എഎഫ്‌എല്‍ഡി സാധാരണഗതിയില്‍ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറില്ല.

എങ്കിലും വളരെ കുറച്ച്‌ ശതമാനം പേരില്‍ ഇത് കരളില്‍ വ്രണങ്ങളുണ്ടാകുന്നതിനും കുറേ കഴിയുമ്ബോള്‍ സിറോസിസിനും കാരണമാകുന്നുണ്ട്. പൊണ്ണത്തടി, കുടവയര്‍, ഉയര്‍ന്ന കൊളസ്ട്രോള്‍, ചില ആന്റിബയോട്ടിക് മരുന്നുകളുടെ ഉപയോഗം ഇവയെല്ലാം എന്‍എഎഫ്‌എല്‍ഡിയിലേക്ക് നയിക്കാവുന്ന കാരണങ്ങളാണ്.

എന്‍എഎഫ്‌എല്‍ഡി ; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...

ശരീരഭാരം കുറയ്ക്കുക...

ക്യത്യമായി ഡയറ്റ് ചെയ്തോ വ്യായാമം ചെയ്തോ ശരീരഭാരം കുറച്ചാല്‍ എന്‍എഎഫ്‌എല്‍ഡി തടയാനാകും.

മധുരം ഒഴിവാക്കുക...

മധുരപലഹാരങ്ങള്‍ പരമാവധി ഒഴിവാക്കുക. ഐസ്ക്രീം, പാസ്ട്രീ, ചോക്ലേറ്റ്സ് പോലുള്ളവ ഒഴിവാക്കിയാല്‍ എന്‍എഎഫ്‌എല്‍ഡി തടയാനാകും.

ഇലക്കറികള്‍ ധാരാളം കഴിക്കാം...

ഇലക്കറികള്‍ ധാരാളം കഴിച്ചാല്‍ എന്‍എഎഫ്‌എല്‍ഡി തടയാം. പച്ചനിറത്തിലുള്ള ഇലക്കറികളില്‍ ഇനോര്‍ഗാനിക് നൈട്രേറ്റ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കരളില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് തടയും

വെള്ളം ധാരാളം കുടിക്കുക...

ധാരാളം വെള്ളം കുടിച്ചാല്‍ എന്‍എഎഫ്‌എല്‍ഡി തടയാനാകുമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. കരള്‍ രോ​ഗങ്ങള്‍ അകറ്റാനും ശരീരത്തിലെ കൊഴുപ്പ് കളയാനും വെള്ളം വളരെ നല്ലതാണ്. കിഡ്നി സ്റ്റോണ്‍ പോലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുന്നു.

നെല്ലിക്ക...

ഫാറ്റി ലിവര്‍ തടയാന്‍ ഏറ്റവും നല്ലതാണ് നെല്ലിക്ക. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ ദിവസവും രണ്ടോ മൂന്നോ നെല്ലിക്ക കഴിക്കുന്നത് ​സഹായിക്കും. ജീവകം ബി, ഇരുമ്ബ്, കാല്‍സ്യം എന്നിവ നെല്ലിക്കയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ദഹനസംബന്ധമായ പ്രശ്നങ്ങള്‍‌ അകറ്റാനും ചര്‍മ്മസംരക്ഷണത്തിനും ഏറ്റവും നല്ലതാണ് നെല്ലിക്ക.

മഞ്ഞള്‍...

ഫാറ്റി ലിവര്‍ തടയാന്‍ ഏറ്റവും നല്ലതാണ് മഞ്ഞള്‍. ദിവസവും ചൂടുവെള്ളത്തില്‍ ഒരു നുള്ള് മഞ്ഞള്‍ പൊടി ചേര്‍ത്ത് കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് നീക്കുകയും ജലദോഷം, കഫക്കെട്ട് പോലുള്ളവ അകറ്റാനും സഹായിക്കുന്നു.

No comments:

Post a Comment