Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Tuesday, 8 October 2019

ഈന്തപ്പഴത്തിന്റെ ഗുണങ്ങൾ..


ഈന്തപ്പഴം വെള്ളത്തിലിട്ട് രാവിലെ വെറും വയറ്റില്‍ കഴിച്ചാല്‍ ഇതിന്റെ ആരോഗ്യഗുണം വര്‍ദ്ധിക്കുകയാണ് ചെയ്യുക

ഈന്തപ്പഴം എന്ന് പറയുന്നത് തന്നെ ഇരുമ്പിന്റെ കലവറയാണ്. വിളര്‍ച്ചയുള്ള ആളുകള്‍ എന്നും രാവിലെ ഈന്തപ്പഴം വെള്ളത്തിലിട്ട് കഴിയ്ക്കുന്നത് വിളര്‍ച്ച മാറ്റി ശരീരത്തില്‍ ഇരുമ്പിന്റെ അംശം വര്‍ദ്ധിപ്പിക്കുന്നു.

ചുവന്ന രക്തകോശങ്ങളെ വര്‍ദ്ധിപ്പിക്കാനും രക്തത്തില്‍ ഹിമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കാനും ഈന്തപ്പഴം വെള്ളത്തിലിട്ട് കഴിയ്ക്കുന്നതിലൂടെ കഴിയുന്നു.

ഡയറിയയെ പ്രതിരോധിയ്ക്കുന്ന കാര്യത്തിലും ഈന്തപ്പഴത്തിനുള്ള കഴിവ് അപാരമാണ്. ഇതിലടങ്ങിയിട്ടുള്ള പൊട്ടാസ്യം ശാരീരികാവശതകളെ പ്രതിരോധിയ്ക്കുന്നു. മാത്രമല്ല ഇതിലൂടെ ശരീരത്തിന് ആരോഗ്യം നല്‍കുന്ന ബാക്ടീരിയകള്‍ വളരെയധികമായി ഉത്പാദിപ്പിക്കപ്പെടുന്നു.

എന്നും രാവിലെ രണ്ട് ഈത്തപ്പഴം വീതം വെള്ളത്തിലിട്ട് കഴിച്ചാൽ മലബന്ധം കൊണ്ടുള്ള എല്ലാ പ്രശ്‌നങ്ങളും ഇല്ലാതാവുന്നു.

ശരീരഭാരം നിയന്ത്രിക്കാന്‍ കഷ്ടപ്പെടുന്നവര്‍ക്ക് ഏറ്റവും പറ്റിയ വഴിയാണ് ഇത്. ശരീരത്തില്‍ അമിതമായി അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പ് ഈന്തപ്പഴം ഇല്ലാതാക്കുന്നു.

കൊളസ്‌ട്രോള്‍ ലെവല്‍ കൃത്യമാക്കുന്നതിനും ഈന്തപ്പഴം സഹായിക്കുന്നു. ഈന്തപ്പഴം കഴിയ്ക്കുന്നതിലൂടെ ചീത്ത കൊളസ്‌ട്രോള്‍ കുറയുകയും അത് വഴി ശരീരത്തിന നല്ല കൊളസ്‌ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കാനും കഴിയുന്നു.

ഹൃദയാരോഗ്യം സംരക്ഷിക്കുന്ന കാര്യത്തിലും ഈന്തപ്പഴം തന്നെ മുന്നില്‍. ശരീരത്തില്‍ നിര്‍ജ്ജലീകരണം എന്ന അവസ്ഥയെ ഇല്ലാതാക്കുന്നതിനും ഈന്തപ്പഴം സഹായിക്കും.

രക്തസമ്മര്‍ദ്ദം കുറച്ച് കൃത്യമാക്കാന്‍ ഈന്തപ്പഴം എന്നും രാവിലെ കുതിര്‍ത്തതിനു ശേഷം കഴിയ്ക്കുക.

പക്ഷാഘാത സാധ്യത വര്‍ദ്ധിപ്പിക്കുന്ന ജീവിതശൈലിയാണ് ഇന്ന് നമ്മുടേത്. എന്നാല്‍ പക്ഷാഘാത സാധ്യത കുറയ്ക്കാന്‍ ഈന്തപ്പഴത്തിന്റെ ഉപയോഗം സഹായിക്കുന്നു.

No comments:

Post a Comment