നിലംപറ്റി വളരുന്ന ഒരു ഔഷധസസ്യമാണ് തഴുതാമ.
തമിഴാമ എന്നും ഇവ അറിയപ്പെടുന്നു. സംസ്കൃതത്തിൽ ഇതിനെ പുനർനവ എന്നു വിളിക്കുന്നു. പ്രധാനമായും പൂക്കളുടെ നിറം അനുസരിച്ച് വെള്ള, ചുവപ്പ്, നീല, ഇളം പച്ച എന്നീ നാല് തരത്തിൽ കാണപ്പെടുന്നുണ്ട്. എങ്കിലും വെള്ളയും ചുവപ്പുമാണ് സാധാരണ കാണപ്പെടുന്നവ.
തഴുതാമയുടെ ഇലയും ഇളം തണ്ടും ഔഷധത്തിനു പുറമേ ഭക്ഷ്യയോഗ്യവുമാണ്. തഴുതാമയിൽ ധാരാളം പൊട്ടാസ്യം നൈട്രേറ്റ് അടങ്ങിയിരിക്കുന്നതിനാൽ ഇത് മൂത്രവർദ്ധനവിനുള്ള ഔഷധമായി ഉപയോഗിക്കുന്നു.
പനി, ശരീരത്തിലുണ്ടാകുന്ന നീര്, പിത്തം, ഹൃദ്രോഗം, ചുമ എന്നീ അസുഖങ്ങൾക്കും തഴുതാമ ഉപയോഗിക്കുന്നു. തഴുതാമ സമൂലമായി ഔഷധങ്ങളിൽ ഉപയോഗിക്കാം എങ്കിലും വേരാണ് കൂടുതൽ ഉപയോഗ്യമായ ഭാഗം
ആയുര്‍വേദവിധി പ്രകാരം യൗവ്വനം നിലനിര്‍ത്താന്‍ സഹായിക്കുന്ന കളസസ്യമാണ് തഴുതാമ. തഴുതാമയിലെ പുനര്‍നവിന്‍ എന്ന ആല്‍ക്കലോയിഡിന്റെ സാന്നിധ്യം ശരീരത്തിലെ ദുര്‍നീര്‍ പുറന്തള്ളാന്‍ സഹായിക്കുകയും അതുവഴി ശരീരശുദ്ധി ഉറപ്പുവരുത്തുകയും ചെയ്യുന്നു.
ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്ക് പ്രതിവിധിയായി പുനര്‍ന്നവാദി കഷായം കണക്കാക്കപ്പെടുന്നു. തഴുതാമയെ എങ്ങനെ നട്ടുവളര്‍ത്താം എന്നു നോക്കാം.
നടീല്‍- ചുവന്ന പൂക്കളോടുകൂടിയ ഇനമാണ് ഇലക്കറിയായി ഉപയോഗിക്കുന്നത്. ഒന്നോ രണ്ടോ കഷ്ണം മേല്‍മണ്ണില്‍ വേരൂന്നി വളരുന്ന തണ്ട് നടീല്‍ വസ്തുവായി ഉപയോഗിക്കാം. നേര്‍മയായ മേല്‍മണ്ണ്, ഉണങ്ങിയ ചാണകപ്പൊടി, തരിമണല്‍ എന്നിവ ചേര്‍ത്തിളക്കിയ മിശ്രിതം പൂച്ചട്ടിയില്‍ നിറയ്ക്കുക. എന്നിട്ട് തഴുതാമയുടെ തണ്ട് ഒന്നോ രണ്ടോ മുട്ട് മണ്ണിനടിയിലാകുംവിധം നടുക. മണ്ണ് ഉണങ്ങാതെ സൂക്ഷിക്കുക.
തൂക്കുവെയില്‍ ലഭ്യമായില്ലെങ്കിലും വേഗത്തില്‍ വളരുന്ന സസ്യമാണ് തഴുതാമ. മണ്ണില്‍ അല്‍പ്പം ജലാംശം ലഭ്യമായാല്‍ തഴുതാമ തഴച്ചുവളരും. സണ്‍ഷേഡുകളില്‍ ചീരക്കൃഷി ചെയ്യുന്ന രീതിയില്‍ തഴുതാമക്കൃഷിയും ചെയ്യാം. മുപ്പതു മുതല്‍ നാല്‍പ്പതു സെന്റീമീറ്റര്‍ വരെ അകലം പാലിച്ചേ തണ്ടു വയ്ക്കാവൂ എന്നതാണ് ഏക വ്യത്യാസം.
സ്വയംപ്രജനനം- തഴുതാമ ഒരു സ്ഥലത്ത് ഒരിക്കല്‍മാത്രം നട്ടാല്‍ മതിയാകും. കടുത്ത വേനലില്‍ വിളവെടുപ്പ് വേണ്ടിവന്നാല്‍ ജലസേചനം നടത്തണം. സ്വയം വിത്തുവിതയ്ക്കുന്നതും പൂര്‍വാധികം വേഗത്തില്‍ വളര്‍ന്നു പന്തലിക്കുന്നതുമായ ഇലക്കറി വിളയും ഔഷധവുമാണ് തഴുതാമ.
വിളവെടുപ്പ്, ഉപയോഗം
ഇലകളും ഇളംതണ്ടും ഉപ്പേരി, തോരന്‍ എന്നിവയുണ്ടാക്കാന്‍ ഉപയോഗിക്കാം. സൂപ്പിനും സലാഡിനും തഴുതാമ ഇല അത്യുത്തമം തന്നെ.
വെള്ള തഴുതാമ പക്ഷവാതസംബന്ധമായ രോഗങ്ങളിൽ വളരെയധികം ഫലപ്രദമാണെന്ന് രാജനിഘണ്ടു എന്ന ഗ്രന്ഥത്തിലും ഹൃദ്രോഗം, മൂലക്കുരു എന്നീ രോഗങ്ങൾക്ക് ഫലപ്രദമാണെന്ന് ഭാവപ്രകാശത്തിലും ചരകസംഹിതയിൽ കുഷ്ഠരോഗത്തിനും ചർമ്മരോഗങ്ങൾക്കും ഗുണകരമാണെന്നും പറയുന്നു. ഉറക്ക്മില്ലായ്മ, രക്തവാതം, നേത്രരോഗങ്ങൾ എന്നിവയ്‌ക്കും തഴുതാമക്കഷായം ഗുണം ചെയ്യും.കൂടുതലായി അകത്തു ചെന്നാൽ ഛർദ്ദി ഉണ്ടാകും.
തഴുതാമവേര്, രാമച്ചം, മുത്തങ്ങാ കിഴങ്ങ്, കുറുന്തോട്ടിവേര്, ദേവദാരം, ചിറ്റരത്ത, ദർഭവേര് എന്നിവകൊണ്ടുള്ള കഷായം തേനും പഞ്ചസാരയും മേമ്പൊടിചേർത്ത് കഴിച്ചാൽ സ്ത്രീകൾക്ക് സംയോഗസമയത്തും അതിനുശേഷവും യോനിയിലുണ്ടാകുന്ന വേദന ശമിക്കുകയും സംയോഗം ശരിയായി അനുഭവവേദ്യമാകുകയും ചെയ്യും.
തഴുതാമവേര്, വേപ്പിന്റെ തൊലി, പടവലം, ചുക്ക് കടുകരോഹിണി, അമൃത്, മരമഞ്ഞൾത്തൊലി, കടുക്കത്തോട് ഇവകൊണ്ടുള്ള കഷായം നീര്, കരൾ രോഗങ്ങൾ, ചുമ, ശ്വാസംമുട്ടൽ, പാണ്ടുരോഗം എന്നിവയ്ക്ക് ഔഷധമായി ഉപയോഗിക്കുന്നു.
No comments:
Post a Comment