വള്ളിമേലുണ്ടാകുന്ന കായ്കളില്‍ എറ്റവും നല്ലത് കുമ്പളങ്ങയാണ്.
വള്ളിയായാണ് ഈ ചെടി വളരുന്നത്. ഇന്ത്യയിലെല്ലായിടത്തും ഭാഗികമായി കൃഷി ചെയ്തുവരുന്നതുമാണ്. കേരളത്തില്‍ സമതല പ്രദേശങ്ങളിലും, പാടങ്ങളിലും വെച്ചു പിടിപ്പിക്കുന്നു
നെയ് കുമ്പളങ്ങ, സാധാരണ ഇടത്തരം കുമ്പളങ്ങ, തടിയന്‍ കായ് എന്നിങ്ങനെ മൂന്നിനം കുമ്പളങ്ങ സാധാരണയായി കണ്ടുവരുന്നു. ഇതില്‍ നെയ് കുമ്പളങ്ങ എന്ന ഇനത്തിനാണ് കൂടുതള്‍ മതിപ്പുള്ളത്.
മിക്ക ഇനങ്ങളിലും കായയ്ക്ക് പുറത്ത് ശരീരത്തില്‍ തറയ്ക്കാവുന്നത്ര കട്ടിയുള്ള രോമങ്ങളും, ശരീരത്ത് പറ്റിപ്പിടിക്കുന്ന തരത്തില്‍ വെളുത്ത പൊടിയുമുണ്ട്.
കുമ്പളങ്ങ കെട്ടിത്തൂക്കിയിട്ടാല്‍ ദീര്‍ഘ കാലം കേടുകൂടാതെ ഇരിക്കുന്നതായതിനാലും, വളപ്രയോഗമൊന്നും കൂടാതെ ധാരാളം കായ് ഉണ്ടാകുന്നതിനാലും സാധാരണക്കാര്‍ക്ക് കൂടുതല്‍ ആശ്രയിക്കാവുന്ന ഒരിനം വിള ആയി കരുതപ്പെട്ടിരുന്നു.
'കണ്ണ്കിട്ടുന്ന'തൊഴിവാക്കാന്‍ വീടിനു മുന്‍പില്‍ കുമ്പളങ്ങ കെട്ടിത്തൂക്കാറുണ്ട്.
വള്ളികളില്‍ വെച്ചുണ്ടാകുന്ന ഫലങ്ങളില്‍ ശ്രേഷ്ടമാണ് കുമ്പളങ്ങ.
ഫലങ്ങള്‍ ഉരുണ്ടും നീളം കൂടിയുമിരിക്കും. കായ മൂപ്പാവുന്നതോടെ അവയുടെ പുറംതൊലി കട്ടി കൂടിവരികയും പുറത്ത് കുമ്മായം പോലെയുള്ള പൊടി പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു.
ആറ് ശതമാനം വെള്ളവും 0.4 ശതമാനം പ്രോട്ടീനും 0.1 ശതമാനം കൊഴുപ്പും കാര്‍ബോ ഹൈഡ്രേറ്റ്, 3.2 ശതമാനവും ധാതുലവണങ്ങളും 0.3 ശതമാനം വിറ്റാമിനുകള്‍ അടങ്ങിയിരിക്കുന്നു
ഔഷധ ഉപയോഗങ്ങള്‍
------------------------------
കുമ്പളങ്ങക്ക് പുറമെ അതിന്റെ വള്ളിപോലും ഔഷധത്തിനുപയോഗിച്ചു വരുന്നു
രക്തശുദ്ധിക്കും രക്തസ്രാവം തടയുന്നതിനും പറ്റും.കാസരോഗങ്ങള്‍ ശമിപ്പിക്കും.ബുദ്ധി വര്‍ദ്ധിപ്പിക്കും. 'കുശ്മാണ്ഡരസായനം' ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്നു'
കുമ്പളങ്ങനീര് ശരീരഭാരം കുറക്കുന്നതിനായി സേവിക്കുന്നവരുണ്ട്.
ബുദ്ധിശക്തി വര്‍ധിപ്പിക്കുന്നതിനും ശ്വാസകോശത്തെ ഉത്തേജിപ്പിക്കുന്നതിനുമുള്ള കഴിവ് ഇതിന്റെ പ്രത്യേകതയാണ്.
ശ്വാസകോശ രോഗിയില്‍ കുമ്പളങ്ങ കൊണ്ടുള്ള പ്രയോഗം പ്രമാണമാണ്. കുമ്പളങ്ങാ നീരും ആടലോടക നീരും ചേര്‍ത്ത് നിത്യവും കഴിക്കുക. കുമ്പളങ്ങാ നീരില്‍ നല്ലജീരകപ്പൊടി ചേര്‍ത്ത് കഴിക്കുന്നതും കുമ്പളങ്ങാ നീരില്‍ കൂവളത്തിനില അരച്ചു നിത്യവും ശീലിക്കുന്നതും ശ്വാസകോശങ്ങളെ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ സാധിക്കും.
കുമ്പളങ്ങാ വിത്ത് ഒന്നാംതരം കൃമി നാശകമാണ്. കുമ്പളങ്ങാ വിത്ത് കഴുകി വൃത്തിയാക്കി വെയിലത്തുവെച്ചുണക്കിപ്പൊടിയാക്കി ഒരു ടീസ്പൂണ്‍ ഒരു ഗ്ലാസ് വെള്ളത്തില്‍ ചേര്‍ത്തു കഴിക്കുക. ഇത് മൂന്ന് ദിവസം ആവര്‍ത്തിച്ചാല്‍ കൃമി ദോഷം ശമിക്കുന്നതാണ്.
മൂത്ര തടസ്സം, അതിമൂത്രം എന്നീ രോഗങ്ങളെ തടയാനും കുമ്പളങ്ങക്കു കഴിയും.
ദേഹപുഷ്ടിയുണ്ടാക്കാനുള്ള കഴിവും കുമ്പളങ്ങക്കുണ്ട്.
ശൂല, ചോദന, ചുമ, ക്ഷയം, രക്തപിത്തം, അമ്ലപിത്തം, ക്ഷയകാസം, ഗുന്മം, വിഷജ്വരം, ഉന്മാദം, ചിത്തഭ്രമം, ഞരമ്പു രോഗങ്ങള്‍, അപസ്മാരം, പ്രമേഹം, രക്തം ചുമച്ചു തുപ്പല്‍, രക്താതിസാരം, മൂത്രത്തിലൂടെയുള്ള രക്തസ്രാവം, ശ്വാസകോശ രോഗങ്ങള്‍ എന്നിവയെ ഒരു പരിധിവരെ നിയന്ത്രിക്കാനുള്ള കഴിവും ഇതിനുണ്ട്.
വിട്ടുമാറാത്ത ചുമക്ക് നൂറ് മില്ലി കുമ്പള നീരില്‍ അഞ്ച് ഗ്രാം ആടലോടകത്തിനില പൊടിച്ച് ചേര്‍ത്തു രാവിലെയും വൈകുന്നേരവും കൊടുക്കാവുന്നതാണ്.
മാറാത്ത മൂത്ര സംബന്ധമായ അസുഖങ്ങള്‍ക്ക് കുമ്പളങ്ങാ നീരില്‍ നാലിലൊരുഭാഗം ഞെരിഞ്ഞില്‍ കഷായം ചേര്‍ത്തു കലര്‍ത്തി രാവിലെയും വൈകുന്നേരവും ശീലിക്കാവുന്നതാണ്.
പ്രമേഹം നിയന്ത്രിക്കുവാനായി ആഹാര പഥ്യത്തോടൊപ്പം ദിവസവും കുമ്പളങ്ങാ നീരില്‍ അല്‍പം അഭ്രഭസ്മം കഴിക്കുന്നത് ഫലപ്രദമാണ്.
കുമ്പളങ്ങയില്‍ നിന്നുണ്ടാക്കുന്ന ഔഷധമാണ് 'കൂഷ്മാണ്ഡരസായനം.' കാസം, ക്ഷയം എന്നിവ മാറ്റുന്നതിനും ബുദ്ധിശക്തി വര്‍ധിപ്പിച്ച് ആരോഗ്യ വര്‍ധനവുണ്ടാകുന്നതിനും ഇത് വളരെ നല്ലതാണ്.
ഇതിന്റെ കായ, തൊലി, കുരു, നീര്, ഇല എന്നിവയെല്ലാം ഔഷധപ്രാധാന്യമുള്ളതാണ്.
എല്ലാവിധ രോഗങ്ങള്‍ക്കും പഥ്യഭക്ഷണമാണ് കുമ്പളങ്ങ.
വാതപിത്ത രോഗികള്‍ക്ക് കുമ്പളങ്ങ നല്ലതാണ്.
മൂത്രവസ്തിയെ ശുദ്ധമാക്കി മൂത്രതടസ്സത്തെ നീക്കും. ശരീരത്തെ തടിപ്പിക്കും.
ബുദ്ധിക്ക് ഉണര്‍വ്വ് ഉണ്ടാക്കുകയും രക്തസ്രാവത്തെ നിറുത്തുകയും ചെയ്യും.
കുമ്പളങ്ങ വിത്ത് പൊടിച്ച് ഓരോ ടീസ്പൂണ്‍ വീതം 2 നേരം തേനില്‍ ചാലിച്ച് കഴിച്ചാല്‍ നാടവിരബാധയ്ക്ക് നല്ലതാണ്.
കുമ്പളങ്ങപ്പൂവിന്റെ നീരില്‍ ഗോരോചനാദി ഗുളിക കഴിച്ചാല്‍ (3 നേരം ദിവസേന) സന്നിപാതജ്വരത്തിന് നല്ല ആശ്വാസം ഉണ്ടാകും.
കുമ്പളങ്ങ അരച്ച് നാഭിക്ക് താഴെ പുരട്ടിയാല്‍ കെട്ടി നില്‍ക്കുന്ന മൂത്രം ഉടനേ പോകുന്നതാണ്.
കുമ്പളങ്ങ തൊലിയോടുകൂടി ഇടിച്ചു പിഴിഞ്ഞ് നീരെടുത്ത് അതില്‍ നിന്ന് 3 ല്‍ ഒരുഭാഗം പശുവിന്‍ നെയ്യ് ചേര്‍ത്ത് കാച്ചി മെഴുക് പാകത്തില്‍ അരിച്ചെടുത്ത് സൂക്ഷിക്കുക. ഇതില്‍ നിന്ന് 15 ഗ്രാം വീതം 2 നേരം കഴിച്ചാല്‍ ശരീരം ചുട്ടുനീറുക, രക്തപിത്തം, നേത്രരോഗം എന്നിവ മാറുന്നതാണ്.
ഗരഭപാത്രം എടുത്തുമാറ്റുന്ന ഓപ്പറേഷന്‍ ചെയ്ത സ്ത്രീകളിലുണ്ടാകുന്ന അതികഠിനമായ ചൂട് ഈ പ്രയോഗം കൊണ്ട് കുറയുന്നതാണ്. ഒരുമാസത്തിലധികം കാലം ഈ ചികിത്സ ചെയ്യരുത്.
കുമ്പളങ്ങാതൊലിയുടെ 2 ഔണ്‍സ് നീരില്‍ 300 മില്ലിഗ്രാം കുങ്കുമപ്പൂവും വരിനെല്ലിന്റെ 15 ഗ്രാം തവിടും ചേര്‍ത്ത് രാവിലെയും വൈകുന്നേരവും പ്രമേഹരോഗികള്‍ കഴിച്ചാല്‍ പ്രമേഹം നിയന്ത്രിച്ചു പോകാം.
കുമ്പളങ്ങ കഷ്ണങ്ങളാക്കി ഉപ്പിലിട്ട് വെച്ചാല്‍ കേടുകൂടാതിരിക്കും. ഇത് അര്‍ശ്ശസ്, അജീര്‍ണ്ണം എന്നിവകൊണ്ട് കഷ്ടപ്പെടുന്നവര്‍ ഉപയോഗിച്ചാല്‍ നല്ല ഫലം ലഭിക്കും.
വള്ളിയില്‍ നിന്ന് തനിയെ അടര്‍ന്നു വീണ കുമ്പളങ്ങ മാനസിക രോഗമുള്ളവര്‍ക്ക് വളരെ ഫലം ചെയ്തു കാണാറുണ്ട്.
ബുദ്ധിഭ്രമം, അപസ്മാരം, ഞരമ്പുസംബന്ധമായ രോഗങ്ങള്‍, മൈെ്രെഗന്‍ എന്ന തലവേദന, പക്ഷാഘാതം വരാന്‍ സാധ്യതയുള്ളവര്‍, പക്ഷാഘാതം വന്നവര്‍ എന്നീ രോഗാവസ്ഥകളില്‍ ഉള്ളവര്‍ കുമ്പളങ്ങാനീര് 3 ഔണ്‍സ് വീതം 2 നേരം കഴിച്ചാല്‍ നല്ല ഫലം കിട്ടും. ഈ നീരില്‍ മാനസമിത്രം ഗുളിക ചേര്‍ത്ത് കഴിച്ചാല്‍ ഫലം പതിന്മടങ്ങ് വര്‍ധിക്കും.
കുമ്പളങ്ങാനീരില്‍ പവിഴഭസ്മം ചേര്‍ത്ത് കൊടുത്താല്‍ എയ്ഡ്‌സ് രോഗികള്‍ക്ക് രോഗപ്രതിരോധശക്തി കിട്ടുന്നതാണ്.
ചുണങ്ങിന് കുമ്പളങ്ങവള്ളി ചുട്ടഭസ്മം വെറ്റിലനീരില്‍ ചാലിച്ച് ശരീരത്തില്‍ പുരട്ടി ഒരു മണിക്കൂറിനുശേഷം കഴുകി കളഞ്ഞാല്‍ മതി. വെറ്റിലനീരിനു പകരം മരോട്ടി എണ്ണ ഉപയോഗിച്ചാല്‍ കൂടുതല്‍ ഫലം ലഭിക്കും. ഒരു മാസമെങ്കിലും ഈ ചികിത്സ നടത്തേണ്ടിവരും.
കുമ്പളങ്ങ നമ്മുടെ ആഹാരത്തില്‍
----------------------------------------
സസ്യലതാദികളെല്ലാം മനുഷ്യന് ഉപകാരത്തിനല്ലാതെ സൃഷ്ടിക്കപ്പെട്ടിട്ടില്ലയെന്ന് നൂറു ശതമാനം ശരിയാണെന്ന് കുമ്പളങ്ങയെ പറ്റി പഠിച്ചാല്‍ മനസ്സിലാകും
പരിപ്പ് ചേര്‍ത്തുള്ള കൂട്ടാന്‍, കുമ്പളങ്ങ ഓലന്‍, കുമ്പളങ്ങ മോരുകറി, കുമ്പളങ്ങക്കാളന്‍, കുമ്പളങ്ങപ്പുളിശ്ശേരി, കുമ്പളങ്ങ പച്ചടി, കുമ്പളങ്ങ കറി, കാശി ഹല്‍വ ( കുമ്പളങ്ങ ഹല്‍വ) , കുമ്പളങ്ങ കിച്ചടി, കുമ്പളങ്ങ കൊണ്ടുണ്ടാക്കുന്ന മുറബ്ബ, മിഠായി,രുചികരമായ കുമ്പളങ്ങ ചിക്കന്‍, കുമ്പളങ്ങ ലഡ്ഡു ഇങ്ങനെ കുമ്പളങ്ങ കൊണ്ട് രുചികരമായി ഉണ്ടാക്കാവുന്ന വിഭവങ്ങള്‍ നിരവധി ആണ്..
കുമ്പളങ്ങ കൊണ്ട് രുചികകരമായ നിരവധി വിഭവങ്ങള്‍ നമ്മള്‍ ഉണ്ടാക്കാറുണ്ട്.മധുരതരമായ കുമ്പളങ്ങ ഹല്‍വ ആണ് ഇന്ന്
അവതരിപ്പിക്കുന്ന വിഭവം.
കുമ്പളങ്ങ ഹല്‍വ
വേണ്ടത് :
1. ഗ്രേറ്ററില്‍ ചീകിയെടുത്ത കുമ്പളങ്ങ രണ്ടു കിലോ
2. തേങ്ങ ചിരകിയത് രണ്ടു മുറി
3. വെളിച്ചെണ്ണ 300 മില്ലി.
4. കിസ്മിസ് 30 ഗ്രാം
5. കശുവണ്ടി (വറുത്ത് കോരിയത്) 30 ഗ്രാം
6. കപ്പലണ്ടി (വറുത്ത് കോരിയത്) 20 ഗ്രാം
7. ഏലയ്ക്കാ (ചൂടാക്കി പൊടിച്ചത്) 10 എണ്ണം
പാചകരീതി :
ചീകിയെടുത്ത കുമ്പളങ്ങ നന്നായി പിഴിഞ്ഞ് ചാറ് കളയുക. തേങ്ങാപ്പാല് പിഴിഞ്ഞെടുത്ത് ചൂടായ ഉരുളിയില്‍ ഒഴിച്ച് പിഴിഞ്ഞെടുത്ത കുമ്പളങ്ങയിട്ട് ഇളക്കുക. വെള്ളം വറ്റിത്തുടങ്ങുമ്പോള്‍ വെളിച്ചെണ്ണ മുകളില്‍ തെളിഞാല്‍ ഉരുളിയില്‍ കിസ്മിസ്, കശുവണ്ടി, കപ്പലണ്ടി, ഏലക്ക ഇവ യോജിപ്പിച്ച് വെളിച്ചെണ്ണ പുരട്ടിയ സ്റ്റീല്‍ പാത്രങ്ങളില്‍ നിരത്തി ചൂടാറുമ്പോള്‍ ഉപയോഗിക്കുക.
No comments:
Post a Comment