Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Monday, 28 October 2019

വിയര്‍ക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്..


വിയര്‍പ്പ് എല്ലാവര്‍ക്കുമുള്ളൊരു സ്വാഭാവിക പ്രക്രിയയാണ്. ശരീരത്തിന് അധ്വാനം കൂടുമ്പോഴും ചൂടുള്ള കാലാവസ്ഥയിലും വിയര്‍ക്കും. ശരീരത്തിലെ സ്വാഭാവിക താപനില നില നിര്‍ത്താനുളള ഒരു പ്രക്രിയയാണിത്. ചിലരാകട്ടെ, പരിഭ്രവവും ഭയവുമൊക്കെ വരുമ്പോഴും വിയര്‍ക്കാറുണ്ട്. വിയര്‍ക്കുന്നത് അത്ര സുഖരമായ ഒന്നല്ലെങ്കിലും ആരോഗ്യത്തിന് നല്ലതാണ്. ഏതെല്ലാം വിധത്തിലാണ് വിയര്‍ക്കുന്നത് ആരോഗ്യത്തിനു നല്ലതാണെന്നു നോക്കൂ,

ഹൃദയത്തിന്

ഇത് ഹൃദയത്തിന് നല്ലതാണ്. ശരീരതാപം നില നിര്‍ത്താന്‍ ഹൃദയം കൂടുതല്‍ പ്രവര്‍ത്തിയ്ക്കും. രക്തപ്രവാഹം നന്നായി നടക്കും.

സൗന്ദര്യത്തിന്

ചര്‍മത്തിലെ അഴുക്കുകള്‍ പുറന്തള്ളപ്പെടും. സൗന്ദര്യത്തിന് നല്ലതാണ്.

കിഡ്‌നി ആരോഗ്യത്തിന്


വിയര്‍ക്കുമ്പോള്‍ സ്വാഭാവികമായി ദാഹവും തോന്നും. ഇത് കിഡ്‌നി ആരോഗ്യത്തിന് ഏറെ നല്ലതാണ്.

ടോക്‌സിനുകൾ

വിയര്‍ക്കുമ്പോള്‍ ശരീരത്തിലെ ടോക്‌സിനുകള്‍ പുറന്തള്ളപ്പെടും. ശരീരത്തിന്റെ ആരോഗ്യത്തിന് ഇത് നല്ലതാണ്. ക്യാന്‍സര്‍ പോലുള്ള പല രോഗങ്ങളും തടയാന്‍ സാധിയ്ക്കും.

ഹോര്‍മോണുകൾ

വ്യായാമത്തിലൂടെ ശരീരം വിയര്‍ക്കുമ്പോള്‍ ശരീരത്തില്‍ നല്ല മൂഡ് ലഭിയ്ക്കാനിടയുള്ള നല്ല ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിയ്ക്കപ്പെടും.

ആന്റിബയോട്ടിക്‌സ് ഗുണം

ഇത് ശരീരത്തില്‍ ആന്റിബയോട്ടിക്‌സ് ഗുണം നല്‍കും. രോഗാണുക്കളോട് പൊരുതാന്‍ ശരീരത്തെ സഹായിക്കും.

മുറിവുകൾ

ശരീരത്തിലെ മുറിവുകള്‍ പെട്ടെന്നുണങ്ങാന്‍ വിയര്‍ക്കുന്നതു സഹായിക്കുമെന്നു പഠനങ്ങള്‍ പറയുന്നു.

പ്രതിരോധശേഷി

ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാനും വിയര്‍ക്കുന്നത് സഹായിക്കും.

താപനില

ശരീരത്തിന്റെ താപനില ചുറ്റുപാടുമായി പൊരുത്തപ്പെട്ടു പോകാനുള്ള ഏറ്റവും നല്ല വഴിയാണ് വിയര്‍ക്കുന്നത്. അല്ലെങ്കില്‍ ചൂടുള്ള സാഹചര്യങ്ങളില്‍ ശരീരത്തിന് വല്ലാത്ത അസ്വസ്ഥതയുണ്ടാകും.

No comments:

Post a Comment