ലോകത്തു ഏറ്റവും കൂടുതൽ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റുന്ന പ്രമുഖ വ്യക്തികളിൽ ഒരാളാണ് എലിസബത്ത് രാജ്ഞി.അതിൽ പ്രത്യേകം ശ്രദ്ധയാകർഷിക്കുന്ന മറ്റൊന്നും കൂടിയുണ്ട് .അവരുടെ ഫാഷൻ ഡ്രെസ്സുകളും, കൈയിൽ എപ്പോഴും കരുതുന്ന ബാഗും. ഈ ബാഗ് മേക്കപ്പ് സാധനങ്ങൾ സൂക്ഷിക്കുന്നതിന് മാത്രമല്ല തന്റെ ജീവനക്കാർക്ക് രഹസ്യ സന്ദേശങ്ങൾ കൈമാറാനുള്ള ഒരു ഉപാധി കൂടിയാണ്. സംഭാഷണം അവസാനിപ്പിക്കുന്നതിനായി ഒരുകൈയിൽ നിന്നും മറ്റൊരു കൈയിലേക്ക് ഈ ബാഗ് മാറ്റും, അതുപോലെ തന്നെ ഭക്ഷണത്തിനിടെ ബാഗ് മേശപ്പുറത്തു വയ്ക്കുന്നത് തന്നെ ആരോ പുറത്തു കാത്തുനിൽക്കുന്നു എന്ന വ്യാജേന, ഇവിടെ നിന്നും തന്നെ മാറ്റണമെന്ന സൂചനയാണ് നൽകുന്നത്. ഈ ബാഗ് മറ്റുള്ള ആരെയെങ്കിലും ഏൽപ്പിച്ചാൽ സംസാരിപ്പിച്ചു ബോറടിപ്പിക്കുന്ന ഇയാളിൽ നിന്നും ഒഴിവാക്കാനുള്ള സൂചനയും ആണ് ജീവനക്കാർക്ക് നല്കുന്നത്. വിവാഹ മോതിരം കൈയിലിട്ടു തിരിക്കുന്നതിനും ഒരു പ്രത്യേകതയുണ്ട്.സംഭാഷണം എനിക്ക് തുടരാൻ താല്പര്യമില്ല എന്നതാണ്. ആഡംബര ലെതർബാഗ് നിർമാതാക്കളായ ലൗനർ കമ്പനിയുടെ ബാഗാണ് രാജ്ഞി എപ്പോഴും ഉപയോഗിക്കാറുളളൂ എന്ന പ്രത്യേകതയും ഇതിനുണ്ട്.
No comments:
Post a Comment