പണ്ടുള്ളവർ കപ്പയും മീനും അല്ലെങ്കിൽ കപ്പയും ഇറച്ചിയും ചേർത്തു
മാത്രമേ വീടുകളിൽ കഴിച്ചിരുന്നുള്ളൂ. എന്നാൽ കാലം മാറിയപ്പോൾ
കപ്പയോടൊപ്പം ചമ്മന്തിയും മുളകുകറിയും മാത്രമായി.
മറ്റു പല ആഹാരങ്ങളിലും കപ്പ ഒരു ഭാഗമായി. നമ്മുടെ നാട്ടിലെ ഹോട്ടലുകളിൽ കിട്ടുന്ന മസാലദോശയിൽ പോലും ഉരുളക്കിഴങ്ങിനു പകരം കപ്പ പൊടിച്ചു ഉപയോഗിച്ച് തുടങ്ങി. കപ്പക്കിഴങ്ങിൽ ഒരുതരം സയനൈഡ് എന്ന വിഷാംശമുണ്ട്.
ഇത് തിളപ്പിച്ച
വെള്ളത്തിൽ കുറെയൊക്കെ അലിഞ്ഞു പോകും. അത് കൊണ്ടാണ് കപ്പ
തിളപ്പിച്ച് വെള്ളം ഊറ്റിക്കളയുന്നത്. (കപ്പയില തിന്നാൽ പശുവും ആടും ചത്തു പോകുന്നതും കാരണം ഈ സയനൈഡ് വിഷാംശം തന്നെ)
എന്നാൽ പാകം ചെയ്താലും കപ്പയിലെ ഈ വിഷാംശം പൂർണ്ണമായും നഷ്ടപ്പെടില്ല. സ്ഥിരമായി ഈ രാസാംശം ചെറിയ അളവിൽ ഉള്ളിൽ
ചെന്നാൽ അത് പ്രമേഹത്തിനും തൈറോയിഡ്
രോഗങ്ങൾക്കും കാരണമാകും.
മീനിലും ഇറച്ചിയിലും പയറിലും കടലയിലും അടങ്ങിയിട്ടുള്ള
നൈട്രൈറ്റുകൾ ഈ വിഷവസ്തുവായ സയനൈഡ്നെ പൂർണ്ണമായും നിർവീര്യമാക്കും . അതുകൊണ്ടാണ് കപ്പയോടൊപ്പം മീനോ ഇറച്ചിയോ പയറോ നിർബന്ധമായും കഴിച്ചിരിക്കണം എന്ന് പറയുന്നത്.
ഈ അറിവ് ഒരിക്കലും മറക്കരുത്. നിങ്ങളുടെ പ്രിയപ്പെട്ടവര്
ക്കും മക്കൾക്കും ഇത് പറഞ്ഞു കൊടുക്കണം.
കാരണം കപ്പ എല്ലാവർക്കും അത്ര പ്രിയപ്പെട്ട ഭക്ഷണമാണല്ലൊ .
ഭക്ഷണത്തിലെ സയനൈഡ് വിഷത്തെ കുറിച്ച് പറയുമ്പോ നമ്മുടെയെല്ലാം മനസിലേക്ക് ഓടിയെത്തുന്നത് കപ്പയിലെ സയനൈഡിനെ കുറിച്ചാവും.
കപ്പയില തിന്ന് മരിച്ച ആടിന്റെയും പശുവിന്റെയും കഥകൾ നമ്മൾ കേട്ടിട്ടുണ്ടാകും. ചിലരെങ്കിലും ഈ ദുരന്തം അനുഭവിച്ച് അറിഞ്ഞിട്ടുണ്ടാകും.കപ്പയില, കിഴങ്ങിന്റെ തൊലി, കിഴങ്ങ് എന്നിവയിൽ എല്ലാം സയനൈഡ് അടങ്ങിയിരിക്കുന്നു. തൊലിയിലും ഇലയിലും സയനൈഡിന്റെ അളവ് കൂടുതൽ ആയിരിക്കും. സയനൈഡ് അടങ്ങിയ കപ്പയുടെ ഏതെങ്കിലും ഭാഗങ്ങൾ ജീവികളുടെ ശരീരത്തിൽ എത്തിയാൽ മരണം പോലും സംഭവിക്കാവുന്നതാണ്.
കപ്പക്ക് ഉണ്ടാകുന്ന കയ്പിന് കാരണം അവയിൽ അടങ്ങിയിരിക്കുന്ന സയനൈഡിന്റെ സാന്നിധ്യമാണ്.
കിഴങ്ങിൽ മുറിവ് ഉണ്ടായാൽ ആ കിഴങ്ങിൽ കൂടിയ അളവിൽ സയനൈഡ് ഉത്പാദിപ്പിക്കാനുള്ള പ്രവണത കപ്പച്ചെടി പ്രകടിപ്പിക്കും.
അതു കൊണ്ടാണ് ഒരിക്കൽ എലി കടിച്ചാൽ കപ്പക്ക് കൂടുതൽ കയ്പ് അനുഭവപ്പെടുന്നത്.
സയനൈഡിന്റെ അളവ് കൂടുന്നത് എലിക്കും മനസിലാക്കാൻ കഴിവുണ്ട്.അതു കൊണ്ടാണ് ഒരിക്കൽ തിന്ന കപ്പക്കിഴങ്ങിന്റെ ബാക്കി ഭാഗം എലി അടുത്ത ദിവസം തിന്നാത്തത്.
സയനൈഡ് ആണ് കപ്പയിൽ അടങ്ങിയിരിക്കുന്ന വിഷം .
ഇത് സസ്യ കോശത്തിന്റെ ഉള്ളിൽ ആണ് കാണപ്പെടുന്നത്.
ഇത് ദഹന രസങ്ങളും ആയി ചേരുമ്പോൾ രൂപപ്പെടുന്ന ഹൈഡ്രജൻ
സയനൈഡ് ആണ് വില്ലൻ ആകുന്നത്. ഇത് ജീവജാലങ്ങൾക്ക് ജീവഹാനി ഉണ്ടാക്കാം.
കപ്പ തിളപ്പിക്കുമ്പോൾ കപ്പയിൽ നിന്നും സ്വതന്ത്രമാകുന്ന സയനൈഡ്
അടങ്ങിയ വെള്ളം ഊറ്റിക്കളയുമ്പോൾ 99 ശതമാനo സയനൈഡും മാറിക്കിട്ടും. ഒരു ശതമാനം സയനൈഡ് ഭക്ഷണത്തിൽ അവശേഷിക്കുകയും ചെയ്യും.
ശരീരത്തിൽ എത്തിച്ചേരുന്ന ഈ വിഷവസ്തുക്കളെ കരൾ സ്വീകരിച്ച് നിർവീര്യമാക്കുന്നതിനാൽ നമ്മൾ രക്ഷപ്പെടുന്നു.കരളിന്റെ ബലത്തിൽ മാത്രമാണ് രക്ഷപ്പെടൽ. എന്നാൽ തുടർച്ചയായി ഇത്തരം സാധനങ്ങൾ ആഹാരമാക്കിയാൽ കരളിന്റെ ആരോഗ്യം തകരുന്നതിന് ഇടയാക്കാം.കയ്പില്ലാത്ത കപ്പ ഇനങ്ങൾ നമുക്ക് ഭയപ്പാടില്ലാതെ ഉപയോഗിക്കാവുന്നതാണ്.
ഇതേപോലെ തന്നെ സയനൈഡ് അടങ്ങിയ ഒരു ഇലക്കറിയാണ് ചായ്മൻസ. ഇവ ഭക്ഷിച്ചാൽ ദഹനരസങ്ങളുമായി ചേരുമ്പോൾ രൂപപ്പെടുന്ന ഹൈഡ്രജൻ സയനൈഡ് ആരോഗ്യത്തിന് ഹാനികരം ആണ്.
എന്നാൽ 20 മിനിറ്റ് തിളപ്പിച്ച് വെള്ളം ഊറ്റി കളഞ്ഞാൽ സയനൈഡിന്റെ സാന്നിദ്ധ്യം 99 ശതമാനം വരെ മാറിക്കിട്ടും. ഇങ്ങനെ ഇത് കഴിക്കുന്നത് മൂലം സംഭവിക്കുന്ന പ്രശ്നങ്ങൾ ഒഴിവാക്കാം.
ചായ മൻസ എന്ന ഇലക്കറിയിൽ ധാരാളം വിറ്റാമിനുകൾ ഉണ്ട് അതിനാൽ കഴിക്കണം എന്ന രീതിയിൽ പ്രചരണം നടത്തുന്നവർ ഉണ്ട്. എന്നാൽ അവയിൽ അടങ്ങിയ സയനൈഡ് നിർവീര്യം ആക്കാൻ 20 മിനിറ്റ് ചൂടാക്കി വെള്ളം ഊറ്റി കളയണം എന്നും പറയുന്നു.എന്നാൽ ഇതിന്റെ കൂടെ കുറച്ച് പോഷകാംശങ്ങളും നഷ്ടപ്പെടുന്നുണ്ട്.എങ്കിലും വിഷാംശമുള്ള ഘടകം നീക്കം ചെയ്യേണ്ടത് അപകടങ്ങൾ വരാതിരിക്കുന്നതിനും ആരോഗ്യത്തിനും അവശ്യമാണ്.
ഇത്തരം പദാർഥങ്ങൾ ഇല്ലാത്ത ഭക്ഷ്യയോഗ്യമായ നിരവധി ചീര വർഗങ്ങളും ഇല വർഗങ്ങളും നമ്മുടെ നാട്ടിലുള്ള കാര്യവും ഇക്കൂട്ടത്തിൽ ചിന്തിക്കേണ്ടതാണ്.
കപ്പയുടെ ഇലവാറ്റി നന്മ എന്ന പേരിൽ ജൈവ കീടനാശിനി
നിർമിക്കുന്നുണ്ട്.ഒരു ഭക്ഷ്യവസ്തു എന്ന നിലയിൽ ഉപയോഗിച്ചില്ല എങ്കിലും ചായ് മൻസയിൽ നിന്നും ഒരു ജൈവ കീടനാശിനി നിർമിക്കാനുള്ള സാധ്യത ഏറെയാണ്.
പടന്നക്കാട് കാർഷിക സർവകലാശാലയിലെ ശാസ്ത്രജ്ഞനായ ശ്രീകുമാർ സാറിൽ നിന്നും ലഭ്യമായ വിവരങ്ങൾ വെച്ച് തയ്യാറാക്കിയത്..
No comments:
Post a Comment