Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Monday, 30 September 2019

ചെറുപ്രായത്തിൽതന്നെ ചർമത്തിൽ ചുളിവുകൾ..

മുഖത്തും കഴുത്തിലും ഉള്ള ചുളിവുകളാണ് നമ്മെ  കൂടുതൽ വിഷമിപ്പിക്കുന്നത്. ശരീരത്തിലെ മറ്റു ഭാഗങ്ങളിലുള്ള ചുളിവ് ഒളിപ്പിച്ചു വെക്കാമെങ്കിലും മുഖവും കഴുത്തും എന്ത് ചെയ്യും. ഈ പ്രശ്നം ഇനി മറന്നേക്കു. ചർമ്മത്തിൽ ചുളിവ് വരാൻ കാത്തിരിക്കരുത് സംരക്ഷണം ഇന്നെ തുടങ്ങണം. മലിനീകരണം, പുകവലി, മദ്യപാനം, അമിത സൂര്യതാപം ഏൽക്കുന്നത്, പൊടിക്കാറ്റ് ഏൽക്കുന്നത്  തുടങ്ങിയവയാണ് ചെറുപ്രായത്തിലെ   ശരീരം  ചുളിയുന്നതിനുള്ള കാരണം. 

ചുളിവുകൾ ഒഴിവാക്കാനും വരാതിരിക്കാനും ഈ കാര്യങ്ങൾ ശ്രദ്ധിക്കുക.

1)ധരാളം വെള്ളം കുടിക്കുക.

2)ദിവസം ഒരു ഓറഞ്ച് കഴിക്കുക. വെള്ളം പഞ്ചസാര ചേർക്കാതെ ജ്യൂസ്‌ ആക്കിയും കഴിക്കാം

3) ദിവസം 5-10 തവണ നല്ല വെള്ളത്തിൽ  മുഖം കഴുകുക.  (നല്ല തണുപ്പുള്ള കാലാവസ്ഥയിൽ ഇളം ചുടുവെള്ളത്തിലും ഉഷ്ണ കാലത്ത് നേരിയ തണുപ്പുള്ള വെള്ളത്തിലും)

4)മഴക്കാലത്ത് ആഴ്ച്ചയിൽ ഒരിക്കൽ അതിരാവിലെ  ധാന്വന്തരം തൈലം ശരീരം ആസകലം പുരട്ടി 1 മണിക്കൂർ പിടിപ്പിച്ച ശേഷം  ഇളം ചുടുവെള്ളത്തിൽ കുളിക്കുക.

5) നന്നായി മുഖം കഴുകി തുടച്ച ശേഷം കോട്ടൺ ബഡ്‌സ് റോസ് വാട്ടറിൽ മുക്കി മുഖം തുടക്കുക.

6)ഒലിവ് ഓയിൽ മുഖത്തെ  ചുളിവ് കളയാൻ വളരെ നല്ല ഒരു മരുന്നാണ്. ഇതിൽ വിറ്റാമിൻ E അടങ്ങിയിട്ടുണ്ട് ഇത് നല്ല ഒരു  ആന്റിഓക്സിഡന്റ് ആണ്. ഇത് ചർമ്മത്തിലെ ചുളിവുകൾ നീക്കി ചർമ്മം മൃതുവുള്ളതാകുന്നു.

ഉപയോഗിക്കാവുന്ന വിധം

ഒരു ടീസ്പൂൺ വെള്ളരി ജ്യൂസ്‌, ഒരു ടീസ്പൂൺ ഒലിവ് ഓയിൽ,  ഒരു നേന്ത്ര പഴത്തിന്റെ പകുതി. ഇവ മൂന്നും നന്നായി അരച്ചെടുക്കുക ഈ മിശ്രിദം മുഖത്ത് പുരട്ടി 15 മിനുട്ടിനു ശേഷം കഴുകി കളയുക. ഉറങ്ങുന്നതിനു മുമ്പ് ഒലിവ് ഓയിൽ മുഖത്തു പുരട്ടുക 15 മിനുട്ടിന് ശേഷം  ചുടുവെള്ളത്തിൽ മുക്കി പിഴിഞ്ഞ കോട്ടൺ ടവ്വൽ കൊണ്ട് മുഖം നന്നായി തുടക്കുക.ഇങ്ങനെ  മൂന്നു തവണ തുടക്കുക.

7)കൂടുതൽ ചുളിവുകൾ ഉള്ളവർ, ചുളിവിന്റെ കൂടെ ചൊറിച്ചിൽ, തൊലി ഇളകി പോരുക, തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവരും നല്ല ഒരു ചർമ്മ വിധക്തനെ കാണുക..

Sunday, 29 September 2019

ഫോണിലെ കലണ്ടറും y2k യും..

നിങ്ങളുടെ ഫോണിലെ കലണ്ടറിന്റെ screenshot നോക്കുക.2037 വർഷം വരെ മാത്രം. നിങ്ങളുടെ ഫോണിലും എത്ര വരെയുണ്ടെന്ന് നോക്കുക.കഴിഞ്ഞപോസ്റ്റിൽ പറഞ്ഞിരുന്നുവല്ലൊ Y2K38 (year 2038 ), അതെന്താണെന്നാൽ C ഭാഷയുടെ ചെറിയൊരു പോരായ്മയാണ് (C ഭാഷ എന്താണെന്ന് പറയാം).തിയതികൾ 1970 ജനുവരി 1 അർധരാത്രി മുതൽ എത്ര സെക്കന്റ് കഴിഞ്ഞു എന്നനുസരിച്ചാണ് രേഖപ്പെടുത്തിയിരിക്കുന്നത്.അതായത് 3600 സെക്കന്റുകളെന്ന് കംപ്യൂട്ടറിലെ പ്രോഗ്രാമിൽ സേവ് ചെയ്യും.C ഭാഷയിൽ long integer എന്ന പേരിലുള്ള ഡാറ്റാറോപ്പിലാണ് സേവ് ചെയ്യുക.long integer ൽ 4 ബൈറ്റുകൾ ചേർന്ന 32 ബിറ്റായ ഡാറ്റാ ടൈപ്പാണ്.2038 ജനുവരി18 ന്  2147483648 സെക്കന്റുകളാണ് ആവുക.സംഭരണശേഷിയുടെ പരമാവധിയാണത്.അതിനാൽ തൊട്ടടുത്ത വിലയിലേക്ക് റീസെറ്റ് ചെയ്യും.എന്നുവച്ചാൽ മൈനസാവും - 2147483648 എന്നാവും.അത് തന്നെയാണ് പ്രശ്നം.long integer നുപകരം unsigned long integer(ഇതിൽ മൈനസ് value വരില്ല) ഉപയോഗിച്ചിരുന്നെങ്കിൽ 4294967295 വരെ ഉപയോഗിക്കാം ഏതാണ്ട് 2076 വർഷം വരെ.

കൂടുതലും ഉപയോഗിക്കുന്നത് 32 bit മൈക്രൊപ്രൊസസ്സർ ആയതിനാൽ അത് 64 bit 2038 നു മുൻപാക്കുക എന്നത് പ്രായോഗികമാവില്ല.32 bit എവിടൊക്കെയുണ്ടെന്ന് രേഖപ്പെടുത്തിയിട്ടുമില്ല.അതിപ്രധാനമായ ആണവനിലയങ്ങൾ,വിമാനതാവളങ്ങൾ, മിസൈൽ കൺട്രോളുകൾ etc... എന്നിവയൊക്കെ 64 bit ആക്കാംന്ന് വെക്കാം എന്നാൽ ആകാശത്തുള്ള ഉപഗ്രഹങ്ങളിൽ എന്തുചെയ്യും?ലോകത്തിന്റെ ആശയവിനിമയം ഉപഗ്രഹങ്ങളായതിനാൽ പേടിക്കേണ്ടതും അതുതന്നെ.അവ ദിശമാറിപ്പോയേക്കാം, കൂട്ടിയിടിച്ചേക്കാം,വിമാനങ്ങൾക്കും ഈ ഗതി വന്നേക്കാം.
C ഭാഷയെന്നത് 1970 കളിൽ ഡെന്നീസ് റിച്ചി നിർമിച്ച പ്രോഗ്രാമിംഗ് ഭാഷയാണ്.ശക്തമായ പ്രോഗ്രാമിംഗ് ഭാഷയായതിനാൽ ഇത് കംപ്യൂട്ടറിൽ മാത്രമല്ല ഇലക്ട്രോണിക് ചിപ്പുകളിലെ സോഫ്റ്റ് വെയറിലും ഉപയോഗിക്കുന്നു.വലുപ്പം കുറഞ്ഞ സോഫ്റ്റ്‌വെയറുകൾ നിർമിക്കുവാൻ ഉചിതമായതിനാലാണ് ചിപ്പിനുള്ളിലും ഉപയോഗിക്കുന്നത്.ഇതിനെ embedded software എന്നും ഉപകരണങ്ങളെ embedded system എന്നും പറയുന്നു.കഴിഞ്ഞ പോസ്റ്റിൽ അത് സൂചിപ്പിച്ചിരുന്നു.ആസിഡ് പ്ലാൻറുകൾ, ആണവനിലയങ്ങൾ, വിമാനത്താവളങ്ങൾ,മിസൈലുകൾ,ആറ്റംബോംബുകൾ,ഉപഗ്രഹങ്ങൾ ,കാറുകൾ,വാഷിംഗ് മെഷീൻ, ഓവൻ, ഡിജിറ്റൽ ക്ലോക്ക്, TV, DVD player etc... തുടങ്ങിയതിലെല്ലാം embedded system ഉണ്ട്.

Saturday, 28 September 2019

ഗൂഗിൾ അസിസ്റ്റൻറ് ഇനി മലയാളത്തിൽ സംസാരിക്കും..

സ്മാർട്ട്‌ ഫോണുകളിൽ ഗൂഗിൾ അസിസ്റ്റന്റ് വഴി ഗൂഗിൾ സെർച്ചിങ്ങും , മറ്റുകാര്യങ്ങളും വളരെ എളുപ്പത്തിൽ ചെയ്യാം എന്ന്  നമുക്ക് അറിയാമല്ലോ. ഇത്ര നാൾ ഇംഗ്ലീഷിൽ ലഭ്യമായിരുന്ന ഈ സേവനം ഇപ്പോൾ മലയാളം ഉൾപ്പെടെ മറാഠി, ഹിന്ദി, ഗുജറാത്തി, തമിഴ്, തെലുങ്ക്,കന്നഡ എന്നീ ഇന്ത്യൻ ഭാഷകളിലും ലഭ്യമാണ്. ഇതുവരെയും ഗൂഗിൾ അസിസ്റ്റന്റ് മലയാളത്തിൽ ഉപയോഗിക്കാത്തവർ  ആണെങ്കിൽ "മലയാളത്തിൽ സംസാരിക്കാമോ? " എന്ന്  ടൈപ്പ് ചെയ്യുകയോ, ചോദിക്കുകയോ ചെയ്യാം. പിന്നീട് ഗൂഗിൾ അസിസ്റ്റന്റ് നിങ്ങളോട് മലയാളത്തിൽ സംസാരിക്കാൻ തുടങ്ങും. നിങ്ങൾ പറയുന്ന എല്ലാ കാര്യങ്ങളും ഒരുപക്ഷേ അസിസ്റ്റന്റിനു മനസ്സിലാകണമെന്നില്ല. കാരണം മലയാളം ഗൂഗിൾ അസിസ്റ്റന്റ് പഠിച്ചു തുടങ്ങുന്നുള്ളൂ. അതിന്റെ പരിമിതികൾ പ്രകടമാണ്. ഇത്തരത്തിൽ മനസ്സിലാവാത്ത ചോദ്യങ്ങൾക്ക് " എനിക്ക് മനസ്സിലാകുന്നില്ല"എന്ന ഉത്തരമാണ് ഗൂഗിൾ അസിസ്റ്റന്റ് നൽകുന്നത്. എങ്കിലും കഥ പറഞ്ഞും , പാട്ടുപാടിയും തമാശകൾ പറഞ്ഞും രസിപ്പിക്കാൻ ഗൂഗിൾ അസിസ്റ്റന്റിന്  സാധിക്കുന്നുണ്ട്. പാട്ടുപാടാൻ പറയുമ്പോൾ ചില കവിതകളാണ് ഇപ്പോൾ പാടി തരുന്നത്. മലയാളം സംസാരിക്കുന്നതിന്റെ ബുദ്ധിമുട്ട് ശരിക്കും പ്രകടമാണ്. എന്തായാലും അധികം വൈകാതെ നല്ല അസ്സൽ മലയാളം പറയുന്ന ഗൂഗിൾ അസിസ്റ്റന്റിനെ നമുക്ക് പ്രതീക്ഷിക്കാം. 

Thursday, 26 September 2019

തീയതി എഴുതുന്നത്..

നമ്മൾ തിയതി എഴുതുന്നത് 20/09/2019 (DMY) എന്ന രീതിയാണ്. ഇതാണ് ലോകത്തേറ്റവും കൂടുതൽ ഉപയോഗിക്കുന്നതും.അമേരിക്കയിൽ 09/20/2019 (MDY)എന്ന രീതിയും ചൈനയിൽ 2019/09/20 (YMD)എന്നുമാണ്.ഈ മൂന്ന് രീതിയും പറയുവാൻ മൂന്ന് രാജ്യങ്ങൾ ഉദാ: പറഞ്ഞെന്ന് മാത്രം.ഒരു രാജ്യത്ത് തന്നെ ഒന്നിൽ കൂടുതൽ രീതിയും ഉപയോഗിക്കുന്നുണ്ട്.ഞാൻ പറയുന്നത് 2000 വർഷത്തിൽ നമ്മൾ നേരിട്ട Y2K പ്രശ്നത്തിന്റെ പരിഹാരത്തെക്കുറിച്ചാണ്.Y2K എന്നത് year 2000, അതായത് സിസ്റ്റത്തിൽ തിയതി നോക്കുമ്പോൾ 2000 എന്നതിനു പകരം അവസാനം രണ്ട് പൂജ്യം വരുന്ന രീതി (01/01/00)അത് 1900 ആകുമൊ എന്ന ആശങ്ക.പരിഹാരമെന്നത് 00 എന്നത് 2000 എന്ന് തിരുത്തുക ഇതിനെ date expansion എന്നാണ് പറയുക. ഇതിനുള്ള സോഫ്റ്റ് വെയർ ഉണ്ടാക്കിയിരുന്നു.എന്നാൽ കളങ്ങളിൽ തിയതി കയറ്റേണ്ടി വരുമ്പോൾ അവസാനം രണ്ട് കളങ്ങൾ മാത്രമുള്ളിടത്ത് ഇത് പ്രായോഗികമല്ല.പിന്നൊന്ന് 00 എന്നത് 2000 എന്നാണെന്ന് സിസ്റ്റത്തെ പഠിപ്പിക്കുക ഇതിനെ windowing എന്നാണ് പറയുക.ഇതിന്റെ സോഫ്റ്റ്‌വെയറും ഉണ്ട്. പിന്നെയുള്ളത് Encapsulation ആണ്.ഇതെല്ലാം 95% കംപ്യൂട്ടറുകളിലും പരിഗണിച്ചു. embedded ചിപ്പുകൾ ഉപയോഗിക്കുന്ന കംപ്യൂട്ടറുകൾക്ക് ഇത് ഫലവത്താവില്ല.embedded സിസ്റ്റം എന്നുപറഞ്ഞാൽ കീബോർഡും മൗസുമൊക്കെ വച്ച് ഉപയോഗിക്കുന്നതു മാത്രമല്ല കംപ്യൂട്ടർ,സെർവറുമായൊ മറ്റു കംപ്യൂട്ടറുമായൊ ഏതെങ്കിലും ഉപകരണവുമായൊക്കെ കണക്റ്റ് ചെയ്തിട്ടുള്ള കംപ്യൂട്ടറുമുണ്ട് ഉദാ: ആഢംബര കാറുകളിൽ. ടെലിഫോണിൽ, ക്രെഡിറ്റ് കാർഡിൽ, ഡിജിറ്റൽ ക്ലോക്ക്, TV,വാഷിംഗ് മെഷീൻ ,മൈക്രോവേവ് ഓവൻ etc..

ഇനി വരാൻ പോകുന്നത് Y2K38 എന്ന  വിപത്താണ്. അത് embedded സിസ്റ്റത്തെപ്പോലും ബാധിക്കുന്നതാണ്, ലളിതമായി പറഞ്ഞാൽ നമ്മൾ വാഷിംഗ് മെഷീനിലൊ ഓവനിലൊ time സെറ്റ് ചെയ്യുമല്ലൊ ആ time എത്രയെന്ന് സിസ്റ്റത്തിന് മനസിലാവാൻ പറ്റാതെയാവും. ഇവിടെ സമയമാണ് വില്ലൻ.സമയവുമായി ബന്ധപ്പെട്ട എല്ലാത്തിനും പണികിട്ടും.അത് പിന്നീട് പറയാം.

Tuesday, 24 September 2019

തേനിൻറെ ഗുണങ്ങൾ..

പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന ഏറ്റവും പരിശുദ്ധമായ ആഹാരമായ തേന്‍ ഒരു ദിവ്യൌഷധം കൂടിയാണ്. ജനുവരിമുതല്‍ മെയ് വരെയുള്ള മാസങ്ങളിലാണ് തേന്‍ കൂടുതലായി കിട്ടുന്നത്. വിവിധതരം ഔഷധഗുണമുള്ള പൂക്കളുടെ തേന്‍ തേനീച്ചകള്‍ സംഭരിക്കുന്നത് കൊണ്ടാണ് തേനിനും വിവിധതരം ഔഷധഗുണം കണ്ടുവരുന്നത്. തേന്‍ ഉപയോഗിക്കേണ്ടത് അതു പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന രീതിയില്‍ തന്നെയാണ്. തേന്‍ ചൂടാക്കിയാല്‍ അതിലെ തരികള്‍ ഉണങ്ങിപ്പോകുകയും ഗുണം കുറയുകയും ചെയ്യും.

വൈറ്റമിന്‍ ബി. സി. കെ. എന്നിവ തേനില്‍ ധാരാളമുള്ളതിനാല്‍ ഇതു പ്രതിരോധശക്തി വര്‍ധിപ്പിക്കും. ശരീരത്തിലുണ്ടാകുന്ന വ്രണങ്ങള്‍ വളരെവേഗം ഉണക്കാനുള്ള അപാരമായ കഴിവി തേനിനുണ്ട്. നീരു വലിച്ചെടുക്കാനുള്ള അപാരമായ കഴിവായിരിക്കാം ഇതിനു കാരണം. പലതരം എന്‍സൈമുകള്‍ തേനിലുണ്ട്. സോഡിയം, പൊട്ടാസിയം, കാത്സ്യം, ചെമ്പ്, ഫോസ്ഫറസ്, ഗന്ധകം, ഇരുമ്പ്, മാംഗനീസ്, അയഡിന്‍ എന്നിവയും തേനില്‍ അടങ്ങിയിരിക്കുന്നു.

പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ഒരേയൊരു മധുരമാണ് തേന്‍ . അര ഒണ്‍ സ് നെല്ലിക്കാനീരില്‍, അര ഔണ്‍സ് തേന്‍ ഒഴിച്ച് ഒരുനുള്ള് മഞ്ഞള്‍ പൊടിയും ചേര്‍ത്ത് അതിരാവിലെ സേവിച്ചാല്‍ പ്രമേഹരോഗികള്‍ക്ക് ടോണിക്കിന്റെ ഫലം ചെയ്യും. തേനില്‍ പശുവിന്‍പാലും മഞ്ഞള്‍ പൊടിയും ചേര്‍ത്തു കുറുക്കി കഴിക്കുന്നതും പ്രമേഹരോഗികള്‍ക്ക് ഉത്തമമാണ്. കൂടാതെ അമൃത് (വള്ളിയായി പടരുന്ന ആയുര്‍ വേദ ഔഷധം- കാഞ്ഞിരക്കുരുപോലെ കയ്ക്കുന്നത്) ചതച്ചു നീരെടുത്ത്, നല്ലതുപോലെ തേനും ചേര്‍ത്ത് കഴിക്കുന്നതും പ്രമേഹത്തിന് ഉത്തമമാണ്.

തീപൊള്ളലേറ്റാല്‍ തേൻ ധാരകോരിയാല്‍ 15 മിനിറ്റിനകം നീറ്റല്‍ മാറിക്കിട്ടും. മലശോധനമില്ലായ്മക്ക് രണ്ടു ടേബിള്‍ സ്പൂണ്‍ തേന്‍ ഒരു ഗ്ലാസ്സ് ചൂടുവെള്ളത്തില്‍ ഒഴിച്ചു രാവിലെ എഴുന്നേറ്റാലുടന്‍ കുടിച്ചാല്‍ മതി. വയറ്റിലെ അസ്വസ്ഥതക്കും ശമനമുണ്ടാകും. കുട്ടികള്‍ക്കുണ്ടാകുന്ന കൃമിശല്യത്തിന് കാലത്തും വൈകീട്ടും തേന്‍ കൊടുക്കുക. കുട്ടികള്‍ക്ക് പാല്‍ കൊടുക്കുമ്പോള്‍ പഞ്ചസാരക്കു പകരം തേന്‍ ചേര്‍ത്തു കൊടാത്താല്‍ ബുദ്ധിവികാസത്തിനും ഉദരസംബന്ധമായ രോഗങ്ങള്‍ക്കും നല്ലതാണ്. തേന്‍ രക്തത്തെ ശുദ്ധീകരിക്കുകയും കണ്ണിന്റെ കാഴ്ച മെച്ചപ്പെടുത്തുകയും ചെയ്യും. ആസ്തമാ കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ക്ക് ഒരു കപ്പു ചൂടുവെള്ളത്തില്‍ രണ്ടു സ്പൂണ്‍ തേനൊഴിച്ചു സേവിച്ചാല്‍ ആശ്വാസം കിട്ടും. തേനും പാലും കൂടി ചേര്‍ത്ത് കഴിക്കുന്നത് ടോണിക്കിന്റെ ഫലം ചെയ്യും. ജഠരാഗ്നിയെ ഉദ്ദീപിപ്പിക്കാന്‍ തേനിന് അപാര കഴിവുണ്ട്.

‍ഗര്‍ഭകാലത്ത്  സ്ത്രീകള്‍ രാവിലെയും വൈകീട്ടും ഒന്നോ രണ്ടോ സ്പൂണ്‍ തേന്‍ ഉപയോഗിച്ചാല്‍, സന്താനങ്ങള്‍ ബുദ്ധിയുള്ളവരും കായികശക്തിയുള്ളവരും സൌന്ദര്യമുള്ളവരുമായിത്തീരും. മുതിര്‍ന്ന കുട്ടികളിലെ ഉറക്കത്തില്‍ മൂത്രമൊഴിക്കുന്ന സ്വഭാവവൈകല്യം മാറുന്നതിന് ഉറങ്ങുന്നതിനുമുമ്പ് ഒരു സ്പൂണ്‍ തേന്‍ പതിവായി കൊടുത്താല്‍ മാറിക്കൊള്ളും. വൃദ്ധരിലെ ഉറക്കമില്ലായ്മക്ക് കിടക്കാന്‍ നേരത്ത് രണ്ടു സ്പൂണ്‍ തേന്‍ കഴിച്ചാല്‍ നല്ല ഉറക്കം ലഭിക്കും. ഉറക്കമില്ലായ്മക്ക് കിടക്കാന്‍ നേരത്ത് ഒരുകപ്പ് ചൂടുപാലില്‍ ഒരു സ്പൂണ്‍ തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ സുഖനിദ്ര കിട്ടും.

തേനിലടങ്ങിയിരിക്കുന്ന കാത്സ്യം വാതത്തിനും കൈകാലുകള്‍ കോച്ചുന്നതിനും വിറയലിനും വിക്കിനുമെല്ലാം നല്ലതാണ്. ഒരു സ്പൂണ്‍ തേനിനൊപ്പം രണ്ടു ബദാംപരിപ്പ്, ഒരു നെല്ലിക്കയുടെ അളവ് ശര്‍ക്കര എന്നിവ ദിവസവും കഴിച്ചാല്‍ ധാതുപുഷ്ടിയേറും. മാതളച്ചാറില്‍ തേന്‍ ചേര്‍ത്തു കഴിച്ചാല്‍ കഫശല്യവും ജലദോഷവും മാറും. രക്തസമ്മര്‍ദ്ദത്തിന് നല്ലൊരു ഔഷധമാണ് തേന്‍. തലകറക്കം അനുഭവപ്പെട്ടാല്‍ അര ഔണ്‍സ് തേനില്‍ അത്രയും വെള്ളവും ചേര്‍ത്ത് അകത്താക്കിയാല്‍ ഉന്മേഷം കൈവരും. കാന്‍സറിന് തേന്‍ ഉത്തമ ഔഷധമായി ഉപയോഗിക്കുന്നു. തേന്‍ നിത്യവും കഴിച്ചാല്‍ കാന്‍സര്‍ ഉണ്ടാവുകയില്ല.

സൌന്ദര്യവര്‍ധകവസ്തുക്കളില തേനിനു സുപ്രധാനമായ പങ്കുണ്ട്. നിത്യവും രണ്ടുനേരം ഒരു ടേബിള്‍സ്പൂണ്‍ തേനും ഒരു ടേബിള്‍സ്പൂണ്‍ തുളസിനീരും ചേര്‍ത്ത് കഴിക്കുന്നത് കൊണ്ട് കവിളുകളുടെ അരുണാഭ വര്‍ധിക്കുന്നു. തേനും മഞ്ഞളും പനംചക്കരയും ചേര്‍ത്തു കഴിക്കുന്നത് ശബ്ദശുദ്ധിക്ക് സഹായകമാണ്. ചെറുതേന്‍ പതിവായി ചുണ്ടുകളില്‍ പുരട്ടുന്നത് ചുണ്ടുകളുടെ മാര്‍ദ്ദവം വര്‍ധിപ്പിക്കും. ചുളിവുകള്‍ അകറ്റാന്‍ കുറച്ചു തേന്‍ ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ മുഖത്തും കഴുത്തിലും പുരട്ടുക. അര മണിക്കൂറിനുശേഷം ഒരു കഷ്ണം പഞ്ഞി ചെറുചൂടുവെള്ളത്തില്‍ മുക്കി മുഖവും കഴുത്തും തുടക്കുക. മുഖത്തിനു തേജസും കാന്തിയും സ്നിഗ്ധതയും വര്‍ധിക്കും. സ്ഥൂലഗാത്രികള്‍ തേനില്‍ വെള്ളം ചേര്‍ത്തു കഴിക്കുന്നത് നല്ലതാണ്.

തേനിന്റെ മറ്റൊരു പ്രത്യേകതയാണ് ശരീരത്തിന്റെ സന്തുലിതാവസ്ഥ കാത്തുസൂക്ഷിക്കുവാനുള്ള കഴിവ്. പ്രഷര്‍, ഷുഗര്‍, കൊളസ്ട്രോള്‍ എന്നിവയെ ശരീരത്തില്‍ ക്രമീകരിച്ചു നിര്‍ത്തും. സമ്പൂര്‍ണ്ണാഹാരമായ തേന്‍..

Sunday, 22 September 2019

വിദ്യാരംഭവും സംശയങ്ങളും..

കുഞ്ഞുങ്ങളുടെ വിദ്യാരംഭം പല
പത്രമാധ്യമസ്ഥാപാനങ്ങളും ഏറ്റെടുത്ത്
അവരുടെ കച്ചവടം വർധിപ്പിക്കാനുള്ള ഒരു
ആഘോഷമാക്കിയിരിക്കുന്നു.
പൊതുവെ സമൂഹം തെറ്റിദ്ധരിച്ചിരിക്കുന്നു.
എഴുത്തിനിരുത്തുമ്പോൾ മാതാപിതാക്കൾ ഒരു കാര്യം ഓർക്കണം. ഈ ചടങ്ങു വളരെ പവിത്രമായ ഒന്നാണ്. ഇത് പത്രമാദ്ധ്യമങ്ങൾ ആരംഭിച്ചതല്ല. ഋഷിമാർ ആരംഭിച്ചതാണ്.

പ്രാഥമിക വിദ്യാഭ്യാസ ത്തിന്റെ കാലഘട്ടം ഒരു വ്യാഴ വട്ടക്കാലം ആണ്. അതായത് 12 വര്‍ഷം. അതിന്റെ നാലില്‍ ഒന്ന് പ്രായം ആയാല്‍ കുഞ്ഞിനെ എഴുത്തിനു ഇരുത്താം. അതായത് 3 വയസ്സ്.കുട്ടികൾക്  മൂന്നാംവയസ്സു തികയുന്നതിനു മുൻപ് ആണ് ഇത് നടത്താറ്.

വിജയദശമി ദിവസം മുഹൂര്‍ത്തം നോക്കാതെയും മറ്റു ദിവസങ്ങളില്‍ മുഹൂര്‍ത്തംനോക്കിയുംഎഴുത്തിനിരുത്തുന്നു

ഒരു കുട്ടിയെ എഴുത്തിനിരുത്തുന്നയാളുടെ, ജീവിതസംസ്കാരം, വാസന കുട്ടിയിലേക്കും
പകരുന്നതാണെന്നു ഋഷീശ്വര സംസ്കാരം
നമ്മെ പഠിപ്പിക്കുന്നു. അതിനാൽ തന്നെ
കുഞ്ഞുങ്ങളുടെ വിദ്യാരംഭം നടത്തേണ്ടത്
പുണ്യസ്തലത്ത്, ആധ്യാത്മകേന്ദ്രങ്ങളിൽ
വച്ച് പുണ്ണ്യത്മാക്കളെക്കൊണ്ടായിരിക്
കണം.

കുട്ടികളെ എഴുത്തിനിരുത്തുന്നയാളുടെ ജീവിതശൈലിയും വളരെ പ്രധാനമാണ്. തലേ ദിവസംവരെ മദ്യവും മാംസവും സേവിച്ചുഉറങ്ങിയെഴുന്നേറ്റു വരുന്ന ഒരു
സാഹിത്യകാരനല്ല ഒരു സിനിമാനടനല്ല,
രാഷ്ദ്രിയ നേതാവല്ല, ഏതെങ്കിലും മേഖലയിൽ പ്രശസ്തനായ വ്യക്തിയല്ല കുഞ്ഞുങ്ങളുടെ വിദ്യാരംഭം നടത്തേണ്ടത്. മറിച്ചു സാത്വികമായ വിശുദ്ധമായ ആചാരാനുഷ്ടനങ്ങളോടെ ഒരു സാധനാജീവിതം നയിക്കുന്ന വ്യക്തി തന്നെയാകണം കുട്ടികളുടെ വിദ്യാരംഭം നടത്തേണ്ടത്.

എഴുത്തിനിരുത്തുന്നത്
വിദ്യാഭ്യാസം ഉള്ള രക്ഷിതാക്കള്‍ ആണെങ്കില്‍ പിതാവോ മാതാവോ ആയാല്‍ വളരെ നന്ന് . കാരണം തന്‍റെ കുഞ്ഞിനു നല്ല വിദ്യ ഉണ്ടാകണം എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുക രക്ഷിതാക്കള്‍ തന്നെയാണ് സംശയം ഇല്ല. കുട്ടിയുടെ പിതാവ്, മുത്തച്ഛന്‍ ഇവര്‍ക്കൊക്കെ ആചാര്യസ്ഥാനത്തിരുന്ന് വിദ്യയുടെ ആദ്യാക്ഷരങ്ങള്‍ പകര്‍ന്നുകൊടുക്കാം.

അച്ഛന്റെയും അമ്മയുടെയും മടിയിലിരുന്നാണ് കുഞ്ഞ് ആദ്യാക്ഷരം കുറിക്കുന്നതെങ്കിൽ അതിനും നിയമങ്ങളുണ്ട്. അമ്മയാണെങ്കിൽ കുട്ടിയെ ഇടതുതുടയിലും അച്ഛനാണെങ്കിൽ വലതുതുടയിലും വേണം ഇരുത്താൻ. ആചാര്യന്റെ മടിയിലാണു കുട്ടി ഇരിക്കുന്നതെങ്കിൽ ആൺകുട്ടിയെ വലതുതുടയിലും (വശത്തും) പെൺകുട്ടിയെ ഇടതുതുടയിലും (വശത്തും) ഇരുത്തണം.

ക്ഷേത്രത്തില്‍ പോയി കുട്ടിയെ തൊഴുവിച്ചു  പ്രദക്ഷിണം വെപ്പിച്ചു വിഘ്നേശ്വരന്‍, സരസ്വതി, ശ്രീകൃഷ്ണന്‍ എന്നിവരുടെ ചിത്രത്തിനു മുന്നില്‍ ഭദ്രദീപം കൊളുത്തി വെച്ച് കുട്ടിയെ മടിയില്‍ ഇരുത്തി നാക്കിൽ
ഹരിശ്രീ ഗണപതയെ നമഃ എന്ന് സ്വര്‍ണം കൊണ്ട് എഴുതുക.ആദ്യം കുട്ടിയുടെ നാവിൽ തേനിൽ മുക്കിയ സ്വർണം കൊണ്ടു വേണം അക്ഷരം കുറിക്കാൻ.

സ്വര്‍ണം ആയുസ്സാണെന്ന് വേദത്തില്‍ പറയുന്നു. ഇവിടെ നാവിന്‍തുമ്പില്‍ ഹരിശ്രീ കുറിക്കുമ്പോള്‍ സ്വര്‍ണം ഉപയോഗിക്കുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാകുന്നു. തേന്‍ പോലെ മധുരമുള്ള വാക്കായിരിക്കണം. ഒപ്പം സ്വര്‍ണം പോലെ വിലപിടിച്ച വാക്ക് ഉപയോഗിക്കുന്നവനുമാകണം ഈ കുട്ടി.

സാധാരണയായി മോതിരം ആണ് എഴുതാൻ ഉപയോഗിക്കുന്നത്. മാതാപിതാക്കളുടെ വിവാഹ മോതിരം ആയാല്‍ വളരെ നന്ന്. മാതാ പിതാക്കള്‍ക്ക് അതിനു കഴിയില്ലെങ്കില്‍ ഏതെങ്കിലും സാത്വിക ജീവിതം നയിക്കുന്ന അധ്യാപകനോ അധ്യാപികയോ കുട്ടിയെ എഴുത്തിനു ഇരുത്താം.

എഴുത്തിനു ഇരുത്തുന്ന ആചാര്യന്‍ പ്രശസ്തന്‍ ആകണമെന്നില്ല.
ജീവിതത്തില്‍ മൂല്യങ്ങള്‍ കൈവെടിയാത്ത വ്യക്തി ആയിരിക്കണം, ഭക്തനും ആയിരിക്കണം.താന്‍ കൊടുക്കുന്ന വിദ്യ കുട്ടിയുടെ ഭാവി ശോഭാനമാകുവാന്‍ ഉള്ളതാകണം എന്ന ചിന്തയും ഉണ്ടായിരിക്കണം

എഴുത്തിനിരുത്തുന്ന സ്ഥലങ്ങൾക്കുമുണ്ട് പ്രത്യേകത.
പ്രധാനമായും കൊല്ലൂർ മൂകാംബിക ക്ഷേത്ര സന്നിധിയിലും,
കേരളത്തില്‍ സരസ്വതീ ക്ഷേത്രങ്ങള്‍, കോട്ടയം പനച്ചിക്കാട്, പറവൂര്‍ ദക്ഷിണ മൂകാംബികാ ക്ഷേത്രം, തൃശ്ശൂർ തിരുവുള്ളക്കാവ്, തിരൂര്‍ തുഞ്ചന്‍പറമ്പ്,
ലക്കിടി കുഞ്ചൻ നമ്പ്യാർ സ്മാരകം എന്നിവിടങ്ങളിലും എഴുത്തിനിരുത്താറുണ്ട്. ചിലര്‍ വീട്ടില്‍ വെച്ചും നടത്തും.
എഴുത്തിനിരുത്തൽ ബിസ്സിനസ്സ് നടത്തുന്ന പത്ര, കച്ചവട സ്ഥാപനങ്ങൾ ഒഴിവാക്കുന്നതാണ് അഭികാമ്യം.

ദേവീ പൂജയ്ക്ക്ശേഷം മുന്‍പില്‍ വച്ച താമ്പാളത്തില്‍ പരത്തിയിട്ട അരിയിന്മേല്‍ കുട്ടിയുടെ വിരല്‍ പിടിച്ച്
" ഹരിശ്രി ഗണപതയേ നമഃ അവിഘ്നമസ്തു
ശ്രീ ഗുരുഭ്യോ നമഃ"എന്നെഴുതിക്കുന്നു.

എഴുത്തിനു ഇരുത്തുമ്പോൾ എന്ത് കൊണ്ടാണു "ഹരിശ്രീ ഗണപതയേ നമ:" എന്ന് ആദ്യം എഴുതുന്നതെന്ന നോക്കാം.
കടപയാദി സംഖ്യാ സമ്പ്രദായത്തിൽ ഹരിശ്രീഗണപതയേ നമ: എന്നതിന്റെ സംഖ്യ 51 ആണു.

ഹരി-28, ശ്രീ-2, ഗ-3, ണ-5, പ-1, ത-6, യേ-1, ന-0, മ-5

മലയാളത്തിലെ അക്ഷരങ്ങൾ 51 ആണല്ലോ. അതുകൊണ്ട് നവരാത്രിക്ക് എഴുത്തിനിരുത്തുമ്പോൾ ഹരിശ്രീ ഗണപതയേ നമ: എന്നെങ്കിലും എഴുതുക എഴുതിക്കുക.

വിജയദശമി ദിവസം ദശമി തീരുന്നതു വരെ എഴുത്തിനിരുത്തുന്നതിനു മുഹൂർത്തം നോക്കേണ്ടതില്ല.

മൂന്നാമതായി അക്ഷരമെഴുത്താണ്. അതെഴുതുന്നതാകട്ടെ അരിയിലും. ഭാരതത്തില്‍ എല്ലാം ഈശ്വരീയമാണ്. അറിവ് ആര്‍ജിക്കുന്നതും ഈശ്വരീയം തന്നെ. അതിന്റെ ഉത്തമ ഉദാഹരണമാണ് അരിയിലെഴുത്ത്. പുഴുങ്ങി ഉണക്കാത്ത അരിയിൽ കുട്ടിയുടെ ചൂണ്ടുവിരൽ കൊണ്ട് (വ്യാഴത്തെയാണ് ചൂണ്ടുവിരൽ പ്രതിനിധീകരിക്കുന്നത്) അക്ഷരം എഴുതിക്കേണ്ടത്.

സരസ്വതി അക്ഷരമാലയാണെങ്കില്‍ അത് ആദ്യം എഴുതിപ്പഠിക്കുന്നത് അരിയിലാണല്ലോ. അരി അന്നമാണ്. അന്നം ബ്രഹ്മമാണെന്ന് (അന്നം വൈ ബ്രഹ്മ) ഉപനിഷത്തുകളില്‍ കാണാം.

ഓരോ അക്ഷരവും കുട്ടിയെക്കൊണ്ടു പറയിച്ച് എഴുതിക്കുന്നത് ആരാണോ അവർ വേണം അക്ഷരം മായ്ക്കുവാൻ. കുട്ടിയെക്കൊണ്ട് അതു ചെയ്യിക്കരുത്. ഹരിഃ ശ്രീഃ ഗണപതയേ നമഃ എന്നു വേണം എഴുതിക്കുവാൻ. ‘ഗണപതായേ’ എന്നു ‘ത’ യ്ക്കു ദീർഘം കൊടുത്ത് എഴുതിക്കരുത്..

Friday, 20 September 2019

കണ്ണിൻറെ ആരോഗ്യത്തിന്..

കണ്ണില്ലെങ്കിലേ കണ്ണിന്റെ വില അറിയൂ എന്നാണ് ചൊല്ല്. കണ്ണിന്റെ ആരോഗ്യത്തിലും സംരക്ഷണത്തിലും നാം കാണിക്കുന്ന അശ്രദ്ധയാണ് ഇങ്ങനെ പറയാൻ കാരണം. എന്നാൽ ജീവിതാന്ത്യം വരെ പൂർണ്ണകാഴ്ച ആഗ്രഹിക്കുന്നവരുമാണ് മിക്കവരും.ആഗ്രഹം നടക്കണമെങ്കിൽ കണ്ണിനെ ആരോഗ്യത്തോടെ സംരക്ഷിക്കണം. അതിനായി കൂടുതൽ സമയമൊന്നും മിനക്കെടേണ്ട ആവശ്യമില്ല. ആഹാരക്രമീകരണത്തിൽ ചിലഘടകങ്ങൾ കൂടി ഉൾപ്പെടുത്തിയാൽ മതി.

ഇലവർഗങ്ങൾ, പച്ചക്കറികൾ

വൈറ്റമിൻ എ, വൈറ്റമിൻ ഡി എന്നിവ കണ്ണിന്റെ ആരോഗ്യത്തിന് അത്യാവശ്യമാണ്. അതിനാൽ ഈ വൈറ്റമിനുകൾ അടങ്ങിയിട്ടുള്ള ഇലക്കറികൾ ധാരാളം ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ചീര വർഗങ്ങൾ, കാബേജ് തുടങ്ങിയവ കഴിക്കുന്നത് കാഴ്ച്ച മങ്ങലടക്കമുള്ള പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നാണ് ഗവേഷകർ പറയുന്നത്.
ബീറ്റ കരോട്ടീൻ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ കാരറ്റ് പതിവായി കഴിക്കുന്നത് കണ്ണുകൾക്ക് ഏറെ ഗുണകരമാണ്. ഇതിൽ അടങ്ങിയിട്ടുള്ള വൈറ്റമിൻ എ വ്യക്തവും ആരോഗ്യമുള്ളതുമായ കോർണിയ നിലനിർത്താനും, കണ്ണിലെ കോശങ്ങൾ സംരക്ഷിക്കാനും ഫലപ്രദമാണ്.

ആഴ്ചയിൽ രണ്ടു തവണയെങ്കിലും മത്സ്യം കഴിക്കുക

ആഴ്ചയിൽ രണ്ടു തവണയെങ്കിലും മത്സ്യം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇത് റെറ്റിനയെ തകരാറുകളിൽ നിന്ന് സംരക്ഷിക്കുകയും അന്ധതയുണ്ടാകുന്നത് തടയുകയും ചെയ്യുന്നു. ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് കണ്ണുകളിലെ വരൾച്ച തടയും. ഒമേഗ 3 ഫാറ്റി ആസിഡ് പ്രായാധിക്യം മൂലമുള്ള മാക്യുലാറിന്റെ നാശം തടയാനും സഹായിക്കും. കോര, മത്തി, അയല തുടങ്ങിയ മത്സ്യങ്ങളിൽ ധാരളമായി ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്.

മെഡിറ്ററേനിയൻ ആഹാരക്രമം

പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, നട്സുകൾ, ബദാം, നാരുകൾ തുടങ്ങിയവയാണ് മെഡിറ്ററേനിയൻ ആഹാരക്രമത്തിലെ പ്രധാന വിഭവങ്ങൾ. മുട്ടയും ചീസുമടക്കമുളള കൊഴുപ്പേറിയ ഭക്ഷണം കണ്ണിന്റെ മാത്രമല്ല ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഭൂഷണമല്ല എന്നാണ് വിദഗ്ദ്ധർ പറയുന്നത്. ഇവയിൽ സമൃദ്ധമായി അടങ്ങിയിട്ടുള്ള സിങ്കും ആന്റി ഓക്സിഡന്റ്സും കണ്ണിനെ കൂടുതൽ സംരക്ഷിക്കും. വൈറ്റമിൻ സി, ബീറ്റാ-കരോട്ടീൻ , വൈറ്റമിൻ ഇ, സിലീനിയം എന്നിവ രക്തധമനികളുടെ പ്രവർത്തനത്തെ സുഗമമാക്കുന്നു.

മിക്സഡ് ജ്യൂസ്

അത്തിപ്പഴം, കാബേജ്, ബ്ലൂബെറി, ബദാം മിൽക്ക്, വെണ്ണപ്പഴം, ഇഞ്ചി എന്നിവ ചേർത്തുണ്ടാക്കുന്ന ജ്യൂസ് കാഴ്ച ശക്തിവർധിക്കുന്നതോടപ്പം കണ്ണിന്റെ സൗന്ദര്യത്തിനും ഉത്തമമാണ്. കാഴ്ച മെച്ചപ്പെടുത്തുകയും, കണ്ണിന്റെ പിന്നിലുള്ള രക്തക്കുഴലുകളെ ശക്തിപ്പെടുത്തുകയും ചെയ്യുമെന്നതിനാൽ ബ്ലുബെറി പതിവായി കഴിക്കുന്നത് നന്നായിരിക്കും.
എന്താണ് ഒഴിവാക്കി നിർത്തേണ്ടത്

സൂര്യനുനേരെ നോക്കിയെന്നു കരുതി കാഴ്ച നഷ്ടപ്പെടില്ല. എന്നാൽ തുടർച്ചയായി കൂടുതൽ സമയം നോക്കുന്നതും, അൾട്രാവയലറ്റ് രശ്മികൾ കൂടുതലുള്ള സൂര്യഗ്രഹണസമയത്തും നഗ്നനേത്രങ്ങൾകൊണ്ട് സൂര്യനെ നോക്കിയാൽ കാഴ്ച നഷ്ടപ്പെട്ടെന്നു വരാം. പുകവലി, കൊഴുപ്പേറിയതും എണ്ണയിൽ പൊരിച്ചതുമായ ആഹാരങ്ങൾ എന്നിവ ഒഴിവാക്കി നിറുത്തുന്നത് ഗുണകരമാകും. വൃത്തിഹീനമായ വസ്തുക്കൾക്കൊണ്ട് കണ്ണ് തുടക്കാതിരിക്കാനും ശ്രദ്ധിക്കണം.