നിഗൂഢതകളുടെ മരുഭൂമി എന്നാണ് പെറുവിലെ "നാസ്ക മരുഭൂമി" അറിയപ്പെടുന്നത് പെറുവിന്റെ തലസ്ഥാനമായ ലിമയിൽ നിന്ന് 400 കിലോമീറ്റർ തെക്ക് മാറിയാണ് ഇത് സ്ഥിതി ചെയ്യുന്നത്. നാസ്കയെ വ്യത്യസ്തമാക്കുക്കുന്നത് അതിന്റെ ഏകദേശം നടുക്കായി സ്ഥിതിക്കൊള്ളുന്ന, വളരെ ഉയരത്തിൽ ആകാശത്ത് നിന്ന് മാത്രം പൂർണ്ണമായി നിരീക്ഷിക്കാൻ കഴിയുന്ന ചില വിചിത്ര രൂപങ്ങളാണ്. നാസ്കയുടെ മധൃഭാഗത്ത് 50 കിലോമീറ്റർ നീളത്തിൽ ഉയർന്നു നിൽക്കുന്ന പീ൦ഭൂമി, ഒരു വളവും തിരിവുമില്ലാത്ത സുദീർഘമായ ഒരു റോഡ് പോലെയാണ്. ഈ പ്രതലത്തിന് ചുറ്റുമായി വിസ്മയം തീർക്കുന കൂറ്റൻ മൺചിത്രങ്ങളും. ചിലന്തിയും പക്ഷികളും കുരങ്ങനുമൊക്കെയാണ് ഈ മൺചിത്രങ്ങളിൽ കാണപ്പെടുന്നത്. ആരെയും അത്ഭുതപ്പെടുത്തുന്ന ഈ നിർമ്മിതികൾ ബി.സി 500 ൽ നിർമ്മിച്ചതാണെന്ന് കരുതുന്നു.
നാസ്കയിലെ എറ്റവും വലിയ ദുരൂഹത എന്നു പറയുന്നത് ഈ ചിത്രങ്ങളിൽ വളരെ ചെറിയ ഏതാനും ചിത്രങ്ങൾ ഒഴിച്ചാൽ ബാക്കിയൊന്നും നമുക്ക് തറയിൽ നിന്നും നോക്കിയാൽ അത് എന്ത് രൂപമാണെന്ന് പോലും മനസിലാകില്ല. അതായത് നമ്മൾ നാസ്കയിൽ ചെന്ന് അവിടെ തറയിൽ നിന്നു ഈ ചിത്രങ്ങളെ നോക്കിയാൽ അതെന്താണെന്ന് പോലും മനസിലാകില്ല. നാസ്കയിലെ ചിത്രങ്ങൾ എന്താണെന്ന് മനസിലാകണമെങ്കിൽ നമ്മൾ വായുവിൽ വളരെ ഉയരത്തിൽ ആകാശത്തു നിന്ന് താഴേക്കു നോക്കണം. 2500 കൊല്ലത്തെ പഴക്കമാണ് നാസ്ക്ക ചിത്രങ്ങൾക്ക് ഉള്ളതെന്ന് പുരാവസ്തു ഗവേഷകർ പറയുന്നു.
1940 ൽ പോൾ കൊസോക് എന്ന ചരിത്രകാരൻ യാദൃശ്ച്യകമായി ഒരു ചെറു വിമാനത്തിൽ നാസ്കയുടെ മുകളിലൂടെ പറക്കാനിടയായി. വിമാനത്തിൽ വളരെ ഉയരത്തിൽ നിന്നും താഴേക്ക് നോക്കിയ അദ്ദേഹം ചില ചിത്രങ്ങളും, വഴി പോലെയുള്ള നീണ്ട രേഖകളുമാണ് കണ്ടത്. ഉടനെ അദേഹം, കണ്ട കാര്യങ്ങൾ അധികാരികളെ അറിയിച്ചു. അങ്ങനെയാണ് നാസ്ക പ്രശസ്തമായത്. നാസ്ക ചിത്രങ്ങൾ ആരുണ്ടാക്കി എന്നതാണ് എറ്റവും വലിയ ദുരൂഹത. അന്ന് അവിടെ ജീവിച്ചിരുന്ന ഗോത്ര ജനങ്ങളാണ് ഉണ്ടാക്കിയതെന്ന് ഒരു വിഭാഗം പറയുന്നു . പക്ഷെ നമുക്ക് അതിന്റെ സാധ്യതകളെക്കുറിച്ച് നോക്കാം. 2500 വർഷങ്ങൾക്ക് മുമ്പ് അതിനുള്ള വിദ്യ അവർക്ക് അറിയുമായിരുന്നോയെന്ന് ആർക്കുമറിയില്ല, ഇനി അവർ ആ ചിത്രങ്ങൾ ഉണ്ടാക്കി എന്ന് കരുതുക പക്ഷെ അത് അവർ ഉദ്ദേശിച്ച രൂപത്തിൽ എത്തിയോ എന്നറിയണമെങ്കിൽ വായുവിൽ വളരെ ഉയരത്തിൽ നിന്നും താഴേക്കു നോക്കണം. 2500 വർഷങ്ങൾക്ക് മുമ്പ് ആരായിരുന്നു വായുവിൽ പറന്ന് ഈ ചിത്രങ്ങൾ നോക്കിയിരുന്നത്. എന്തായാലും അന്നത്തെ നാസ്ക ജനവിഭാഗത്തിന് പറക്കാനുള്ള വിദ്യ അറിയുമായിരുന്നുവെന്ന് വിശ്വസിക്കാൻ വയ്യ. അപ്പോൾ പിന്നെ ആരാണ് ഈ ചിത്രങ്ങൾ പൂർണതയിൽ എത്തിയെന്ന് അവർക്ക് പറഞ്ഞുകൊടുത്തത് ?
നാസ്കയുടെ തലവിധി മാറുന്നത് 1968 ൽ ജർമ്മൻ എഴുത്തുകാരനായ എറിക് വോൻ ഡാനിക്കെന്റെ CHARIOTS OF THE GODS എന്ന ബുക്ക് പുറത്തിറങ്ങിയതിന് ശേഷമാണ്. ഭൂമിയിൽ നടന്ന പല വിചിത്ര സംഭവങ്ങൾക്ക് ഉത്തരവുമായി പുറത്തിറങ്ങിയ ഈ ബുക്കിൽ പറയുന്നത്, നാസ്ക അനൃഗ്രഹ ജീവികളുടെ ഒരു ലാൻഡിംഗ് സോൺ ആണെന്നാണ് (നമ്മുടെ എയർപോർട്ടിലെ റൺവേ പോലെ). അവർക്ക് തടസ്സങ്ങളില്ലാതെ അവരുടെ ബഹിരാകാശ വാഹനങ്ങൾ നിലത്തിറങ്ങാൻ വേണ്ടിയാണ് ഇത് നിർമ്മിച്ചതെന്നാണ് അതിനർത്ഥം. വാഹനങ്ങൾ ലാൻഡ് ചെയ്യുമ്പോൾ കൊടുക്കുന്ന നിർദേശങ്ങളാണ് ചിത്രരൂപത്തിൽ നിർമ്മിച്ചിരിക്കുന്ന മൺ ചിത്രങ്ങൾ (just like the landing lines of our airports) എറികിന്റെ ഈ കണ്ടെത്തൽ ഒരു കൂട്ടം ശാസ്ത്രജ്ഞന്മാരും അംഗികരിക്കുകയുണ്ടായി. ഈ കാലത്ത് നാസ്കയുടെ ഉൾപ്രദേശങ്ങളിൽ താമസിച്ചിരുന്ന ഗോത്ര വർഗങ്ങളുടെ ചില ആചാരങ്ങളും ഈ കണ്ടെത്തലുകളെ ബലപ്പെടുത്തുന്നതായിരുന്നു. ഈ അത്ഭുത മരുഭൂമിയെ യുനെസ്കോ 1994ൽ ലോകപൈതൃക സ്ഥലങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി. ചുരുളഴിയാത്ത പല രഹസ്യങ്ങളും ഉള്ളിലൊതുക്കി നാസ്കാ മരുഭൂമി ഇന്നും തന്റെ വിചിത്ര സന്ദർശകർക്കായി കാത്തിരിക്കുന്നു.
( തുടരും..)
No comments:
Post a Comment