ചിലരെങ്കിലും കരുതിയിരിക്കുന്നത് NEWS ന്റെ പൂർണ രൂപം North East West South എന്നാണ്.പുതുമ എന്നർത്ഥമുള്ള nouvelles എന്ന ഫ്രഞ്ച് വാക്കാണ് ഇംഗ്ലീഷിൽ news ആയത്.ഇതിന് നാല് ദിക്കുകളുമായി ബന്ധമൊന്നുമില്ല.
POLICE എന്നതിന്റെ പൂർണരൂപം Politeness,Obedience,Loyalty,Intelligence,Courage, Efficiency എന്ന് പറയുന്നതും തെറ്റാണ്.ഭരണം എന്നർത്ഥം വരുന്ന ഗ്രീക്ക് വാക്കായ politeia എന്ന വാക്കാണ് ഇംഗ്ലീഷിൽ police ആയത്.police ന് പല രാജ്യങ്ങളിലും വ്യത്യസ്ത പേരുമാണ്.ചിത്രം കാണുക.
MBBS പൂർണരൂപം Bachelor of Medicine Bachelor of Surgery(BMBS) ഇത് ചേർച്ചയില്ലായ്മ വരുന്നത് ഇംഗ്ലീഷ് അർത്ഥമാണ് മുകളിൽ.യഥാർത്ഥത്തിൽ ലാറ്റിൻ വാക്കിയ Medicinae Baccalaureus ,Baccalaureus Chirurgiae (MBBC)എന്നതാണ്. ഇംഗ്ലീഷും ലാറ്റിനും കൂട്ടി ചേർത്ത് Medicinae Baccalaureus ,Bachelor of Surgery എന്ന് ഉപയോഗിക്കുന്നു.
നോട്ടീസുകളുടേയും മറ്റും അടിയിൽ NB എന്ന് കണ്ടിട്ടുണ്ടാവും.ഇത് ശ്രദ്ധിക്കൂ എന്നർത്ഥമുള്ള nota bene എന്ന ലാറ്റിൻ വാക്കാണത്.
സുഹ്യത്തുക്കൾ തമാശരൂപേണ വഴക്കു പറയാനായി ചില ചിഹ്നങ്ങൾ ഉപയോഗിക്കാറുണ്ട്.!%@€*~€¿ ഇതുപോലെ കുറേയുണ്ട്.ഇതിനെ grawlix എന്നാണ് പറയുക.
Acute nasopharyngitis നിസാരമായ ജലദോഷത്തിന്റെ ശാസ്ത്രീയനാമമാണിത്.
പുതിയ പുസ്തകങ്ങൾ കിട്ടിയാൽ പേജുകൾ മണക്കാറുണ്ടൊ? ബിബ്ലിയോസ്മിയ(Bibliosmia) എന്നാണതിനെ പറയുക.
JCB, പൊക്കിളിയൻ, മണ്ണുമാന്തിയന്ത്രം ഇതെല്ലാംഒന്നുതന്നെ.എസ്കവേറ്റ്ഴ്സുകളെയാണ് സാധാരണയായി JCB എന്നു വിളിക്കുന്നത്. JC ബാംഫോർഡ് എസ്കവേറ്റേഴ്സ് ലിമിറ്റഡ് എന്ന കമ്പനി ജോസഫ് സിറിൾ ബാംഫോർഡ് നിർമിച്ചതാണ്.നിർമാണ - വ്യവസായ - കൃഷി ആവശ്യങ്ങൾക്കായി 300 ലധികം യന്ത്രങ്ങൾ ഈ കമ്പനി നിർമിക്കുന്നുണ്ട്. ട്രേഡ്മാർക്ക് പ്രകാരം JCB എന്ന പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 1945 ഒക്ടോബറിലാണ് JC ബാംഫോർഡ് കമ്പനി സ്ഥാപിക്കുന്നത്.ഇന്ത്യയുൾപ്പെടെ രാജ്യങ്ങളിൽ കമ്പനിക്ക് ഫാക്ടറികളുണ്ട്. 150 ഓളം രാജ്യങ്ങളിലേക്ക് JCB കമ്പനി നിർമിച്ച യന്ത്രങ്ങൾ കയറ്റി അയക്കുന്നുണ്ട്. JCB യുടെ ഉപകരണങ്ങൾ ലോകം മുഴുവൻ സ്ഥാപിച്ചതിനു തെളിവാണ് മറ്റു കമ്പനികളുടെ ഇത്തരം ഉപകരണങ്ങളെ JCB എന്ന് വിളിക്കുന്നത്. ഓക്സ്ഫഡ് ഡിക്ഷണറിയിലും JCB യുണ്ട്..
No comments:
Post a Comment