മുകളിൽ ഇട്ടിരിക്കുന്ന നാസ്കാ ചിത്രത്തിന്റെ ഫോട്ടോയിൽ ഒരു ചെറിയ പർവതത്തിൽ ഒരു രൂപം കൈ പൊക്കി നിക്കുന്നത് നിങ്ങൾ ശ്രദ്ധിച്ചു കാണുമല്ലോ. അന്യഗ്രഹ ജീവികൾ അവിടെ വന്നിരുന്നുവെന്നതിന് എറ്റവും ശക്തമായ തെളിവായി കണക്കാക്കുന്നത് ഈ ചിത്രത്തെയാണ്. ആ രൂപത്തിന്റെ കണ്ണുകളും തലയും നിങ്ങൾ ഒന്നു ശ്രദ്ധിച്ച് നോക്കൂ, അതിന് മനുഷ്യരുടെ കണ്ണും തലയുമായി യാതൊരു സാദൃശ്യവുമില്ല . അപ്പോൾ ഇതെന്താണ് ? ആ ചിത്രത്തിൽ കാണുന്നത് ഒരു അന്യഗ്രഹ ജീവിയുടെ രൂപമായിരിക്കാമെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്. ഇതിന് അവർ വേറെ കുറേ തെളിവുകളും നിരത്തുന്നുണ്ട്.
2500 വർഷങ്ങൾക്ക് മുമ്പും ആദിമ മനുഷ്യർ ചിത്രങ്ങൾ വരച്ചിരുന്നു അതിൽ മനുഷ്യ രൂപവും വരച്ചിരുന്നു അതിലെല്ലാം കണ്ണുകളും തലയും ഇന്നത്തെ മനുഷ്യരുടേതിന് സമാനമാണ്, എന്നാൽ നാസ്കയിലെ ചിത്രത്തിലെ രൂപത്തിന് മനുഷ്യ സാദൃശ്യം തന്നെയില്ല, അതുകൂടാതെ വേറൊരു വസ്തുത കൂടി ഈ രൂപത്തിനുണ്ട്, ഇതിന്റെ ഒരു കൈ മുകളിലേക്ക് ഉയർത്തി ആകാശത്തിനെ ചൂണ്ടിക്കാണിക്കുന്നു മറ്റേ കൈ താഴേക്ക് അഥവാ ഭൂമിയിലേക്ക് ചൂണ്ടിക്കാണിക്കുന്നു ഇതിനു രണ്ടു വിവരണങ്ങളാണ് ഗവേഷകർ കൊടുത്തിരിക്കുന്നത് .
അതായത് ഈ ചിത്രം സൂചിപ്പിക്കുന്നത് രണ്ടു കാര്യങ്ങൾ ആകാം
1) ഞങ്ങൾ മുകളിൽ വെറൊരു സ്ഥലത്ത് നിന്ന് ഇവിടം സന്ദർശിക്കാൻ വന്നവരാണ്.
2) മുകളിൽ നിന്നുള്ളവർക്ക് ലാൻഡ് ചെയ്യാനുള്ള സ്ഥലമാണ് ഇതെന്ന് സൂചിപ്പിക്കുന്ന ഒരു സിഗ്നൽ.
ഒരു കൈ മുകളിലേക്കും മറ്റേ കൈ താഴേക്കും ചൂണ്ടി നിൽക്കുന്നതിനാലാണ് ഈ നിഗമനങ്ങളിലേക്ക് ഗവേഷകർ എത്തിയത്. അതു കൂടാതെ ലോകത്തിന്റെ പല ഭാഗത്തും 2000 വർഷങ്ങൾക്ക് മുമ്പുള്ള ഗുഹാ ചിത്രങ്ങളുണ്ട് അതിൽ ചില ചിത്രങ്ങൾ ഒരു രീതിയിലും മനുഷ്യനുമായി രൂപസാദൃശ്യമിലാത്തവയാണ്. ഒറ്റ നോട്ടത്തിൽ തന്നെ വേറെ എതോ ഗ്രഹത്തിൽ നിന്നും വന്ന എതോ ജീവികളെന്ന് നമുക്കു തോന്നിപ്പോകും. അതിൽ ഒരു ചിത്രത്തിൽ ആ രൂപത്തിൽ എന്തോ ഒരു മുഖമൂടി പൊലെയുള്ള വസ്തു ധരിച്ചിരിക്കുന്നതായി കാണാം. നാസ്കയിലെ ചിത്രവും ഇത്തരത്തിൽ ഒന്നാണ്.
അന്യഗ്രഹ ജീവികളുണ്ടെന്ന് വിശ്വസിക്കുന്നവർ ധാരാളമാണ്, അതിനു സാധ്യതകളും ഏറെയാണ്. എന്തിനേറെ പറയുന്നു ആദ്യ ജീവകോശം ഭൂമിയിൽ പാകിയത് അന്യഗ്രഹ ജീവികളാകാമെന്ന ശാസ്ത്ര വിശദീകരണ സിദ്ധാന്തങ്ങൾ വരെയുണ്ട്. പക്ഷെ അന്യഗ്രഹ ജീവികളില്ലെന്ന് വിശ്വസിക്കുന്നവരുമുണ്ട്. ഈ മഹാപ്രപഞ്ചത്തിലെ കേവലം ഒരു മണൽത്തരി മാത്രമായ ഈ ഭൂമിയിൽ നമ്മൾ മനുഷ്യർ എന്ന ജീവികളുണ്ടെങ്കിൽ ഈ അനന്ത വിശാല പ്രപഞ്ചത്തിൽ വേറെ എവിടെയെങ്കിലും വേറെ എന്തെങ്കിലും ജീവികൾ ഉണ്ടായിക്കൂടായെന്ന് നമുക്ക് എങ്ങനെ പറയാൻ കഴിയും ? അതുകൊണ്ട് ശാസ്ത്രം ഇന്നും അന്യഗ്രഹ ജീവികളുടെ സാധ്യതകളെ തള്ളിക്കളയുന്നില്ല. 1940-കളിൽ തുടങ്ങിയ പര്യവേക്ഷണങ്ങൾക്ക് ഇനിയും നാസ്കാ വരകളെക്കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകാനായിട്ടില്ല.
( തുടരും.. )
No comments:
Post a Comment