Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Monday, 3 August 2020

ഭൂമിയിലെ നിഗൂഢതകൾ.. (മൂന്നാംഭാഗം)

ഇനി പറയാൻ പോകുന്നത്‌ നാസ്കയെ അന്യഗ്രഹ ജീവികളുമായി ബന്ധപ്പെടുത്തിയിട്ടുള്ള കാര്യങ്ങളാണ്. നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും ഇനി പറയാൻ പോകുന്ന സിദ്ധാന്തത്തിനാണ്  കൂടുതൽ വിശ്വാസ്യത കാരണം ഇതിന് സാധ്യതകളേറെയാണ്. നാസ്കയെക്കുറിച്ച്‌ എറ്റവും ആഴത്തിൽ പഠിച്ച വ്യക്തി സ്വിസ് എഴുത്തുകാരനായ എറിക് വോൺ ഡാനിക്കെൻ ആണ്. അദ്ദേഹത്തിന്റെ അഭിപ്രായം - നാസ്ക്ക എന്നത്‌ ഭൂമിയിൽ നിന്നും നോക്കുമ്പോൾ കാണാൻ സാധിക്കാത്ത കുറേ ചിത്രങ്ങളാണ് അതുകൊണ്ടുതന്നെ ഈ ചിത്രങ്ങളെല്ലാം തന്നെ 2500 വർഷങ്ങൾക്ക് മുമ്പ്‌ വളരെ ഉയരത്തിൽ പറന്നിരുന്ന അല്ലെങ്കിൽ പറക്കാനുള്ള സാങ്കേതികവിദ്യ അറിയുമായിരുന്ന ആർക്കോ വേണ്ടിയുള്ള സിഗ്നൽ ആയിരുന്നു എന്നതാണ്‌. അതു മാത്രമല്ല ഈ ചിത്രങ്ങൾ നിർമാണത്തിന് ശേഷം പൂർത്തിയായോ എന്നറിയണമെങ്കിൽ വായുവിൽ വളരെ ഉയരത്തിൽ നിന്നും താഴേക്കു നോക്കണം, അതുകൊണ്ടുതന്നെ ഈ ചിത്രങ്ങൾ നിർമിച്ചതും അതു ഉപയോഗിച്ചതും ഭൂമിക്കു പുറത്തുള്ള എതോ അന്യഗ്രഹ ജീവികൾ ആണെന്ന വാദം ദൃഢമാണ്. നാസ്കയെന്ന പ്രദേശം അവർ ഒരു എയർപോർട്ടായി ഉപയോഗിച്ചു എന്നതാണ് അതിലെ എറ്റവും പ്രശസ്തമായ തിയറി. കാരണം നാസ്കയിൽ എയർപോർട്ട് റൺവേ പൊലെയുള്ള നീണ്ട റോഡ്‌ നമുക്ക്‌ കാണാൻ സാധിക്കും. അത്തരത്തിലുള്ള എറ്റവും നീണ്ട റോഡ്‌ (റൺവേ) 23 കിലോമീറ്റർ നീളമുള്ളതാണ്, ഒരു ചെറിയ വളവുപോലും ഇല്ലാത്ത 23 കിലോമീറ്ററുള്ള ഒരു നേർ പാത.



നാസ്കയിൽ സ്ഥിതി ചെയ്യുന്ന ഒരു പർവതത്തിന്റെ ഫോട്ടോയാണ് താഴെ കൊടുത്തിരിക്കുന്നത്. അതിന്റെ മുകളിൽ റൺവേ പോലുള്ള ഒരു റോഡും നിങ്ങൾക്ക് കാണം. വളരെ ദുരൂഹതകൾ നിറഞ്ഞ ഒന്നാണ് ആ പർവതം. കാരണം എല്ലാ പർവതങ്ങൾക്കും കൂർത്ത ഒരു ഭാഗം കാണും ആ പർവതത്തിന്റെ ചുറ്റുമുള്ള പർവതങ്ങൾ ക്കെല്ലാം അങ്ങനെ ഒരു മുകൾ ഭാഗമുണ്ട് (ഉച്ചo) എന്നാൽ ഈ വലിയ പർവതത്തിനു മാത്രം അങ്ങനെ ഒരു ഉച്ചമില്ല (summit). മാത്രമല്ല ശ്രദ്ധിച്ച് നോക്കിയാൽ നമുക്ക് മനസിലാകും ആരൊ ആ പർവതത്തിന്റെ മുകൾ ഭാഗം ചെത്തി എടുത്തത്‌ പോലെയുണ്ടെന്ന്. അത് സത്യമാണ് ആ പർവതത്തിന്റെ മുകൾ ഭാഗം ആരൊ നീക്കം ചെയ്തതാണ് അതു തെളിയിക്കപ്പെട്ട വസ്തുതയാണ്. എന്നാൽ അത്‌ ആര് ചെയ്തുവെന്നത്‌ അജ്ഞാതമാണ്.

നാസ്കയെക്കുറിച്ച്‌ പഠിക്കുന്ന വെറൊരു ചരിത്രകാരനായ ജോർജിയോ (Giorgio) ഇന്നു ലോകത്തെ എറ്റവും മികച്ച വലിയ കുന്നുകൾ നീക്കം ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമയോട് നാസ്കയിലെ ഈ പർവതത്തിന്റെ ഫോട്ടോ കാണിച്ച്‌ ഒരിക്കൽ ഒരു ചോദ്യം ചോദിച്ചു. ഇതുപോലുള്ള ഒരു പർവ്വതം അതിന്റെ മുകൾ ഭാഗം ചെത്തിനീക്കി ഇത്തരത്തിൽ ആക്കിയെടുക്കാൻ എത്ര സമയം വേണ്ടിവരും ?... ആ ഫോട്ടോയും അതിന്റെ വീഡിയോയും കണ്ട അദ്ദേഹം പറഞ്ഞു, "ഞങ്ങൾ ഉപയോഗിക്കുന്ന എറ്റവും മോഡേൺ അയ ഉപകരണങ്ങൾ ഉപയോഗിച്ച്‌ 25 വർഷം തുടർച്ചയായി ജോലി ചെയ്‌താൽ മാത്രമെ ഒരു പർവതം ഇങ്ങനെ ആക്കിയെടുക്കാനാകൂ". അങ്ങനെയാണെങ്കിൽ 2500 വർഷങ്ങൾക്ക് മുമ്പ്‌ ഈ ജോലി ഇത്ര കൃത്യതയോടെ ചെയ്തത്‌ ആരാണ് ? ഇതു ചെയ്തതും അന്യഗ്രഹ ജീവികൾ ആണെന്നാണ്‌ വലിയൊരു വിഭാഗം ആളുകളും വിശ്വസിക്കുന്നത്. 2500 വർഷങ്ങൾക്ക് മുമ്പ്‌ ഇത്‌ മനുഷ്യന്‌ അസാധ്യമാണെന്നാണ് ഗവേഷകരും ചരിത്രകാരന്മാരും പറയുന്നത്.

 ( തുടരും.. )

No comments:

Post a Comment