Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Monday, 27 January 2020

എന്താണ് ഈ ജിഎസ്ടി?എന്തിനാണീ ജിഎസ്ടി.... ജിഎസ്ടിയെക്കുറിച്ച് അറിയേണ്ടതെല്ലാം!!

നികുതിക്ക് മേല്‍ നികുതി എന്ന സങ്കല്‍പ്പമാണ് ഏകീകൃത നികുതി സമ്പ്രദായം കൊണ്ടുവരുന്ന ചരക്കു സേവന നികുതി രാജ്യസഭ പാസാക്കിയതോടെ ഇല്ലാതാകാന്‍ പോകുന്നത്. ഉപഭോക്താക്കളിലേക്ക് ഉല്‍പന്നങ്ങളും സേവനങ്ങളും എത്തുന്നതിനിടെ നികുതിക്ക് മേല്‍ നികുതി കൊടുക്കുന്നത് വഴി ഉപഭോക്താവിന് മേല്‍ വന്‍ നികുതിഭാരമാണ് ഉണ്ടായിരുന്നത്. 

ഏകീകൃത നികുതി നിരക്ക് വരുന്നതിലൂടെ ഈ അവസ്ഥയ്ക്ക് മാറ്റം വരും.
ഉത്പന്നങ്ങള്‍ക്ക് ഒറ്റ നികുതി മാത്രമേ ഈടാക്കൂ എന്നതാണ് ജി എസ് ടിയുടെ മറ്റൊരു പ്രത്യേകത. ജി ഡി പിയുടെ വളര്‍ച്ചയ്ക്കും സുതാര്യതയ്ക്കും വഴി തുറക്കുന്ന ജി എസ് ടി ബില്ലിനെ 90കളിലെ സാമ്പത്തിക പരിഷ്‌കരണത്തിന് ശേഷമുള്ള ഏറ്റവും വലിയ പരിഷ്‌കരണ നടപടിയായിട്ടാണ് വിദഗ്ധര്‍ കാണുന്നത്. 

എന്താണ് ജി എസ് ടി ഇതെങ്ങനെ പ്രവര്‍ത്തിക്കും..

ഒരൊറ്റ കുടക്കീഴില്‍ ഇന്ത്യ ഒട്ടാകെ ഒരേ ഒരു നികുതിഘടനയാണ് ചരക്കു സേവന നികുതി അഥവാ ഗുഡ്‌സ് ആന്‍ഡ് സര്‍വ്വീസസ് ടാക്‌സ് എന്ന ജി എസ് ടി വിഭാവനം ചെയ്യുന്നത്. ഏകീകൃത നികുതി സമ്പ്രദായം ഏര്‍പ്പെടുത്തുന്നതോടെ ജി ഡി പിയില്‍ വന്‍ കുതിച്ചുചാട്ടമുണ്ടാകും. ജി ഡി പി നിരക്കില്‍ 1 ശതമാനം സംഭാവന പ്രതീക്ഷിക്കുന്നു

നികുതികളുടെ ലയനം കേന്ദ്രവും സംസ്ഥാനവും ഏര്‍പ്പെടുത്തിയിരുന്ന പതിനഞ്ചോളം നികുതികള്‍ ജി എസ് ടിയില്‍ ലയിക്കും എന്നതാണ് പ്രധാന പ്രത്യേകത. ഒരു ഉല്‍പ്പന്നത്തിന് ഒന്നിലധികം നികുതി വേണ്ട എന്നതാണ് ഏറ്റവും വലിയ ആകര്‍ഷണം. നികുതി ഭാരം കുറയുന്നതോടെ സ്വാഭാവികമായും സാധനങ്ങളുടെ വിലയും കുറയുമെന്ന് പ്രതീക്ഷിക്കാം.

പോകുന്ന നികുതികള്‍ കേന്ദ്രവാറ്റ്, സംസ്ഥാനവാറ്റ് എന്നിവ ഇനി ഉണ്ടാകില്ല. സെന്‍ട്രല്‍ എക്സൈസ് ഡ്യൂട്ടി, മെഡിക്കല്‍ എക്സൈസ് ഡ്യൂട്ടി, ടെക്സ്റ്റൈല്‍സ് എക്സൈസ് ഡ്യൂട്ടി, കസ്റ്റംസ് ഡ്യൂട്ടി, പ്രത്യേക അധിക കസ്റ്റംസ് ഡ്യൂട്ടി, സേവന നികുതി, ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കുമുള്ള സര്‍ചാര്‍ജുകള്‍ തുടങ്ങിയ കേന്ദ്ര നികുതികള്‍ ഇല്ലാതാകും.

എന്തിനാണ് ജി എസ് ടി സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും നിലവിലുള്ള പതിനഞ്ചോളം നികുതികള്‍ക്ക് പകരം ഒറ്റ നികുതി - ഇതാണ് ജി എസ് ടി അനുകൂലികളുടെ പ്രധാന പോയിന്റ്. എല്ലാ സംസ്ഥാനങ്ങളിലും ഒരേ നികുതിനിരക്ക് വരുന്നത് സംസ്ഥാനങ്ങള്‍ക്കും ഉപഭോക്താക്കള്‍ക്കും വാണിജ്യ- വ്യവസായ മേഖലയ്ക്കും ദീര്‍ഘകാല നേട്ടമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

നികുതിവെട്ടിപ്പ് തടയാന്‍ നികുതി സംവിധാനം സുഗമമാവുന്നതോടെ നികുതി ശൃംഖല കൂടുതല്‍ വിപുലമാവുകയും നികുതിവെട്ടിപ്പ് പരമാവധി കുറയ്ക്കാന്‍ സാധിക്കുകയും ചെയ്യും. ഉല്‍പാദനച്ചെലവു കുറഞ്ഞ് കയറ്റുമതി കൂടുന്നതോടെ ജി ഡി പി കൂടും. സംസ്ഥാനാന്തര നികുതികള്‍ ഒഴിവാക്കുന്നതോടെ സാധനങ്ങള്‍ക്ക് വില കുറയും - ഇതൊക്കെയാണ് പ്രതീക്ഷകള്‍.

കേരളത്തിന് നേട്ടം ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് വലിയ നേട്ടമാകും ബില്ലെന്നാണ് കരുതുന്നത്. സംസ്ഥാനങ്ങളിലെ വിനിമയങ്ങള്‍ക്ക് സംസ്ഥാനങ്ങളും സംസ്ഥാനങ്ങള്‍ തമ്മിലുള്ള ഇടപാടുകള്‍ക്ക് കേന്ദ്ര സര്‍ക്കാറുമാണ് നികുതി ഈടാക്കുക. കേന്ദ്രം പിരിക്കുന്ന നികുതിയുടെ ഒരു വിഹിതം സംസ്ഥാനത്തിന് കിട്ടും.

തുടങ്ങിയതും എന്‍ഡിഎ സര്‍ക്കാര്‍ ജി എസ് ടി ആര് കൊണ്ടുവന്നു എന്ന തര്‍ക്കവും ഒരു വശത്ത് നടക്കുന്നുണ്ട്. 2000ല്‍ വാജ്പേയി സര്‍ക്കാരിന്റെ കാലത്താണ് ജി എസ് ടിയെക്കുറിച്ച് ചര്‍ച്ച വന്നത്. 2007ലെ ബജറ്റില്‍ ധനമന്ത്രിയായിരുന്ന ചിദംബരം ഇത് സംബന്ധിച്ച് ആദ്യത്തെ പ്രസ്താവന നടത്തി. പതിനാറ് വര്‍ഷങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ജി എസ് ടി ബില്‍ രാജ്യസഭ വരെയെത്തി പാസാകുന്നത്..

No comments:

Post a Comment