നമുക്ക് ചോറും ചപ്പാത്തിയും ഭക്ഷണത്തിൽ ഒഴിവാക്കാനാവാത്ത ഭക്ഷണമാണ്. നമ്മുടെ ഇന്ത്യന്‍ ഭക്ഷണരീതിയുടെ രണ്ടു അഭിവാജ്യഘടകങ്ങളെന്ന് ചോറിനെയും ചപ്പാത്തിയെയും വിശേഷിപ്പിക്കാം. സാധാരണ ഭാരം കുറക്കുവാൻ ശ്രമിക്കുന്നവർ കാർബോഹൈഡ്രേറ്റിനെ കുറിച്ച് ബോധവാൻമാരാവുകയും ചോറ് ഒഴിവാക്കുകയും ചപ്പാത്തി കുറക്കുകയും ചെയ്യും. എന്നാൽ ഭാരം കുറയ്ക്കാനായി ചപ്പാത്തി കഴിച്ചാൽ മതിയോ.
അരിയാണോ ഗോതമ്പാണോ ആരോഗ്യ സമ്പുഷ്ടമായ ഭക്ഷണം?
ഏറെക്കാലമായുള്ള ചോദ്യമാണിത്. ഇതിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങൾ വിശദീകരിക്കാം.
1. ചപ്പാത്തിയിലും ചോറിലും കാർബോഹൈഡ്രേറ്റ് (അന്നജം) അളവ് ഒരേതരത്തിലാണ്.
2. ചപ്പാത്തിയിലും ചോറിലും നിന്ന് ലഭിക്കുന്ന കലോറിയും തുല്യമാണ്. ഒരു ചപ്പാത്തിയും അര കപ്പ് ചോറും ലഭിക്കുന്ന കലോറി: 100-120 kcal.
3. ചോറുമായി നോക്കുമ്പോൾ ചപ്പാത്തിയിൽ പ്രോട്ടീനുകളും നാരും ധാരാളമായി അടങ്ങിയിട്ടുണ്ട് . അത് കൊണ്ട് പോഷക ഗുണം പരിഗണിക്കുമ്പോൾ ചപ്പാത്തിയാണ് മുന്നിൽ .
4. ചപ്പാത്തിയിൽ പ്രോട്ടീനുകളും നാരുകളും ധാരാളമായി അടങ്ങിയിട്ടുള്ളത് കൊണ്ട് വയർ വേഗം നിറയുകയും കുറേ നേരത്തേക്ക് വിശക്കാതിരിക്കുകയും ചെയ്യും. അതിനാൽ ഭാരം കുറക്കാൻ ഇത് സഹായിക്കുന്നു.
5. ചോറിൽ അന്നജമടങ്ങിയതിനാൽ അതിവേഗം ദഹിക്കും. ചോറിൽ കലോറി കൂടുതലുണ്ടെങ്കിലും കഴിച്ചാൽ ചപ്പാത്തിപോലെ വിശപ്പ് മാറുകയില്ല.
6. അരിയിൽ കാൽസ്യം ഇല്ലെങ്കിലും വളരെ പ്രധാനമായ ഒരു വിറ്റാമിൻ ഉണ്ട്-ഫോളിക് ആസിഡ്.
7. ഗോതമ്പുപൊടിയില്‍ വൈറ്റമിന്‍ ബി1, ബി2, ബി3, ബി6, ബി9 എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.
8. ഗോതമ്പിൽ സോഡിയം വളരെ കൂടുതലാണ്. 120 ഗ്രാം ഗോതമ്പില്‍ 190 മില്ലിഗ്രാം സോഡിയമുണ്ട്. അതിനാൽ സോഡിയം ഒഴിവാക്കേണ്ടവർ ചപ്പാത്തി കഴിക്കരുത്.
9. ചപ്പാത്തിയിൽ കാത്സ്യം, പൊട്ടാസ്യം, ഇരുമ്പ് , ഫോസ് ഫറസ് എന്നിവയുണ്ട്. ചോറിൽ കാത്സ്യമില്ലെന്ന് മാത്രമല്ല, പൊട്ടാസ്യത്തി ന്റെയും ഫോസ്ഫറസി ന്റെയും അളവ് കുറവാണ് .
10. ചപ്പാത്തി ദഹിക്കാൻ കൂടുതൽ സമയം എടുക്കുന്നതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവും ക്രമീകരിച്ച് നിലനിർത്താൻ സഹായിക്കും. അത് കൊണ്ട് പ്രമേഹമുള്ളവർക്ക് ചപ്പാത്തിയാണ് നല്ലത്.
ചോറിലും ചപ്പാത്തിയിലും അടങ്ങിയിട്ടുള്ള കലോറിയും അന്നജവും പ്രോട്ടീനും കൊഴുപ്പും എത്ര?
നീണ്ട വെള്ള അരി
കലോറി (Calorie) (ഒരു കപ്പ് വേവിച്ച അരി, 150 gm)= 200 kcal
കൊഴുപ്പ് (Fat)= < 0.5g fat
പ്രോട്ടീൻ (Protein) =4.3g
അന്നജം (Carbohydrates)=53 g
നാര് (fibre) = < 1g
ചുവന്ന അരി
കലോറി (Calorie) (ഒരു കപ്പ് വേവിച്ച അരി, 150 gm)= 216 kcal
കൊഴുപ്പ് (Fat)=1.75g fat
പ്രോട്ടീൻ (Protein)=5.03g
അന്നജം (Carbohydrates)=45g
നാര് (fibre) = 3.51g
ഒരു ചപ്പാത്തി
കലോറി (Calorie) = 104 kcal
കൊഴുപ്പ് (Fat)=3.7g fat
പ്രോട്ടീൻ (Protein)=2.6 g
അന്നജം (Carbohydrates)= 15.7g
നാര് (fibre) = 2.6g
അപ്പോൾ ചോറ് കഴിക്കാൻ കഴിയില്ലേ ?
ചോറ് കഴിക്കണമെന്ന് നിർബന്ധമെങ്കിൽ ബ്രൗൺ റൈസ് ഉപയോഗിക്കുക. പുറം തൊലി മാത്രം കളഞ്ഞ അരിയാണ് ബ്രൗൺ റൈസ് . അതിനാൽ ഇത് ദഹിക്കാൻ വൈറ്റ് റൈസിനേക്കാൾ സമയമെടുക്കും. ഉള്ളിലെ പാളികൾ കൂടി കളഞ്ഞ് അന്നജം മാത്രടങ്ങിയ അരിയാണ് വൈറ്റ് റൈസ്.
ചപ്പാത്തി കഴിച്ചാൽ വണ്ണം വയ്ക്കില്ലേ?
ചപ്പാത്തിയിലും ചോറിലും ലഭിക്കുന്ന കലോറിയും അന്നജവും ഏകദേശം ഒരു പോലെയാണെന്ന് മനസിലായല്ലോ. ആരോഗ്യവാനായ ഒരാള്‍ ഏറിയാല്‍ നാലു ചപ്പാത്തി, അതില്‍ കൂടുതല്‍ ഒരു നേരം പതിവാക്കിയാല്‍ പിന്നെ അരിയാഹാരം ഉപേക്ഷിച്ചിട്ട് കാര്യമില്ല എന്നു സാരം.
അമിതമായാല്‍ എന്തും ദോഷമാണെന്ന് ഓര്‍ക്കുക. ചോറായാലും ചപ്പാത്തിയായാലും ദിവസവും കഴിക്കുന്ന കലോറിയുടെ പകുതി പകുതി മാത്രം ഉൾപെടുത്തുക.ഇത് വഴി ആരോഗ്യ സമ്പുഷ്ടമായ ഒരു ജീവിതം ലഭിക്കും..
No comments:
Post a Comment