Thursday, 2 January 2020

ഖത്തർ സ്പെഷ്യൽ..

 പശ്ചിമേഷ്യയിൽ പേർഷ്യൻ കടലിലേക്ക് തള്ളി നിൽക്കുന്ന ഒരു കുഞ്ഞൻ രാജ്യം അതാണ് ഖത്തർ, 27 ലക്ഷത്തോളം ആകെ ജനസംഖ്യ അതിൽ 6ലക്ഷത്തോളം ഇന്ത്യക്കാർ അതിൽ മൂന്നര ലക്ഷത്തോളം മലയാളികൾ (അനൗദ്യോഗിക കണക്ക് ) 
വലിപ്പത്തിൽ ചെറുതെങ്കിലും ലോകത്തെ ഏറ്റവും സമ്പന്ന രാജ്യങ്ങളിൽ ഒന്നാണ് ഖത്തർ ആളോഹരി വരുമാനത്തിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം.

       വർഷം 2017 ജൂണിനു മുൻപുള്ള സമയം ഖത്തറിന്റേ ദൈനം ദിന ആവശ്യങ്ങൾക്കുള്ള അവശ്യ വസ്തുക്കളിൽ പലതും വരുന്നത് മറ്റ് അയൽ രാജ്യങ്ങളിൽ നിന്നും ആണ്, അതിൽ തന്നെ പകുതിയും വരുന്നത് സൗദിയിൽ നിന്നും കരമാര്ഗം, ആ സമയം 2022 FIFA ലോകകപ്പിനെ മുന്നിൽ കണ്ട് ഖത്തറിൽ 8 സ്റ്റേഡിയങ്ങൾ, പിന്നെ ഒരു കൂറ്റൻ തുറമുഖം, മെഡിക്കൽ സിറ്റി ഖത്തർ മെട്രോ എന്നിങ്ങനെ നിർമാണ പ്രവർത്തനങ്ങളും ഖത്തറിൽ പുരോഗമിക്കുകയാണ്. ആ സമയം 2017 ജൂണിൽ ആണ് ട്രമ്പിന്റെ സൗദി സന്ദർശനവും 7 രാജ്യങ്ങൾ ചേർന്ന് ഖത്തറിന് മേൽ ഉപരോധവും പ്രഖ്യാപിക്കുന്നത്,  കാരണമായി പറഞ്ഞത് ഖത്തർ തീവ്രവാദി സംഘടനകളെ സഹായിക്കുന്നു എന്നതും, ഖത്തറിന്റെ ഉടമസ്ഥതയിൽ ഉള്ള അൽ ജസീറ ചാനൽ നിർത്തുക എന്നതടക്കം 13 ഓളം നിബന്ധനകൾ, ആദ്യ ആരോപണം നിഷേധിച്ച ഖത്തർ 13 നിബന്ധനകളിൽ ഒന്ന് പോലും അംഗീകരിച്ചു മറ്റ് രാജ്യങ്ങളുടെ ചൊൽപടിക്ക് നിൽക്കാനും കൂട്ടാക്കിയില്ല.  രാജ്യങ്ങൾ അവരുടെ ഉപരോധവുമായി മുന്നോട്ട് പോകാനും തീരുമാനിക്കുന്നു........ 


          വർഷം 2019 ഡിസംബർ 18 ഇന്ന് ഖത്തർന്റെ നാഷണൽ ഡേ ആണ്  ഈ നാഷണൽ ഡേക്ക് വളരെ അധികം പ്രത്യേകതകൾ ഉണ്ട്,  കാരണം സഹോദര രാജ്യങ്ങളിൽ നിന്നും ഉള്ള ഉപരോധം നേരിട്ട ശേഷമുള്ള 3ആമത്തെ നാഷണൽ ഡേ ആണ് ഇത്.  2017 ജൂൺ ആദ്യം ആയിരുന്നു UAE, സൗദി, ബഹറിൻ, ഈജിപ്ത് തുടങ്ങി 7 രാജ്യങ്ങൾ ഖത്തറിന് മേൽ കര, കടൽ, വായു മാർഗമുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ച്‌ ഉപരോധം ഏർപ്പെടുത്തിയത്.  തീവ്രവാദ സംഘടനകളെ വഴിവിട്ട് സഹായിക്കുന്നു എന്ന ആരോപണത്തെ തുടർന്ന് അമേരിക്കയുടെ ഒത്താശയോടെ നടപ്പാക്കിയ ഒരു ഗൂഢ തന്ത്രം.  അതായിരുന്നു ഉപരോധത്തിന് പിന്നിൽ, 

     ആദ്യ ദിനങ്ങളിൽ ഒന്ന് പതറി പോയിരുന്നു ഖത്തർ,  അവശ്യ സാധനങ്ങൾ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും, തുർക്കിയിൽ നിന്നും ഇറക്കി ആദ്യ നാളുകളിൽ പിടിച്ചു നിന്നു  ഖത്തർ, സ്വന്തം തുറമുഖങ്ങൾ ഖത്തർന്റേ ചരക്കു നീക്കത്തിന് വിട്ടു കൊടുത്തു ഇന്ത്യയും പിന്തുണ കൊടുത്തു,    പക്ഷെ ഏതാനം ദിവസങ്ങൾക്കകം ഖത്തർ തന്റെ ആത്മവിശ്വാസം വീണ്ടെടുത്തു.  37 കാരനായ അമീർ ഷേക്ക്‌ തമീം ബിൻ ഹമദ് അൽതാനിയോടുള്ള ജനങളുടെ വിശ്വാസം ഖത്തറിനെ ഒന്നിപ്പിച്ചു നിർത്തി. പിന്നീടുള്ളത് ഉയർത്തെഴുന്നേല്പിന്റെ നാളുകൾ ആയിരുന്നു.  ഒരു മാസത്തിനകം ഖത്തർ തങ്ങൾക്കു മുന്നിൽ മുട്ടു കുത്തും എന്ന് കരുതി പ്രതിരോധിച്ചവരുടെ മുഖത്തേക്ക് പ്രഹരം ഏല്പിച്ചുകൊണ്ടുള്ള മാസ്  ഉയിർത്തെഴുന്നേൽപ്പ്, 

      വൻതോതിൽ ഉള്ള പണശേഖരം ആണ് ഖത്തറിനെ താങ്ങി നിർത്തുന്ന പ്രധാന സ്രോതസ്, ഏകദേശം 340ബില്യൺ ഡോളറിന്റെ ശേഖരം, ലണ്ടനിലും, ന്യൂയോർക്കിലും ഉള്ള നിക്ഷേപങ്ങൾ കൂടാതെ അളവില്ലാത്ത പ്രകൃതി വാതക ശേഖരവും, ലോകത്തിലെ ഏറ്റവും വലിയ LPG ഉല്പാദകരും,  അതുകൊണ്ട് തന്നെ ഊർജ പ്രതിസന്ധി എന്നത് ഒരു ഭീഷണിയെ അല്ലായിരുന്നു ഖത്തറിന്. ഒമാനും UAEയും ഖത്തറുമായി ഉള്ള ബന്ധം വിഛേദിച്ചെങ്കിൽ പോലും നില നിന്നത് കടലിന് അടിയിൽ കൂടി ഖത്തറിൽ നിന്നും എത്തുന്ന പ്രകൃതി വാതകത്തെ ആശ്രയിച്ച് ആയിരുന്നു. 
 
    അവശ്യ വസ്തുക്കൾ മറ്റ് GCC രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്ത് ഉപഫോക്‌തൃ രാജ്യം ആയിരുന്ന ഖത്തർ ഉപരോധത്തിന് ശേഷം ഉത്പാദക രാജ്യം ആയി മാറി, GDP കുതിച്ചുയർന്നു,  

അന്താരാഷ്ട്ര നിലവാരം ഉള്ള റോഡുകൾ, തിരക്ക് കുറക്കാൻ ആയി ഉള്ള റിങ് റോഡുകൾ, ആദ്യം തീരുമാനിച്ചതിലും കൂടുതൽ ദൂരം കവർ ചെയ്തുള്ള മെട്രോ, 2022ലെ fifa വേൾഡ് കപ്പിനായി ഉള്ള സ്റ്റേഡിയങ്ങൾ എന്നിവയെല്ലാം അതിവേഗം തീർത്ത ഖത്തർ. സ്വന്തമായി മിലിറ്ററി ബേസും, ചൈനയുടെ സഹായത്തോടെ പൂർത്തീകരിച്ച അഹമ്മദ് പോർട്ട്‌,  ഖത്തർ ആർമി, സ്പെഷ്യൽ ഫോഴ്സ് മിലിട്ടറി ബേസുകൾ,   അടുത്ത വർഷം ആദ്യത്തോടെ ആരംഭിക്കാൻ ഇരിക്കുന്ന നേവൽ ബേസ്.  

  സത്യത്തിൽ ഉപരോധം ഖത്തറിനെ തകർക്കുക ആയിരുന്നില്ല ചെയ്തത് കൂടുതൽ ശക്തി ആർജിക്കാൻ ഉള്ള അവസരം ആണ് കൊടുത്തത് കാരണം സ്വന്തം സമ്പത് വ്യവസ്ഥയെ എങ്ങനെ ഫലപ്രദമായി കൈകാര്യം ചെയ്യാം എന്ന് ഖത്തറിന് അതിലൂടെ മനസ്സിലാക്കാൻ സാധിച്ചു. 
 ലോകത്തെ ഏറ്റവും വലിയ സാമ്രാജ്യത്വ ശക്തിയുടെ ഒത്താശയോടെ നടത്തിയ പ്രതിരോധത്തെ കേരളത്തിന്റെ മൂന്നിലൊന്നു വലിപ്പം മാത്രം ഉള്ള ഒരു രാജ്യം അതി ധീരമായി നേരിട്ട് മറ്റ് രാജ്യങ്ങൾക്ക് കൂടി മാതൃക ആയി മാറിയിരിക്കുന്നു. 

  ഇന്ന് രണ്ടര വർഷങ്ങൾക്കിപ്പുറം  ആർക്കും മുന്നിൽ തല കുനിക്കാതെ അങ്ങനെ ഖത്തർ സമ്പന്നതയുടെയും സുഭിക്ഷതയുടെയും, സുരക്ഷിതത്തിന്റെയും പര്യായമായി മാറികൊണ്ടിരിക്കുന്നു..


No comments:

Post a Comment