പഴങ്ങൾ കഴിക്കുമ്പോൾ തന്നെ അത് എങ്ങനെ എപ്പോൾ കഴിക്കണം എന്ന് നമുക്കറിയുന്നില്ല. രാത്രിയിൽ അത്താഴം കഴിക്കുമ്പോൾ അതിന് ശേഷം പഴങ്ങൾ കഴിക്കാം എന്ന് ചിന്തിക്കുന്നവർ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇത് ആരോഗ്യ ഗുണങ്ങൾ ധാരാളം ഉള്ള ഒന്നാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. ശരീരഭാരം കുറക്കാൻ ശ്രമിക്കുന്നവര്‍ എല്ലാം പലപ്പോഴും അത്താഴ ശേഷം അല്‍പം പഴം കഴിക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ പൂര്‍ണമായും ലഭിക്കണം എന്നുണ്ടെങ്കില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. എന്തൊക്കെയെന്ന് നമുക്ക് നോക്കാം.
അത്താഴം കഴിക്കുന്ന സമയം
അത്താഴം കഴിക്കുന്ന സമയം വളരെയധികം പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് തന്നെ അത്താഴം കഴിക്കുന്ന സമയം കഴിഞ്ഞ് മൂന്ന് മണിക്കൂർ എങ്കിലും കഴിഞ്ഞാൽ മാത്രമേ പഴങ്ങൾ കഴിക്കാൻ പാടുകയുള്ളൂ. കാരണം അത്താഴം കഴിച്ച ഉടനേ പഴം കഴിച്ചാൽ അത് പലപ്പോഴും പെട്ടെന്ന് പഴം ദഹിക്കുന്നതിന് കാരണമാകുന്നുണ്ട്. അതിലുപരി അത് ദഹന സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഇത് വളരെയധികം വലിയ ദഹന പ്രശ്നങ്ങൾ തന്നെ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കണം.
കിടക്കുന്നതിന് തൊട്ട് മുൻപ്
കിടക്കുന്നതിന് തൊട്ടു മുൻപാണ് പലപ്പോഴും പലരും പഴങ്ങൾ കഴിക്കുന്നത്. എന്നാൽ ഇത് നിങ്ങൾക്ക് ഗുണം നൽകുന്നതിനേക്കാൾ ദോഷമാണ് നൽകുന്നത്. കിടക്കുന്നതിന് തൊട്ടു മുൻപ് പഴം കഴിച്ചാൽ അത് നിങ്ങളിൽ ഉറക്കമില്ലായ്മക്ക് കാരണമാകുന്നുണ്ട്. പഴങ്ങളിൽ നിന്നുണ്ടാവുന്ന പഞ്ചസാര ശാരീരികോർജ്ജത്തെ ആ സമയത്ത് വർദ്ധിപ്പിക്കുന്നു. ഇത് ഉറക്കത്തിന് പ്രയാസമുണ്ടാക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് രാത്രി പഴങ്ങൾ കഴിക്കുമ്പോൾ ഉറങ്ങുന്നതിന് മുൻപ് ഒരു മൂന്ന് നാല് മണിക്കൂർ മുൻപെങ്കിലും കഴിക്കാവുന്നതാണ്.
പക്ഷാഘാത സാധ്യത കുറക്കുന്നു
പക്ഷാഘാത സാധ്യത പ്രായമാവുമ്പോൾ പലരിലും ഉണ്ടാവുന്നുണ്ട്. എന്നാൽ പക്ഷാഘാത സാധ്യത കുറക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് പഴം കഴിക്കുന്നത്. പല വിധത്തിലുള്ള പഴങ്ങൾ കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ രക്തയോട്ടം കൃത്യമാക്കുകയും അത് പക്ഷാഘാതം പോലുള്ള അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിനും അതിനെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.
ഹൃദയത്തിന്‍റെ ആരോഗ്യം
ഹൃദയത്തിന്‍റെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് വേണ്ടി നമുക്ക് ദിവസവും കിടക്കുന്നതിന് അൽപം മുൻപ് അൽപം പഴങ്ങൾ കഴിക്കാവുന്നതാണ്. ഇത് ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കി കൊളസ്ട്രോൾ എന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനും അതിലൂടെ ഹൃദയത്തിന്‍റെ ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. ആരോഗ്യ പ്രതിസന്ധികളിൽ ഓരോന്നിനേയും ഇല്ലാതാക്കുന്നതിന് ഏറ്റവും മികച്ച് നിൽക്കുന്ന ഒന്നാണ് ഒരു പിടി പഴങ്ങൾ.
അമിതവണ്ണത്തിന് പരിഹാരം
ഫൈബർ അധികം അടങ്ങിയ പഴങ്ങൾ കഴിക്കുന്നതിലൂടെ അത് എത്ര കുറയാത്ത തടിയേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിലൂടെ അത് ആരോഗ്യ സംരക്ഷണത്തിന് സഹായിക്കുന്നുണ്ട്. ആരോഗ്യ സംരക്ഷണം മാത്രമല്ല അമിതവണ്ണത്തിന് പരിഹാരം കാണുന്നതിനും ഇത് ഉപയോഗിക്കാവുന്നതാണ്. അമിതവണ്ണമെന്ന അസ്വസ്ഥതക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ദിവസവും ഫൈബർ അടങ്ങിയ പഴങ്ങൾ കഴിക്കാവുന്നതാണ്.
ഉറക്കമില്ലായ്മക്ക് പരിഹാരം
ഉറക്കമില്ലായ്മ പോലുള്ള അസ്വസ്ഥതകൾ കൊണ്ട് പ്രതിസന്ധികൾ നേരിടുന്നവർക്ക് നമുക്ക് പരിഹാരം കാണുന്നതിന് വേണ്ടി ദിവസവും പഴം കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വില്ലനാവുന്ന അസ്വസ്ഥതകളെ എല്ലാം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ഉറക്കമില്ലായ്മ പോലുള്ള അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി ദിവസവും പഴം കഴിക്കാവുന്നതാണ്. മസ്ക്മെലൺ, ആപ്പിൾ, വാഴപ്പഴം എന്നിവയെല്ലാം ദിവസവും കഴിക്കാവുന്നതാണ്.
മലബന്ധത്തിന് പരിഹാരം
മലബന്ധം പോലുള്ള അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ദിവസവും അത്താഴ ശേഷം ഫ്രൂട്സ് കഴിക്കാവുന്നതാണ്. ഇത് മലബന്ധം പോലുള്ള അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളെ പൂർണമായും ഇല്ലാതാക്കുന്നതിന് ദിവസവും കിടക്കും മുൻപ് തന്നെ അല്‍പം ഫ്രൂട്സ് ശീലമാക്കാവുന്നതാണ്. ഇത് വയറിന്‍റെ എല്ലാ അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്..
No comments:
Post a Comment