ചോളം ചൂടാക്കുമ്പോൾ അതിന്റെ ഉൾവശത്തുള്ള പരിപ്പ് ചെറിയ ശബ്ദത്തിൽ പൊട്ടി വിരിഞ്ഞ് വരുന്ന പൂമ്പാറ്റയുടെ ആകൃതിയിലുള്ള വെള്ള നിറത്തോട്കൂടിയ ഭക്ഷ്യയോഗ്യമായ ഒന്നാണ് പോപ്‌കോണ്‍ അഥവാ ചോളാപ്പൊരി . കൂൺ ആകൃതിയിലുമുള്ള ചോളാപ്പൊരിയുമുണ്ട്.
അമേരിക്കയിലും യൂറോപ്പിലും
വൻ സ്വീകാര്യതയാണ് പോപ്‌കോണിന് ഉളളത്. പ്രത്യേകിച്ച് ആരോഗ്യത്തിന്റെ കാര്യത്തില് ശ്രദ്ധ പുലര്ത്തുന്നവരുടെ ഇടയില്.. പോപ്പ് കോണ് ആരോഗ്യത്തിന് നല്ലതാണന്നാണ് ഇവരുടെ അഭിപ്രായം. കലോറിയുടെ അളവ് കുറവായതും ഒപ്പം ഫൈബറിന്റെ അളവ് കൂടുതലുളളതും ഇതിനെ മികച്ച പലഹാരങ്ങളുടെ ഗണത്തില് ഉൾപ്പെടുത്താൻ കാരണമായി.
അമേരിക്കക്കാരാണ്
പോപ്‌കോൺ കണ്ടുപിടിച്ചത്. 1930 കളിൽ ലോകത്തെ പ്രത്യേകിച്ചും അമേരിക്കയെ പിടിച്ചുകുലുക്കിയ സാമ്പത്തിക പ്രതിസന്ധി കാലത്താണ് ഇടവേളകളിലെ ചെറു ഭക്ഷണമായി പോപ്‌കോൺ ജനപ്രിയമാകുന്നത്. അക്കാലത്ത് എല്ലാ വാണിജ്യങ്ങളും പരാജയമായപ്പോൾ, താരതമ്യേന ചെലവ് കുറഞ്ഞ പോപ്‌കോൺ കച്ചവടത്തിലേക്ക് ജനങ്ങൾ തിരിയുകയായിരുന്നു. ചെറിയ കർഷകർക്ക് ഇതൊരു വരുമാനമാർഗ്ഗമായിമാറി.
രണ്ടാംലോകയുദ്ധസമയത്ത്
പഞ്ചസാരയുടെ ദൗർലഭ്യം കാരണം അമേരിക്കൻ ജനത പോപ്‌കോൺ ഭക്ഷിക്കുന്നത് മൂന്നിരട്ടിയായി വർദ്ധിപ്പിച്ചു.ഇന്ന് ലോകവ്യാപമായി പോപ്‌കോൺ പ്രിയമേറിയ ഒരു സ്‌നാക്സായി കണക്കാക്കപെടുന്നു.
വാണിജ്യാടിസ്ഥാനത്തിൽ പോപ്‌കോൺ ഉണ്ടാക്കുന്നതിന് പ്രത്യേകമായ യന്ത്രം ആവശ്യമാണ്. എന്നാൽ ചെറിയ തോതിൽ പോപ്‌കോൺ പാചകം ചെയ്യുന്നതിന് ഇതിന്റെ ആവശ്യമില്ല. ഒരു ആഴമുള്ള പാത്രം അടുപ്പത്ത് വച്ച് ചൂടായി വരുമ്പോൾ അല്പം പാചകയെണ്ണ ഒഴിക്കുക. അതിലേക്ക് ഉണക്കിയെടുത്ത ചോളമണികൾ ചേർക്കുകയും പാത്രം കുറച്ച് സമയം അടച്ച് വെക്കുകയും ചെയ്യുക.കുറച്ചു സമയം കഴിയുമ്പോൾ പാത്രത്തിനകത്തുള്ള ചോളം ചെറിയ ശബ്ദത്തിൽ പൊട്ടുന്നത് കേൾക്കാം. പൊട്ടുന്ന ശബ്ദം ഇല്ലാതാകുന്നതോട്കൂടി പോപ്‌കോൺ തയ്യാറായി എന്ന് കണക്കാക്കാം.
പഴങ്ങളിലും പച്ചക്കറികളിലും മറ്റും കാണപ്പെടുന്ന പോളിഫിനോള്സ്, ആന്റി ഓക്സിഡന്റുകള് തുടങ്ങിയവ പോപ്കോണിലും ഉളളതായി അടുത്തിടെ നടത്തിയ പഠനത്തില് കണ്ടെത്തിയിരുന്നു. സാധാരണ ഒരു പഴത്തില് അടങ്ങിയിരിക്കുന്ന പോളിഫിനോളിന്റെ അളവ് 160 മില്ലിഗ്രാമാണ്. എന്നാല് അതേ അളവിലുളള പോപ്പ്കോണില് പോളിഫിനോളിന്റെ അളവ് 300 മില്ലിഗ്രാമിന് അടുത്താണ്. പോപ്പ്കോണില് അടങ്ങിയിരിക്കുന്ന ചില ആന്റി ഓക്സിഡന്റുകള്ക്ക് ക്യാന്സറിനെ ചെറുക്കാനുളള കഴിവുണ്ടെന്നും പഠനം നടത്തിയ യൂണിവേഴ്സിറ്റി ഓഫ് സ്ക്രാന്ടണിലെ ഗവേഷകര് കണ്ടെത്തിയിരുന്നു. എന്നാല് എല്ലാ പോപ്പ്കോണും ഒരേ രീതിയില് അല്ല ഉണ്ടാക്കുന്നത് എന്നതിനാല് ഇതിന്റെ ഗുണങ്ങളിലും വ്യത്യാസമുണ്ടാകും.
മൈക്രോവേവ് പോപ്പ്കോണില് 43 ശതമാനവും കൊഴുപ്പാണ് അടങ്ങിയിരിക്കുന്നത്. എന്നാല് വീട്ടില് എണ്ണയില് സ്വയം തയ്യാറാക്കുന്ന കോണില് 28 ശതമാനം മാത്രമേ കൊഴുപ്പ് അടങ്ങിയിട്ടുളളു. പോപ്‌കോൺ ഉണ്ടാകുന്നതിനായുള്ള ചോളധാന്യം പ്രത്യേകമായി ഉണക്കി പാക്ക് ചെയ്തവ
പല രുചികളിലും മണങ്ങളിലും ഇന്ന് വിപണികളിൽ ലഭ്യമാണ്.
No comments:
Post a Comment