Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Wednesday, 1 January 2020

ഒരു കൊച്ചു വ്യഭിചാര കഥ..

നാലാം ക്ലാസ്സിൽ പഠിക്കുന്ന ജോമോൻ ആദ്യ കുർബാന എടുക്കുന്നതിനു മുൻപുള്ള വേദപാഠ ക്ലാസ്സിൽ ആണ്

 10 കൽപ്പനകൾ വായിച്ചു പഠിക്കുന്നതിന്റെ ഇടയിൽ 6 ആം കല്പ്പന 

'വ്യഭിചാരം'
 എന്നതാണ്
 ബാക്കി എല്ലാം മനസിലായി ജോമോന്,  കൊല്ലരുത്, കള്ള സാക്ഷി പറയരുത്  എന്നൊക്കെയുള്ള കല്പനകൾ

 പക്ഷെ ഈ  വ്യഭിചാരം എന്താണ് ന്നു മാത്രം ഒരു പിടിയും ഇല്ലാ

 പഠിപ്പിക്കുന്ന സർ നോട് ചോദിച്ചു എന്താ സാറെ ഈ വ്യഭിചാരം

 സാർ ചെറുതായി  ഒന്ന് പരുങ്ങി

 അതെ ജോമോനെ അതു മോൻ മോന്റെ അപ്പച്ചനോട് ചോദിച്ചാൽ മതി പറഞ്ഞു തരും

 ജോമോൻ വീട്ടിൽ വന്നു അപ്പച്ചനോട് ചോദിച്ചു എന്താ അപ്പാ  ഈ  വ്യഭിചാരം

 അപ്പനും ആകെ ഒന്ന് പരുങ്ങി,
 പക്ഷെ ജോമോൻ ഉണ്ടോ വിടുന്നു അറിഞ്ഞിട്ടേ പോകൂ വ്യഭിചാരം എന്താ  ന്നു

 ശല്യം കൂടിയപോ അപ്പൻ മെല്ലെ പറഞ്ഞു കൊടുത്തു മോനെ, 
 നമ്മൾ ഈ തലകുത്തി മറിയുന്നതിനെ ആണ് വ്യഭിചാരം എന്നു പറയുന്നത്.,,

 ജോമോന് ആകെ വിഷമം താൻ ഒരുപാട് വ്യഭിചാരം ചെയ്തിട്ടുണ്ടല്ലോ കർത്താവെ ന്നു

 ആ കുഞ്ഞു മനസ് വല്ലാണ്ട്  പിടഞ്ഞു

 എത്രയും പെട്ടെന്ന് കുമ്പസാരിക്കണം
 പാപങ്ങൾ ഏറ്റു പറയണം

 അങ്ങനെ ആ  ദിവസം വന്നെത്തി.... ജോമോന്റെ ആദ്യ കുമ്പസാരം

 ഇടവക അച്ഛൻ ആണേൽ ഒരു ചൂടനും

 കുമ്പസാരത്തിനു ഒരുപാട് ആളുകൾ Q  നിൽക്കുവായിരുന്നു , 
 ജോമോൻ ആണ് മുന്നിൽ
അച്ഛൻ കുമ്പസാര കൂട്ടിലേക്ക്‌ കയറി. 

ജോമോൻ മെല്ലെ അച്ഛന്റെ അടുത്തെത്തി 

 സകല ധൈര്യവും സംഭരിച്ചു അവൻ തന്റെ പാപങ്ങളുടെ കെട്ടഴിച്ചു

 കൂട്ടുകാരും ആയി അടി ഉണ്ടാക്കിയതും അടുക്കളയിൽ നിന്നും മാങ്ങയും തേങ്ങയും കട്ട്  തിന്നതും, 
ക്രിക്കറ്റ്‌ കളിക്കുന്നതിന്റെ  ഇടയിൽ ബോൾ അടിച്ചു അന്തോണി ചേട്ടന്റെ വീട്ടിലെ ഓട് പൊട്ടിച്ചതും

 അങ്ങനെ അങ്ങനെ തന്റെ പാപ ഭാരങ്ങൾ,,,,
 അവസാനം അവൻ അതു പറയാൻ തീരുമാനിച്ചു തന്നെ തന്റെ കുഞ്ഞു ജീവിതത്തിൽ ചെയ്ത ആ മഹാ പാപം

വ്യഭിചാരം...

 മെല്ലെ ശബ്ദം താഴ്തി അച്ഛനോട് പറഞ്ഞു അച്ഛാ ഞാൻ വ്യഭിചാരം ചെയ്തു,,,,, 

ഏഹ്ഹ്,,,, അച്ഛൻ ഒന്നുടെ കാതു കൂർപ്പിച്ചു,  

എന്താടാ ജോമോനെ പറഞ്ഞെ
 അതെ അച്ചോ.... ഞാൻ  ആറാം പ്രമാണം ലംഖിച്ചു
 അച്ഛൻ മെല്ലെ തന്റെ കഴുത്തു തിരിച്ചു ഒന്ന് നോക്കി ആ മൊതല് നെ

 നീ എങ്ങനാ ടാ മോനെ ഈ പ്രായത്തിൽ ഒക്കെ അതൊക്കെ ചെയ്തേ
 ചെയ്തച്ചോ,,,

 ജോമോൻ കരയാൻ തുടങ്ങി ഒരുപാട് തവണ ചെയ്തു അച്ചോ 

 വീട്ടിൽ ആരും ഇല്ലാത്തപ്പോൾ കട്ടിലിൽ നിന്നും ഇരുന്നും ഒക്കെ യാ ചെയ്യുന്നേ

 ഞാൻ മാത്രം അല്ലച്ചോ എന്റെ കൂട്ടുകാർ തോമസുകുട്ടിയും
 ഷുക്കൂറിന്റേം ഒക്കെ കൂടെ യാ ചെയ്തേ,,,

 അച്ഛന്റെ തൊണ്ട വല്ലാണ്ട് വരളാൻ തുടങ്ങി
ആരെങ്കിലും ഒരു ഗ്ലാസ്‌ വെള്ളം കൊണ്ട് തന്നെങ്കിൽ എന്നു ആശ്വസിച്ചു പോയി പാവം അച്ഛൻ

,, ജോമോൻ പാവം തല താഴ്ത്തി ഇരുന്നു കരയുവാ അപ്പോഴും,,,

 അച്ഛൻ മെല്ലെ ഒന്നുടെ ചോദിച്ചു...... അല്ലടാ ഉവ്വേ നീ എങ്ങനാടാ ഇത്രേം ഒക്കെ വ്യഭിച്ചരിച്ചേ,,,

 അച്ചന് കാണണോ...?..

 അപ്രതീക്ഷിതമായ ആ ചോദ്യം കേട്ടു അച്ഛൻ പിന്നേം വിയർക്കാൻ തുടങ്ങി,,,

 ബുദ്ധിമുട്ടില്ലേൽ ഒന്ന് കണ്ടാൽ കൊള്ളായിരുന്നു,,,,
 അച്ഛൻ മൊഴിഞ്ഞു..

 ഇപ്പോ കാണിച്ചു തരാം അച്ചോ,,,,
 എന്നും പറഞ്ഞു ജോമോൻ എണീറ്റു കുമ്പസാര കൂടിന്റെ മുന്നിൽ നിന്ന് 

 ജിംനാസ്റ്റിക്സിൽ ചൈനക്കാർ തോറ്റു പോകുന്ന പോലെ അഞ്ചാറു വ്യഭിചാരം അങ്ങ് കാച്ചി...

 തല കുത്തി മറിഞ്ഞു അങ്ങോട്ട്‌ പൊന്നു
 കുത്തി മറിഞ്ഞു ഇങ്ങോട്ട് വരുന്നു...... ചന്നം പിന്നം 

.. അടുപ്പിച്ചു അങ്ങ് ചറ പറാ വ്യഭിചാരം...

അച്ഛൻ ഇതും കണ്ടു പുലിവാൽ കല്യാണത്തിലെ കാറ്റ് പോയ സലിം കുമാറിനെ പോലെ ഒറ്റ ഇരിപ്പ്,,,

 കുമ്പസരിക്കാൻ വന്ന അൻപതോളം ഇടവകക്കാർ കണ്ണും തള്ളി ഒറ്റ നിൽപ്പും..

രണ്ടു മൂന്നു മിനിറ്റ് നേരത്തെ വ്യഭിചാരവും കഴിഞ്ഞു പാവം ജോമോൻ ഷീണിച്ചു അച്ഛന്റെ മുന്നിൽ വന്നു നിന്നു.....  
മൊഴിഞ്ഞു 

പ്രായശ്ചിത്തം പറയച്ചോ,,,,

 എനിക്ക് ഈ പാപം എല്ലാം കഴുകി കളയണം....

 മോനെ നീ ആ പുണ്യാളന്റെ മുന്നിൽ പോയിരുന്നു 5 സ്വർഗ്ഗസ്ഥനായ പിതാവേയും 10 നന്മനിറഞ്ഞ മറിയമേയും ചൊല്ലുന്നേനു മുന്നേ,,, പള്ളി മേടയിൽ പോയി ഒരു ഗ്ലാസ്‌ വെള്ളം എടുത്തോണ്ട് വാടാ,,...
,,, ഇപ്പോ കൊണ്ടുവരുമെന്നും പറഞ്ഞു ജോമോൻ മേടയിലേക്കു ഒറ്റ ഓട്ടം.....

അച്ഛൻ ഒന്ന് ശ്വാസം വിട്ടിട്ടു അടുത്ത ആളെ കുമ്പസരിക്കാൻ വിളിച്ചു..

പക്ഷെ ആ പള്ളി ടെ അകത്തു ഒറ്റ മനുഷ്യകുഞ്ഞു പോലും ഇല്ലായിരുന്നു

 ഇവന്മാരൊക്കെ ഇത് എവിടെ പോയടാ ഉവ്വേ ന്നു ഒരു ആത്മഗതവും
,,,

പള്ളിയിൽ കുമ്പസാരിക്കാനെന്നും പറഞ്ഞു പോയ അന്തോണി ചേട്ടൻ ഡബിൾ സ്പീഡിൽ തിരിച്ചിറങ്ങി വരുന്നത് കണ്ട വറീതേട്ടൻ ചോദിച്ചു,

 എന്നാ ടാ അന്തോണി കുമ്പസാരിച്ചില്ലേ,,,,

എന്റെ പൊന്നോ വേണ്ട അച്ഛൻ വത്തിക്കാനിൽ പോയി വന്നേ പിന്നെ കുമ്പസാരത്തിന്റെ രീതി ഒക്കെ മാറിയടെ

കടുത്ത പ്രായശ്ചിത്തങ്ങളാ
 ഒരു കൊച്ചു പയ്യന് കൊടുത്ത ത് കണ്ടാൽ പെറ്റ തള്ള  സഹിക്കുകേല,

തല കുത്തി മറിയിക്കുവായിരുന്നു അഞ്ചാറ് വട്ടം,,,

 ഞാൻ ഈ വയസാം കാലത്തു കുത്തി മറിഞ്ഞിട്ടു വേണം പെടലി ഉളുക്കി കിടക്കാൻ,  

ഇനി ഈ അച്ഛൻ മാറിയിട്ടേ ഞാൻ കുമ്പസാര കൂട്ടിലോട്ടു ഉള്ളേ ..

No comments:

Post a Comment