Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Wednesday, 22 January 2020

ഇസ്രായേലിൻറെ സഹായം..

1971 ലെ ഇന്ത്യ പാക്ക് യുദ്ധകാലത്തു ആദ്യം ഇന്ത്യയുടെ കൂടെ നിന്ന ഗൾഫ് രാജ്യങ്ങൾ ഒറ്റ
രാത്രി കൊണ്ടു നിലപാടു മാറ്റി അമേരിക്കയുടെ
കൂടെ പാക്കിസ്ഥാനെ പിന്തുണച്ചു.അമ്പതിനായിരം കുഴി ബോംബുകൾ അടങ്ങിയ ഒരു കപ്പൽ അന്നത്തെ പാക്കിസ്ഥാന്റെ തുറമുഖമായ ചിറ്റാഗോങ്ങിലേക്കു അയച്ചതു സൗദിയാണു.എന്നാൽ ആ കപ്പൽ
ഇന്ത്യൻ നേവി തകർത്തു. പിന്തുണക്കാൻ
സോവിയറ്റ് യൂണിയൻ മാത്രമായി നിന്ന ഇന്ത്യയെ
പിന്തുണക്കാൻ ജനിച്ചിട്ടു 4 വർഷം പോലും തികയാത്ത ഒരു രാജ്യം
 ഓടിയെത്തി,പണ്ടു ലോകം മുഴുവനും തങ്ങളെ ആട്ടിയോടിച്ചപ്പോഴും
അവരെ രണ്ടു കൈയ്യും നീട്ടി സ്വീകരിച്ചു
ജീവിക്കാൻ അനുവദിച്ച ഇന്ത്യയെ സഹായിക്കാൻ
വന്നതു മറ്റാരുമല്ലാ ''ഇസ്രായേലും ജൂത വംശവുമാണു"

ഇൻഡ്യയുടെ ഏറ്റവും അടുത്ത സുഹൃത്താണ് ഇസ്രായേൽ, ആപത്ത് കാലത്ത് കുടെ നിൽക്കുന്നവർ,കാർഗിൽ യുദ്ധത്തിൽ നമ്മെ സഹായിച്ച ഒറ്റ സുഹ്രത്ത്.

എന്തുകൊണ്ട് ഇസ്രേയൽ ഇന്ത്യയെ ഇത്ര സ്നേഹിക്കുന്നു.
70 വർഷത്തിനിടെ ഒരിന്ത്യൻ പ്രധാനമന്ത്രിയും അവിടെ പോയിട്ടില്ല! ഒരിക്കലും യുഎന്നിൽ ഇന്ത്യ ഇസ്രേയലിനെ അനുകൂലിച്ചിട്ടില്ല! പലപ്പോഴും എതിർത്ത് വോട്ട് ചെയ്യുകയും ചെയ്തു! 

എന്നിട്ടും ഏത് പ്രതിസന്ധിയിലും ഇന്ത്യ പോലും ആവശ്യപ്പെടാതെ സഹസ്രഹസ്ത സഹായവുമായി ഇസ്രേയൽ ഇന്ത്യയ്ക്കു മുന്നിലെത്തി.പൊഖ്റാനിലെ അണു പരീക്ഷണത്തെ തുടർന്ന് ചിരകാല സുഹൃത്തായ റഷ്യ പോലും കൈവിട്ടിടും ലോക ഉപരോധത്തെ അതിജീവിക്കാൻ ഇസ്രേയൽ ഇന്ത്യയ്ക്കൊപ്പം നിന്നു. ഇന്ത്യയ്ക്കിന്നുള്ള മോഡേൺവെപ്പൺസിന്റെ 60% ഇസ്രേയലി നിർമ്മിതമാണ്. ഇന്ത്യയുടെ NSG, പാരമിലിറ്ററി കമാൻഡോ ട്രെയിനിങ്ങിന്റെ അന്തിമഘട്ടം ഇസ്രേയലിൽ നിന്നാണ്. ഇന്ത്യൻ ചാര സംഘടനയായ റോയുടെ ഉറ്റമിത്രമാണ് അവരുടെ മൊസാദ്.
ഇപ്പോഴിതാ ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദർശനം ഉൽസവമാക്കി മാറ്റുന്നു ഇസ്രേയൽ.

ഇസ്രേയലിന്റെ ഇന്ത്യയോടുള്ള സ്നേഹത്തിന് കാരണം മതമോ രാഷ്ട്രീയമോ അല്ല. നന്ദിയാണ്... കടപ്പാണ്. ഹിറ്റ്ലറുടെ കാലം മുതൽ സ്വന്തം മണ്ണിൽ നിന്നും ആട്ടിയോടിക്കപ്പെട്ട ജനതയെ ആലിംഗനം ചെയ്തു സ്വീകരിച്ച് അതിഥി ദേവോ ഭവ: എന്നും പറഞ്ഞ് അഭയം നൽകിയ നാടിനോടുള്ള കടപ്പാടാണ്. അഭയം ചോദിച്ചെത്തുന്നവരെ സംരക്ഷിക്കുന്നതാണ് ഭാരതത്തിന്റെ പാരമ്പര്യം. ദലൈലാമക്ക് അഭയം കൊടുത്തത്തിന്റെ പേരിൽ ഒരു യുദ്ധവും ചൈനയുടെ ഒടുങ്ങാത്ത ശത്രുതയും നാം നേരിടുന്നു. എന്നിട്ടും നാം പിൻമാറിയില്ല. കാരണം അത് നമ്മുടെ നാടിന്റെ ധർമ്മമാണ്. മഹത്തായ ധർമ്മം കൈവിടാത്തതു കൊണ്ട് ഇസ്രേയലിനെ പോലൊരു ഉറ്റമിത്രത്തെ നമുക്ക് കിട്ടി.

ഇസ്രയേലിന്റെ ടെക്നോളജിയും മൊസാദിന്റെ സഹായവും നമ്മൾക്ക് ആവശ്യമാണ് !!! അതിലുപരി ആപത്തിൽ സഹായിക്കുന്ന നട്ടെല്ലുള്ള, വിശ്വസിക്കാവുന്ന ഒരു രാജ്യമാണ് ഇസ്രയേൽ!!!

No comments:

Post a Comment