Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Sunday, 26 January 2020

യുജനിക്സ്..

നമ്മുക്കിഷ്ടപ്പെട്ട നാളിലും ദിവസത്തിലുമൊക്കെ പ്രസവം നടത്തുന്ന രീതി ഇപ്പോഴുണ്ട്.അതു പോലെ നേരത്തെ തന്നെ നിശ്ചയിച്ചു വച്ച രീതിയിലുള്ള സന്തതിപരമ്പരകളെ സൃഷ്ടിക്കുന്നതിനെ യൂജെനിക്സ് എന്നാണ് പറയുക. വളരെ താഴ്ന്ന ഊഷ്മാവിൽ കോശങ്ങൾക്ക് നാശം സംഭവിക്കുകയില്ല. ഈ രീതിയിൽ സൂക്ഷിച്ചുവച്ച ഭ്രൂണങ്ങളെ തിരികെ കൊണ്ടുവന്നതിൽ നിന്നാണ് ഇതിന്റെ തുടക്കം. രണ്ടാം ലോകമഹായുദ്ധകാലത്തിന്റെ ഒടുവിൽ ഉപേക്ഷിക്കപ്പെട്ട ഈ മേഖല തിരിച്ചുവരുകയാണ്.1883ൽ സർ ഫ്രാൻസിസ് ഗൾട്ടനാണ് ഇത് തുടങ്ങിയത്.H.G വൈൽസ്, റൂസ് വെൽറ്റ്, ചർച്ചിലുമൊക്കെ ഇതിനെ പിന്താങ്ങിയിരുന്നെങ്കിലും ഹിറ്റ് ലറാണ് പ്രയോഗത്തിൽ വരുത്തിയത്.മെയിൻ കാംഫിൽ ഇതിനെകുറിച്ച് പറയുന്നുണ്ട്.
പരിണാമത്തെ കുറിച്ച് അറിയാവുന്ന ഒരേയൊരു ജീവിയാണ് മനുഷ്യൻ.സ്വന്തം പരിമിതികളേയും മനുഷ്യനറിയാം. മനുഷ്യന്റെ പരിമിതികളെ മറികടന്ന ഭാവിയിലെ അതിമാനുഷരാണ് പോസ്റ്റ് ഹ്യൂമനുകൾ.ശാരീരികവും മാനസികവുമായ പല പരിമിതികളും സമീപഭാവിയിൽ ഇല്ലാതാവും. മനുഷ്യന്റെ ഇന്നത്തെ അവസ്ഥയിൽ മാറ്റം വരുത്തി മൂല്യങ്ങളുടേയും വിശ്വാസങ്ങളുടേയും നിലവാരം ഉയർത്തുന്നതിനെ എക്സ്ട്രോപ്പി എന്നു പറയുന്നു. ഭാവിയിൽ ജീവൻ നൽകാൻ കഴിയുമെന്ന വിശ്വാസത്തിലാണ് മൃതശരീരങ്ങൾ ക്രയോണിക്സ് എന്ന സാങ്കേതിക വിദ്യയിൽ സൂക്ഷിച്ചു വെക്കുന്നത്. ഭാവിയിലേക്കുള്ള ഒരു ആംബുലൻസാണ് ക്രയോപ്രിസർവേഷൻ എന്ന ശരീരം സൂക്ഷിച്ച് വെയ്ക്കുന്ന പ്രക്രിയ.
മനുഷ്യ പരിണാമത്തിലെ അടുത്ത കണ്ണി ബുദ്ധിശക്തിയിലും മറ്റു കഴിവുകളിലും ഏറെ മുന്നിലായിരിക്കും. പോസ്റ്റ്ഹ്യൂമൻ വംശജരും ജിവൻ,പ്രപഞ്ചം, നിലനിൽപ്പ് തുടങ്ങിയവയൊക്കെ അന്വേഷിച്ചുകൊണ്ടിരിക്കും. ഏഴടിയോളമുള്ള അജാനുബാഹുക്കളായിരിക്കും ഇവർ.ക്രിത്രിമബുദ്ധിയും മസ്തിഷ്ക്കവും ചേരുന്നതോടെ ഇന്നുള്ള മനുഷ്യരുടെ ബുദ്ധിക്കും ഭാവനയ്ക്കുമുള്ള പരിമിതികൾ ഇല്ലാതാവും. ഭൂമിയിലെ ദുരന്തങ്ങളെ അതിജീവിക്കുവാൻ വേണ്ടി ബഹിരാകാശത്തും അവർ നിറസാന്നിധ്യമായി മാറും. നക്ഷത്രാന്തര യാത്രകൾ സൈബോർഗുകൾ നിർവഹിക്കും..

No comments:

Post a Comment