Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Saturday, 4 January 2020

ഹോങ് കോങ്ങിന്റെ ജോൽസ്യന്മാരും ചൈനയുടെ കമ്മ്യൂണിസവും..

വികസിത രാജ്യങ്ങൾ എന്ന് കേൾക്കുമ്പോൾ അവിടെ അന്ധവിശ്വാസങ്ങളും മതങ്ങളും കുറവായിരിക്കും എന്നാണ് നമ്മൾ വിചാരിക്കുക. എന്നാല് ഇന്ത്യയെ കാൾ കുശാലാണ് ഹോങ് കോങ്ങിലെ ജോൽസ്യന്മാർ എന്നതാണ് അധികം ആർക്കും അറിയാത്ത രസകരമായ സത്യം. 
വാസ്തു ശാസ്ത്രം വളരെ പണ്ട് മുതലേ ചൈനയിൽ നിലനിന്നത് ആണെങ്കിലും 48 ല് കമ്മ്യൂണിസ്റ്റ് സർകാർ വന്നതോടെ ചൈനയിൽ വാസ്തുവിദ്യ എന്ന കപട ശാസ്ത്രം ഏകദേശം പൂർണമായും തുടച്ചു നീക്കപെട്ടു. എന്നാൽ ബ്രിട്ടീഷ് നിയന്ത്രണത്തിൽ ഉള്ള ഹോങ് കോങ്ങിൽ അത് പോലെ വാസ്തു വിദ്യ നിലനിന്നു പോന്നു.

വടക്കൻ ഹോങ് കോങ്ങിലെ മലകളിൽ നിന്ന് അദൃശ്യൻ ആയ ഡ്രാഗൺസ് (വ്യാളി) തെക്കോട്ട് കടലിലേക്ക് ഇടയ്ക്ക് സവാരിക്ക് പറന്നു പോകും എന്നാണ് ഹോങ് കൊങ്ങുകാരുടെ വിശ്വാസം.
ഇതിന്റെ ഇടയ്ക്ക് ഫ്ലാറ്റുക ളും വീടുകളും പണിതാൽ ഡ്രാഗൺ അതിൽ ചെന്ന് ഇടിക്കും, അവിടെ തങ്ങി നിൽക്കും അങ്ങനെ തങ്ങി നിന്നാൽ ഡ്രാഗൺ അവിടുത്തെ മുഴുവൻ ഭാഗ്യവും സന്തോഷവും കൊണ്ട് കളയും എന്നൊക്കെ ആണ് ഭൂരിഭാഗം ഹോങ് കോൺഗ് നിവാസികളും കരുതുന്നത്.
വ്യാളിക്ക്‌ ഫ്ലാറ്റിന്റെ മുകളിൽ കൂടി പറന്നു പോയ്ക്കൂടെ എന്നൊന്നും ചോദിക്കരുത്.

ഇങ്ങനെ തങ്ങി നിൽക്കാതെ ഇരിക്കാൻ multi billion dollar അന്താരാഷ്ട്ര കമ്പനികൾ വരെ മനപ്പൂർവം താഴെ പടത്തിൽ കൊടുത്തിട്ടുള്ളത് പോലെ അവരുടെ ഫ്ലാറ്റുകളിൽ വലിയ ഓട്ട ഇട്ടു വെക്കാറുണ്ട്. അപ്പോ പിന്നെ ഡ്രാഗൺ ന് ഓട്ടയിൽ കൂടി പറന്ന് പോകാമല്ലോ. ഇതിന് കോടികൾ ചിലവ് ആകുമെങ്കിലും dragon nu ബുദ്ധിമുട്ട് ഒന്നും ഉണ്ടാകരുത് എന്ന് നിർബന്ധം ആണ്.

ഡ്രാഗൺ ഇനു മറ്റൊരു പ്രത്യേകത കൂടി ഉണ്ട്.  വല്ല ഫ്ലാറ്റി ലും ചെന്ന് ഇടിച്ചാൽ അവിടെ കൊണ്ട് നിൽക്കില്ല. അവിടുന്ന് തെറിച്ച് അടുത്ത ബിൽഡിംഗിൽ പോയി തട്ടി അവിടുത്തെ ഭാഗ്യ വും കളയും, ചിലപ്പോൾ. ഹോങ് കൊങ്ങിലെ കമ്പനികൾക്ക് ഇങ്ങനെ തങ്ങളുടെ ഭാഗ്യം വേറെ ഏതെങ്കിലും ബിൽഡിംഗ് കാരണം പോകുന്നുണ്ടെങ്കിൽ അവർക്കെതിരെ സർക്കാരിന് പരാതി കൊടുക്കാൻ ഉള്ള സംവിധാനം ഉണ്ട്. സർകാർ ആ ബിൽഡിംഗ് പൊളിച്ച് കളയാൻ ഉത്തരവിടും, എന്നിട്ട് പരാതി കാരന് നഷ്ടപരിഹാരം കൊടുക്കും. വർഷാവർഷം കോടി കണക്കിന് ഡോളർ ആണ് ഇങ്ങനെ നഷ്ട പരിഹാരം ഇനത്തിൽ പോകുന്നത്.

അങ്ങനെയിരിക്കെ ഒരിക്കൽ ചൈനീസ് സർക്കാരിന് ഒരു ആഗ്രഹം വന്നു. ഹോങ് കൊങ്ങിൽ ചൈനീസ് പട്ടാളത്തിന്റെ ഒരു ഹെഡ് ക്വാർട്ടേഴ്സ് ആയി ഒരു വലിയ ബിൽഡിംഗ് പണിയണം. ആഗ്രഹം വന്നാൽ പിന്നെ ഒന്നും നോക്കാതെ പണിയുന്ന ശീലം ചൈനയ്ക്ക് ഉള്ളത് കൊണ്ട് അവർ അപ്പോ തന്നെ പണിത് തുടങ്ങി. പക്ഷേ ഒരു കുഴപ്പം.
ലോകത്തിലെ ഏറ്റവും വലിയ സൈന്യം ആയ ചൈനീസ് കമ്മ്യൂണിസ്റ്റ് പട്ടാളം എങ്ങനെയാണ് ഒരു പീറ വ്യാളിയെ പേടിച്ച് അവരുടെ ഫ്ളാറ്റിൽ ഓട്ട ഇടുന്നത് ? അവർ ഓട്ട ഇടാതെ തന്നെ ഫ്ലാറ്റ് പണിഞ്ഞു.

ഒരു ദിവസം രാവിലെ വെളിക്ക്‌ ഇരിക്കാൻ കടലിലേക്ക് പറന്നു പോയ വ്യാലി  പെട്ടെന്ന് ചൈനീസ് people's liberation പട്ടാളത്തിന്റെ കെട്ടിടത്തിൽ ചെന്ന് ഇടിച്ചു. ഇൗ പണ്ടാരം ഇന്നലെ ഇവിടെ ഇല്ലായിരുന്നല്ലോ എന്ന അമ്പരപ്പ് മാറും മുൻപേ നമ്മുടെ പാവം ഡ്രാഗൺ അവിടുന്ന് തട്ടി തെറിച്ച് ചെന്നിടിച്ചത് അടുത്തുള്ള ഒരു ബ്രിട്ടീഷ് ബാങ്കിന്റെ ഫ്ലാറ്റിലേക്ക് ആണ്. ഉടനെ തന്നെ ബ്രിട്ടീഷ് ബാങ്കിൽ ഭാഗ്യക്കേടും വന്ന് തുടങ്ങി.

ബാങ്ക് ഉടനെ പോയി പരാതി കൊടുത്തു. പക്ഷേ ഹോങ് കൊങ്ങിലേ പീറ പ്രവിശ്യാ സർകാർ പറഞ്ഞെന്ന് കരുതി ചൈനയിലെ കമ്മ്യൂണിസ്റ്റ് സർകാർ ഉണ്ടോ തങ്ങളുടെ പുതിയ ഫ്ലാറ്റ് പൊളിക്കുന്നു ? അങ്ങനെ ഹോങ് കോൺഗ് സർക്കാരും ബ്രിട്ടീഷ് ബാങ്കും ആകപ്പാടെ കരച്ചിൽ ആയി പിഴിച്ചിൽ ആയി. കുറെ കരഞ്ഞിട്ടും നടക്കാതിരുന്നപ്പോൾ നമ്മുടെ ബ്രിട്ടീഷ് ബാങ്ക് ഇരുപത് ലക്ഷം രൂപ വെച്ച് മാസ ശമ്പളത്തിന് കുറച്ച് ജോൾസ്യൻ മാരെ ജോലിക്ക് എടുത്ത് ഒരു സീരിയസ് ചൂടൻ മാനേജ്മെന്റ് മീറ്റിംഗ് നടത്തി. അങ്ങനെ ജോൾസ്യന്മാരുടെ അഭിപ്രായ പ്രകാരം അവർ ബാങ്കിന്റെ ഫ്ലാറ്റിന്റെ മുകളിൽ ഒരു crane മേടിച്ച് ഫിറ്റ് ചെയ്തു വെച്ചു. ഇനി ചൈനീസ് പട്ടാളത്തിന്റെ ഫ്ളാറ്റിൽ തട്ടി തെറിച്ച് വരുന്ന ഡ്രാഗൺ ഇൗ ക്രെയിൻ ഇല് തട്ടി നേരെ കടലിലേക്ക് പോകും എന്നാണ് ജോൾസ്യൻമാർ പറയുന്നത്. സാധാരണ ബിൽഡിംഗ് പണി തീരുന്നത് വരെ മാത്രം മുകളിൽ ഇരിക്കുന്ന ക്രെയിൻ ന് ഇപ്പൊൾ പെർമനന്റ് ജോലി ആയിട്ട് സ്ഥാന കയറ്റം കിട്ടി..

No comments:

Post a Comment