Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Sunday, 19 January 2020

ആൺകുഞ്ഞും പെൺകുഞ്ഞും ഉണ്ടാവുന്നതെങ്ങനെ..?

മനുഷ്യനിൽ 23 ജോഡി കോമോസോമുകളാണ് ഉള്ളത്. ഇതിൽ 44 എണ്ണം ഓട്ടോസോമുകളും രണ്ടെണ്ണം ലൈംഗിക ക്രോമോസോമുകളും ആണ്. തൊലിയുടെ നിറം, ആകൃതി, ബുദ്ധി, ശക്തി, മുടി എന്നിവയൊക്കെ നിയന്ത്രിക്കുന്നത് ഓട്ടോസോമുകളാണ്. അതിന്റെ ലിംഗവിത്യാസം നിർണയിക്കുന്നത് ലൈംഗിക ക്രോമോസോമുകളാണ്.

പുരുഷപ്രകൃതി Y എന്ന ക്രോമോസോമാണ് നിയന്ത്രിക്കുന്നത്. സ്ത്രീ പ്രകൃതി X എന്ന ക്രോമോസോമും.പുരുഷനിൽ XY എന്നീ രണ്ട് ക്രോമോസോമുകൾ കാണുമ്പോൾ സ്ത്രീയിൽ X മാത്രമാണ് കാണുക. അതായത് 23 ജോഡി ക്രോമോസോമുകളെന്ന് ഞാൻ തുടക്കത്തിൽ പറഞ്ഞല്ലൊ. അതുപ്രകാരം സ്ത്രീയിൽ ക്രോമോസോമുകൾ 22 XX ഉം, (22+XX=23) പുരുഷനിൽ 22 XY ഉം (22+XY=23)ആയിരിക്കും.

പുരുഷനിൽ നിന്നുണ്ടാകുന്ന ബീജകോശം സ്ത്രീയിൽ നിന്നു ഉണ്ടാകുന്ന അണ്ഡത്തിൽ നിന്നു തീരെ വിഭിന്നമാണ്. അണ്ഡകോശങ്ങൾ സൃഷ്ടിക്കപ്പെടുന്നത് ഒരു പ്രത്യേകതരം കോശവിഭജനം വഴിയാണ്.ഇതിൽ കോശങ്ങളുടെ ക്രോമോസോമുകൾ പകുതി മാത്രമായിരിക്കും അതായത് 23 മാത്രം. മാത്രമല്ല എല്ലാ സ്ത്രീ ബീജങ്ങളും ഒരേ തരത്തിലാണ് X ക്രോമോസോമുകൾ അടങ്ങുന്നവ.പുരുഷനിൽ കോശവിഭജനത്തിനു ശേഷമുണ്ടാകുന്ന ബീജം രണ്ടു തരത്തിലാവാം X അല്ലെങ്കിൽ Y.

പുരുഷനിലെ X or Y ക്രോമോസോമിലെ X എന്ന സ്ത്രീ ക്രോമോസോമുള്ള ബീജം സ്ത്രീയിലെ X നോട് ചേരുമ്പോൾ XX ഉണ്ടാകുന്നു, അത് പെൺകുഞ്ഞായിരിക്കും.അതുപോലെ  X or Y ലെ Y ക്രോമോസോം സ്ത്രീയിലെ X നോട് ചേരുമ്പോൾ XY എന്ന ക്രോമോസോം ഉണ്ടാകുന്നു, അത് ആൺ കുഞ്ഞായിരിക്കും. ബീജസങ്കലനം കഴിഞ്ഞ് ഉടനെ അത് വേഗത്തിൽ രണ്ട്, നാല്, എട്ട് എന്നിങ്ങനെ വിഭജിച്ച് വികസിച്ചു കൊണ്ടിരിക്കും. നാലഞ്ച് ദിവസത്തിനുള്ളിൽ ഗർഭാശയത്തിന്റെ ഉൾചർമ്മത്തിൽ പറ്റിപ്പിടിക്കും. പത്ത് പന്ത്രണ്ട് ദിവസത്തിനുള്ളിൽ അതവിടെ ഉറച്ചു നിൽക്കുകയും ഒരു ഭ്രൂണമായി തീരുകയും ചെയ്യും.

സ്ത്രീകളിൽ X എന്ന സ്ത്രീ ക്രോമോസോം മാത്രമുള്ളതുകൊണ്ടും പുരുഷനിൽ X ഉം Y ഉം ഉള്ളതുകൊണ്ടും ഗർഭസ്ഥശിശുവിന്റെ ലിംഗഭേദം നിർണയിക്കുന്നതിന്റെ മുഴുവൻ ചുമതലയും പുരുഷബീജത്തിനാണ്.


ആൺ കുഞ്ഞുണ്ടാവാത്തതിന്റെ പേരിൽ സ്ത്രീകളെ പഴിചാരുന്നവർ ഇതൊന്നറിഞ്ഞു വെക്കുക..

No comments:

Post a Comment