Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Sunday, 12 January 2020

ഈദി അമീൻ..


1971 മുതല്‍ 79 വരെ ഉഗാണ്ട എന്ന കൊച്ചു ആഫ്രിക്കന്‍ രാജ്യം തന്റെ കൈകളിലിട്ട് അമ്മാനമാടിയെ ക്രൂരനായ ഭരണാധികാരിയായിരുന്നു ഈദി അമ്മീന്‍ . വം ശഹത്യ അഴിമതി , കൂട്ടക്കൊലപാതകം ഉള്‍പ്പെടെ എല്ലാ വിധ തിന്‍മകളുടെ കൂത്തരങ്ങായിരുന്ന ഈദി അമീന്റെ ഭരണത്തില്‍ ഒരു ലക്ഷം മുതല്‍ അഞ്ജ് ലക്ഷം വരെ ജനങ്ങള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണു കണക്ക് .

കുറചു അതിശയോക്തിയുണ്ടെങ്കിലും ഈദി അമ്മീന്‍ നരഭോജി ആയിരുന്നു എന്നു വരെ ചില ചരിത്രങ്ങളില്‍ രേഖപ്പെടുത്തിയട്ടുണ്ട്.

വെസ്റ്റ് നൈല്‍ പ്രവിശ്യയിലെ കൊക്കോബയില്‍ 1925 ല്‍ ജനിച അമീന്‍ .1946 ല്‍ ഉഗാണ്ട ഭരിചിരുന്ന ബ്രിട്ടീഷ കൊളോണിയല്‍ ആര്‍മിയില്‍ ഒരു സാധാരന കുക്കായി തന്റെ പട്ടാളജീവിതം ആരംഭിച അമീന്‍ 1952 ല്‍ കെനിയയിലെ സൊമാലിയന്‍ വിമതര്‍ക്കെതിരെ നടന്ന പടനീക്കത്തില്‍ നിര്‍ണായക പങ്കുവഹിചത് പട്ടാളത്തില്‍ അമീന്റെ ഉയര്‍ചക്ക് വഴി വെചു .

6 അടി 4 ഇഞ്ജ് ഉയരവും അതിനൊത്ത ശരീരവും ഉണ്ടായിരുന്ന അമീന്‍ 1951 മുതല്‍ 1960 വരെ ഉഗാണ്ടയില്‍ ദേശീയ ബോക്സിങ്ങ് ചാംബ്യനും കൂടിയായിരുന്നു

1970 ആയപ്പോഴേക്കും അമീന്‍ ഉഗാണ്ട സൈന്യത്തിന്റെ കമാന്റര്‍ വരെ ആയി ഉയര്‍ന്നു .1965 കാലഘട്ടത്തില്‍ ഉഗാണ്ടന്‍ പ്രധാനമന്ത്രി മിള്‍ട്ടണ്‍ ഒബോട്ടോയുമായി ചേര്‍ന്ന് അയല്‍രാജ്യമായ " സയറില്‍ " നിന്ന് ആനക്കൊംബും സ്വര്‍ണവും കടത്തുന്നതിനെതിരെ ഉഗാണ്ടന്‍ പാര്‍ലമെന്റ് അന്നേഷണം പ്രഖ്യാപിചു . എന്നാല്‍ അമീന്‍ രാജാവായ മുത്തേസാ രണ്ടാമന്റെ കൊട്ടാരം ആക്രമിക്കുകയും രാജാവിനെ ബ്രിട്ടണിലേക്ക് നാടു കടത്തുകയും ചെയ്തു . താമസിയാതെ പ്രധാനാന്ത്രി മില്‍ട്ടണ്‍ ഒബോട്ടോയും അമീനും തമ്മില്‍ പടലപ്പിണക്കം ഉടലെടുത്തു . ഒബോട്ടോ അമീനെ അറസ്റ്റ് ചെയാന്‍ തീരുമാനിച വിവരം അറിഞ അമീന്‍ 1971 ജനുവരി 25നു ഉഗാണ്ടയുടെ പരമാധികാരം പിടിച്ചടക്കി . ആ സമയം പ്രധാനമന്ത്രി മിള്‍ട്ടണ്‍ ഒബോട്ടോ സിംഗപൂരില്‍ കോമണ്‍വെല്‍ത് രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പങ്കെടുക്കുകയായിരുന്നു .

ആദ്യം അധികാരം പിടിച്ചടക്കിയ സമയം " ഞാന്‍ വെറും പട്ടാളക്കാരന്‍ മാത്രമാണു . ഉടന്‍ തന്നെ തിരഞെടുപ്പ് നടത്തി അധികാരം കൈമാറും എന്ന് പ്രഖ്യാപിചിരുന്നു ഈദി അമ്മീന്‍ എന്നാല്‍ നടപ്പായില്ല എന്നുമാത്രം .

ഒരാഴചക്ക് ശേഷം ഈദി അമീന്‍ ഉഗാണ്ടയുടെ പ്രസിഡന്റും , മുഴുവന്‍ പട്ടാളത്തിന്റെ യും തലവനുമായി സ്വയം പ്രഘു്യാപിക്കുകയും , പട്ടാള ട്രിബ്യൂണലിനെ പരമോന്നത കോടതിക്ക് മുകളിലായി പ്രതിഷ്ഠിക്കുകയും ചെയതു . എന്നാല്‍ വെറുതെ ഇരിക്കാന്‍ തയാറാവാതിരുന്ന പ്രധാനമന്ത്രി "ഒബോട്ടോ " താന്സാനിയയില്‍ വന്നു , അവിടെയുള്ള ഉഗാണ്ടന്‍ അഭയാര്‍ഥികളെ കൂട്ടി 1972 ല്‍ അമീനെതിരെ ഒരു അട്ടിമറി ശ്രമം നടത്തി . എന്നാല്‍ ദുര്‍ബലമായ പ്രധിരോദം വേഗം തന്നെ കെട്ടടങ്ങി . ഇതിനായി ഒബോട്ടോയേ സഹായിചതു " ലാങ്കോ" എന്നും " അചോളി " എന്നും ഉള്ള രണ്ട് ഗോത്രങ്ങളായിരുന്നു . ഇതിനു പ്രതികാരമായി ഈ രണ്ട് ഗോത്രത്തില്‍ പെട്ട 5000 ത്തോളം സൈനികരെ ബാരക്കില്‍ തന്നെ അമീന്‍ കൂട്ടക്കൊല ചെയ്തു . ഇരട്ടിയോളം സിവിലിയന്‍സിനെയും അമീന്‍ കൊന്നൊടുക്കി . ആം നസ്റ്റി ഇന്റര്‍നാഷണലിന്റെ കണക്ക് പ്രകാരം എണ്‍പതിനായിരത്തിനടുത്ത് ആളുകള്‍ ഇരു ഗോത്രത്തില്‍ നിന്നുമായി കൊല്ലപ്പെട്ടു.

പട്ടാളത്തിലേക്ക് തന്റെ സ്വന്തം ഗോത്രമായ "കക്വാസ് " സിനെയും , സൌത് സുഡാനില്‍ നിന്നുള്ള കൂലിപ്പട്ടാലത്തെയും കുത്തിനിറച അമീന്‍ ആ കാരണം കൊണ്ട് തന്നെ 8 തവണയോളം നടന്ന വധശ്രമത്തില്‍ നിന്ന് രക്ഷപെട്ടു .

ഉഗാണ്ടന്‍ സംബത്ത്വ്യവസ്ഥിതിയുടെ നട്ടെല്ലു തന്നെ ബ്രിട്ടീഷ ഭരണത്തില്‍ ഉഗാണ്ടയിലേക്ക് കുടിയേറിയ ഇന്ത്യക്കാരുടെ പരംബരയായിരുന്നു . അതില്‍ അറുപതിനായിരം പേരും ബ്രിട്ടീഷ പാസ്പോര്‍ട്ട് ആണു ഉപയോഗിച്ചിരുന്നത്. 1974 ആഗസ്റ്റില്‍ അമീന്‍ " സാംബത്തിക യുദ്ധം പ്രഖ്യാപിചു. ഇവരില്‍ ഡോക്റ്റര്‍മാര്‍, ടീചര്‍ഴ് , വക്കീലന്‍മാര്‍ തുടങ്ങിയവരെ ഒഴികെ എല്ലാവരും ഉടന്‍ തന്നെ ഉഗാണ്ട വിട്ടുപോകണം എന്ന് ഉത്തരവിറക്കി . അവരെല്ലാം ഇട്ടെറിഞ്ഞു പോയ വ്യവസായങ്ങളും , തോട്ടങ്ങളുമെല്ലാം അമീന്‍ തന്റെ പിണയാളുകള്‍ക്ക് നല്‍കി . എന്നാല്‍ ഒരു സുപ്രഭാതത്തില്‍ തങ്ങളുടെ കൈകളിലേക്ക് വന്നുചേര്‍ന്ന ഈ വ്യവസായങ്ങള്‍ എല്ലാം എങ്ങനെ നടത്തിക്കൊണ്ടു പോകണം എന്ന അവര്‍ക്കറിയില്ലായിരുന്നു . ക്രിത്യമായി നിയന്ത്രിക്കാനും , മാനേജ് ചെയാനും കഴിയാതെ ഇവയെല്ലാം തകര്‍ന്നു തുടങ്ങി . സ്വതവേ തകര്‍ചയിലായിരുന്ന ഉഗാണ്ടന്‍ സംബത്ത് വ്യവസ്ഥിതി ഒന്നുകൂടി തകര്‍ന്നു തരിപ്പണമായി.

സോവിയേറ്റ് യൂണിയന്റെ വലിയൊരു ആയുധകംബോളമായിരുന്നു അന്നു ഉഗാണ്ട , ഈസ്റ്റ് ജര്‍മനിയും ലിബിയയും , സൌദിയുമായി അടുത്ത ബന്ദം ഉണ്ടായിരുന്നു അമീനു .

1978 ജൂണില്‍ ഇസ്രായേലിലെ തെല്‍അവീവില്‍ നിന്ന് പറന്നുയര്‍ന്ന എയര്‍ ഫ്രാന്‍സ് വിമാനം പലസ്ഥീന്‍ അനുകൂല തീവ്രവാദികള്‍ റാഞ്ജിക്കൊണ്ടുവന്നു ഉഗാണ്ടയിലെ " എന്റബ്ബെ " വിമാനത്താവളത്തില്‍ ഇറക്കി . അവിടെ വെചു ഇസ്രായേല്‍ പാസ്പോര്ട്ട് ഇല്ലാത്ത 156 ആളുകളെ മോചിപ്പിക്കുകയും സുരക്ഷിതമായി പോകാന്‍ അനുവദിക്കുകയും ചെയ്തു .എന്നാല്‍ ജൂലൈ 3 ഇനു ഇസ്രായേലി കമാന്റോകള്‍ രാത്രിയുടെ മറവില്‍ ഇരച്ചുകയറി മുഴുവന്‍ ബന്ദികളെയും മോചിപ്പിക്കുകയും തീവ്രവാദികളെ വധിക്കുകയും ചെയ്തു .

ഈ സംഭവം അമീനു വിദേശരാജ്യങ്ങളുമായുള്ള ബന്ദത്തെ വല്ലാതെ ഉലച്ചു . ബ്രിട്ടണ്‍ ഈസംഭവത്തില്‍ പ്രതിഷേധിചു ഉഗാണ്ടയുമായുള്ള എല്ലാ നയതന്ത്ര ബന്ദങ്ങളും ഉപേക്ഷിചു .

ഇന്ത്യന്‍ വംശജരായ ആളുകള്‍ നടത്തിയിരുന്ന സിമന്റ് ഫാകറ്ററി വലിയ തോതിലുള്ള കരിംബ് തോട്ടം പഞ്ജസാര ഫാക്റ്ററി , കപ്പി ഉല്‍പാദനം എല്ലാം മിസ് മാനേജ്മെന്റ് കാരണം അടച്ചുപൂട്ടി . പട്ടാളം പിടിച്ചുകൊണ്ട് പോകുന്ന ആളുകളുടെ ശവം പോലും പിന്നെ പുറത്തുകാണില്ല . വഴിയരികില്‍ അനാദമാക്കപ്പെട്ട ഷൂ കള്‍കൊണ്ട് നിറഞു .

8 വര്‍ഷത്തെ ഭരണത്തില്‍ ഉഗാണ്ടക്ക് അവരുടെ 75% ആനകളെയും , 98 ശതമാനം കണ്ടാമ്രിഗങ്ങളെയും 90% മുതലകളെയും 80% സിംഹങ്ങേയും നഷ്ടപ്പെടുത്തി എന്നു പറയുംബോള്‍ തന്നെ ആ ഭരണം എത്രമാത്രം ഭീകരമായിരുന്നു എന്ന് ഊഹിക്കാം . എല്ലാം തന്നെ അമ്മിനും , സില്‍ബന്ദികളും ചേര്‍ന്ന് കൊന്നു വിദേശത്തേക്ക് കടത്തി .

ഈദി അമീന്റെ സ്വന്തം ഗോത്രവിഭാഗം പണ്ട് ക്രിസ്ഥ്യാനികള്‍ മതം മാറി മുസ്ലിം ആയതാണു . അത്രനാളും വലിയ വിശ്വാസിയൊന്നും അല്ലാതിരുന്ന അമീന്‍ സൌദിയില്‍ നിന്നും , ലിബിയയില്‍ നിന്നും കിട്ടുന്ന സഹായത്തിനു വേണ്ടി തന്റെ പഴയ മതവിശ്വാസം പൊടിതട്ടിഎടുത്തു. ഇതു അത്രനാള്‍ അടിച്ചമര്‍ത്ത്പ്പെട്ടിരുന്ന മുസ്ലിങ്ങളില്‍ ഒരു പുതിയ ഉണര്‍വുണ്ടാക്കുകയും , അവര്‍ അമീന്റെ പിന്ണി അണി നിരക്കുന്നതിനും കാരണമായി . സ്വാഭാവികമായും ഇതു തദ്ദേശിയരായ ക്രിസ്ഥ്യാനികള്‍ക്ക് നേരെ ആക്രമണമായി മാറി . ഇതു ചര്‍ച് ഓഫ് ഉഗാണ്ടയുടെ ആര്‍ച് ഭിഷപ് ആയ " ജനാനി ലുവുമ യുടെ വധത്തില്‍ വരെ കലാശിച്ചു . അക്ഷരാഭ്യാസമില്ലാത്ത മുന്‍കോപിയായ അമീനുമായി അടുക്കാന്‍ പോലും ആര്‍ക്കും സാധിക്കുമായിരുന്നില്ല . നിസാര കാര്യങ്ങള്‍ക്ക് വേണ്ടി വരെ അത്രയും നാള്‍ അടുപ്പം ഉണ്ടായിരുന്നവരെ വരെ അമീന്‍ കൊന്നുതള്ളി .

ഇതുപോലെ ഒരു നിസാരപ്രശനത്തിന്റെ പേരില്‍ തന്റെ വൈസ് പ്രസിഡന്റ് ആയ " മുസ്ഥഫ ഇദ്രിസി " യെ ഒരു ആക്സിഡന്റില്‍ കൊലപ്പെടുത്താന്‍ ശ്രമിചു അമീന്‍ . എന്നാല്‍ മുസ്തഫാ ഇദ്രിസിയൊടു കൂറുള്ള സൈനികര്‍ ഇതിനെതിരെ പ്രതിഷേധം ഉയര്‍ത്തി . ഈദി അമീന്‍ അവര്‍ക്കെതിരെ സേനാ നീക്കം നടത്തി .

അവരില്‍ ചിലര്‍ പ്രാണരക്ഷാര്‍തം താന്‍സാനിയയിലേക്ക് കടന്നു . അവരുടെ പുറകെ അമീന്റെ പട്ടാളവും താന്‍സാനിയ അതിര്‍ത്തി കടന്നു . ഇതൊടെ പരമാധികാരരാജ്യമായ താന്‍സാനിയ ഉഗാണ്ടക്കെതിരെ സൈനികരെ അണിനിരത്തി . ഉഗാണ്ടയില്‍ പാലായനം ചെയ്ത ഉഗാണ്ടക്കാര്‍ ചേര്‍ന്ന് " ഉഗാണ്ടന്‍ നാഷണല്‍ ലിബറേഷന്‍ ആര്‍മി " രൂപീകരിച്ചിരുന്നു . അവരും താന്‍സാനിയന്‍ സേനയോടൊപ്പം കൂടി അമീന്റെ സേനയെ നേരിട്ടു . 3000 പട്ടാളക്കാരെ അയചുകൊടുത്തു ലിബിയന്‍ നേതാവു മുഹമ്മര്‍ ഗദ്ദാഫി അമീനെ സഹായിക്കാന്‍ ശ്രമിചെങ്കിലും അതു വിജയപ്രാപ്തിയില്‍ എത്തിയില്ല

1979 ഏപ്രില്‍ 11 നു ഉഗാണ്ടന്‍ തലസ്ഥാനമായ കംബാല കീഴടക്കി വിമത സേന. അതോടെ ഒരു ഹെലിക്കോപ്റ്ററില്‍ കയറി ഈദി അമീന്‍ ലിബിയയിലേക്ക് രക്ഷപെട്ടു . അവിടന്നു സൌദിയിലെ ജിദ്ദയിലേക്ക് അമീന്‍ രക്ഷപെട്ടു . രാഷ്ട്രീയത്തില്‍ നിന്നു വിട്ടു നില്‍ക്കാം എന്ന ഉപാദിയില്‍ സൌദി അമീനു അഭയം നല്‍കി . ജിദ്ദയിലെ പലസ്ഥീന്‍ റോഡിലുള്ള " നൊവാട്ടെല്‍ " ഹോടിടലിലെ മുകളിലത്തെ രണ്ട് ഫ്ളോറില്‍ വര്‍ഷങ്ങളോളം താമസിക്കുകയുണ്ടായി അമീന്‍ . ഉഗാണ്ടയിലേക്ക് തിരിച്ചുവരാന്‍ അതിയായി ആഗ്രഹിച അമീന്‍ 1989 ല്‍ കേണല്‍ ജുമാ ഓറിസിന്റെ നേത്രത്വത്തില്‍ ഉഗാണ്ടയില്‍ നടന്ന അട്ടിമറി ശ്രമത്തിന്റെ നേത്ര്ത്വം ഏറ്റെടുക്കാന്‍ അയല്‍ രാജ്യമായ "കോഗൊ" യില്‍ എത്തിയെങ്കിലും , കോഗൊ നേത്ര്ത്വം അമീനെ തിരികെ ജിദ്ദയിലേക്ക് തന്നെ അയക്കുകയുണ്ടായി.

2009 ജൂലയില്‍ കിഡ്നി പ്രവര്‍ത്തന രഹിതമായി ജിദ്ദയിലെ കിങ്ങ് ഫൈസല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ അമീന്‍ അബോധാവസ്തയിലേക്ക് വീണു . ആ വര്ഷം തന്നെ ഒഅഗസ്റ്റ് 16നു അബോധാവസ്ഥായിലായിരിക്കെ തന്നെ ആധുനിക ലോകം കണ്ടതില്‍ വെചു ഏറ്റവും ക്രൂരനായ ഭരണാധികാരികളില്‍ ഒരാളായിരുന്ന ഈദി അമീന്‍ എന്ന "ഫീള്‍ഡ് മാര്‍ഷല്‍ അല്‍ഹാജി ഡോക്റ്റര്‍ ഈദി അമീന്‍ ദാദ " അനിവാര്യമായ മരണത്തിനു കീഴടങ്ങി

ഏഴോളം ഭാര്യമാരിലായി 45 ഓളം കുട്ടികളുണ്ടായിരുന്ന അമീന്റെ പ്രിയപെട്ട ഭാര "സാറാ കൊയ്ലോബ " എന്ന "സൂയിസൈഡ് സാറ " കഴിഞ്ഞ ദിവസം ലണ്ടനില്‍ വെചു മരണപ്പെട്ടു..


No comments:

Post a Comment