പ്രണയ നിരസിച്ച ഒരുപെൺകുട്ടി കൂടി കൊല്ലപ്പെട്ടു... ഓരോ കൊലപാതകം നടക്കുമ്പോഴും പെൺകുട്ടികൾ കരുതുക.. എന്റെ കാമുകൻ എന്നോട് അങ്ങനെ ചെയ്യില്ല എന്നു തന്നെയാണ്... പക്ഷെ ! സംഭവിക്കുന്നത് അതല്ല.. വിളിച്ചു കൊണ്ട് പോയും. ഇരിക്കുന്നിടത്തു വന്നും ഒക്കെ കാമുകൻ കൊലയാളിയാകുന്നു...
എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? എന്ത് ജാഗ്രതയാണ് ഇതിനു വേണ്ടി എടുക്കാൻ കഴിയുക.. വൈകുന്നേരം 3 മണി കഴിഞ്ഞാൽ ബസ്റ്റാന്റുകളിലും മറ്റു ഇടവഴികളിലും പ്ലസ് വൺ മുതലുള്ള പെൺകുട്ടികൾ അവരവരുടെ കാമുകന്മാരുമായി കൂട്ടം കൂടി നിൽക്കുന്നത് കാണാം... വീട്ടിലുള്ളവരെ നല്ല അസ്സലായി കബളിപ്പിക്കാൻ ഇവർ പഠിച്ചിട്ടു മുണ്ട്.... ഇതൊക്കെ ഒരു സന്തോഷവും അതിലും അപ്പുറവും കടന്നാൽ സുഖവുമുള്ള കാര്യവുമാണ്.. എന്നാൽ അതു നിങ്ങളെ പെട്രോൾ ഒഴിച്ച് കത്തിക്കുന്ന, കുപ്പി പൊട്ടിച്ചു കഴുത്തറക്കുന്ന, നെഞ്ചു കത്തിക്ക് കുത്തിപ്പിളർക്കുന്ന, തല കോടാലിക്ക് വെട്ടി മാറ്റുന്ന അവസ്ഥയിൽ എത്തിയാൽ.......... നിങ്ങളുടെ സ്വപ്നങ്ങളെവിടെ? ഭാവിയെവിടെ?
മക്കളേ.. നിങ്ങൾ അടുത്ത വീട്ടിൽ ഒരു കുഞ്ഞു വാവ ഉണ്ടെങ്കിൽ ആ വീട്ടിൽ പോയി അവർ അതിനെ എങ്ങനെ വളർത്തുന്നു എന്നു നോക്കുക... നിലത്തു വയ്ക്കാതെ ചുമന്നു കൊണ്ട് നടന്നു മതിവരാതെ കുഞ്ഞിനെ ചുംബിക്കുന്ന മാതാപിതാക്കളെ കാണാം... ഒരു സംശയവും വേണ്ട... നിങ്ങൾ പ്ലസ് വൺ വരെ എത്തിയത് ഇതു പോലെ തന്നെയാണ്.....
നിങ്ങൾ വളർന്നപ്പോൾ നിങ്ങളെ ശ്രദ്ധിക്കുന്ന കാര്യത്തിൽ മാതാപിതാക്കൾ അല്പം പിന്നിലായി കാണും.. നിങ്ങളെ ഒരു നിലയിലെത്തിക്കണമെങ്കിൽ എന്ത് മാത്രം അവർ അദ്ധ്വാനിയ്ക്കണം ആ കഷ്ടപ്പാടിനിടയിൽ പഴയ ലാളനയോ ശ്രദ്ധയോ തന്നു എന്നു വരില്ല.. പല വിധ വിഷമങ്ങൾക്കിടയിൽ നിങ്ങളുടെ ചെറിയ പിഴവുകൾക്ക് അവർ വലിയ വഴക്ക് പറഞ്ഞേക്കാം...
പക്ഷെ ! അതു മൂലം നിങ്ങൾ അവരിൽ നിന്നും അകലുമെന്നോ, നിനക്ക് ഞാനുണ്ട് പെണ്ണേ എന്നു പറയാൻ പുറത്തു മറ്റൊരാൾ വരുമെന്നൊ എന്നൊന്നും അവർ കരുതുന്നില്ല....
നിങ്ങളോ മാതാ പിതാക്കളിൽ നിന്ന് അകലുന്നു എന്നറിയിക്കാതെ അവരിൽ നിന്നകന്ന് വെളിയിൽ കുളിരും തണലും തരുന്ന വാക്കുകളിലൂടെ.. അല്ലെങ്കിൽ നിങ്ങളെ ആകർഷിയ്ക്കുന്ന ഏതെങ്കിലും ഗിഫ്റ്റുകളോടെ നിങ്ങളെ സമീപിക്കുന്നവരെ പ്രണയിക്കുന്നു..... ..
അവനെ കാണുന്നത് സുഖം, അവനോടു മിണ്ടുന്നതു സുഖം.. അങ്ങനെ സുഖങ്ങൾ ഏറുകയാണെല്ലോ..?
സത്യത്തിൽ ഈ പ്രണയ കൊലയാളികൾ സ്നേഹമില്ലാത്തവരല്ല.. അവർ കാമുകിയെ ഒരുപാടങ്ങു സ്നേഹിക്കുകയാണ്. അവൾ കൈ വിട്ടു പോകുന്നത് സഹിക്കാനാവുന്നില്ല... അവൾ മറ്റൊരാളുടെ ആകുന്നതു സഹിക്കാനാവുന്നില്ല..
പ്രണയിച്ചു മോഹിപ്പിച്ചു കാലുമാറുമ്പോൾ പാട്ട് പാടി നടക്കുന്ന പഴയ രമണനോ പരീക്കുട്ടിയോ ഇന്നില്ല.. എനിക്ക് കിട്ടിയില്ലെങ്കിൽ ആർക്കും കൊടുക്കില്ല എന്ന നിലപാടെടുക്കുന്ന പ്രതികാര കാമുകന്മാരാണ് ഇപ്പോൾ....
പെൺകുട്ടികൾ മനസിലാക്കണം ഒരു സുപ്രഭാതത്തിൽ പ്രണയിക്കൂ എന്നു പറഞ്ഞ് ഒരുവൻ വരികയും.. താല്പര്യമില്ല എന്നു പറയുമ്പോൾ അവൻ കൊല്ലുകയും അല്ല.. പത്രം വായിച്ചാൽ അങ്ങനെ തോന്നും... എന്നാൽ സത്യം എന്താണ് മാസങ്ങളോ വർഷങ്ങളോ കൊണ്ട് നടന്ന പ്രണയത്തിൽ നിന്ന് ഒരു മുന്നറിയിപ്പും കൊടുക്കാതെ കാമുകി പിന്മാറുകയാണ്.. പിന്നെ അവഗണന, പുച്ഛം, ഒടുവിൽ മാതാ പിതാക്കളോടു പരാതി,, പോലീസിൽ പരാതി.... നിങ്ങൾ നിങ്ങളുടെ മിത്രത്തെ ഏറ്റവും വലിയ ശത്രു ആക്കി മാറ്റുകയാണ്...
നിങ്ങൾക്ക് നിങ്ങളുടെ പ്രണയം പിൻവലിക്കാൻ അവകാശമില്ലേ എന്നൊക്കെ ചിലപ്പോൾ ചോദിച്ചേക്കാം.. ശരിയായ റൂട്ടിൽ നടന്നു നീങ്ങുന്ന ഒരാളുടെ നേരെ റോങ് സൈഡിൽ കൂടി ഒരു വാഹനം പാഞ്ഞു വന്നാൽ ഓടി മാറണോ.. അതോ ഞാനാ ശരി എന്നു പറഞ്ഞ് അവിടെ നിന്ന് വണ്ടിയിടിച്ചു ചാകണോ...?
പ്രണയിക്കാനും പ്രണയം പിൻവലിക്കാനുമുള്ള അവകാശം മാറ്റി വച്ച്.. ഒന്നുങ്കിൽ പ്രണയിക്കുക അല്ലെങ്കിൽ പ്രണയിക്കാതിരിക്കുക എന്ന നിലപാട് സ്വീകരിയ്ക്കുക..
എന്നെങ്കിലും ഒരിയ്ക്കൽ ഒരു ജീവിതപങ്കാളിയെ നിങ്ങൾക്ക് ലഭിയ്ക്കും അതു ലോകത്തിന്റെ സിസ്റ്റമാണ്.. മാതാപിതാക്കൾ തന്നെ അതു കണ്ടെത്തി തരും.. ആ ആളെ പ്രണയിച്ചാൽ പോരെ... ഇപ്പോൾ നിങ്ങൾക്കുണ്ട് എന്നു പറയുന്ന എല്ലാ സുഖവും സന്തോഷവും ഒരു പക്ഷെ അതിലും കൂടുതൽ നിങ്ങൾക്ക് ലഭിയ്ക്കും..
അതല്ല നേരത്തെ പ്രണയിക്കണം എന്നുള്ള തോന്നൽ ഉണ്ടായാൽ... പ്രണയം തുടങ്ങി കൂട്ടുകാരന്റെ നിലവാരം അളക്കാൻ നിൽക്കരുത്.. ഓരോ കാമുകനും ഓരോ നുണയന്മാരാണ്.. നിങ്ങളുടെ പ്രണയം ലഭിയ്ക്കാൻ അവർ പോരായ്മകൾ മറച്ചു വയ്ക്കും.. നിങ്ങൾ പ്രണയിച്ചു കഴിഞ്ഞാൽ നിങ്ങളെ നഷ്ടമാകുന്നത് തടയാൻ അവർ പദ്ധതികൾ ഇടും.. ഒരുമിച്ചുള്ള ഫോട്ടോ, യാത്ര, തുടർച്ചയായുള്ള ഫോൺ വിളി, വ്യവസ്ഥ താക്കീത്, തുടങ്ങി നിങ്ങൾക്ക് മുൻപിൽ അവർ വലിയ കുടുക്കു തന്നെ തീർക്കും.... അതു കുടുക്കാണെന്ന് അറിയുമ്പോൾ ആണ് നിങ്ങൾ ആ ബന്ധം അവസാനിപ്പിക്കാൻ ശ്രമിക്കുന്നത്...... എന്നാൽ അതു ജീവന് ഭീക്ഷണിയാകുന്ന സാഹചര്യം ആണ് ഇപ്പോൾ ഉള്ളത്.....
മക്കൾ ചക്രംവ്യൂഹം എന്നു കേട്ടിട്ടുണ്ടോ.. കൗരവരുടെ ഒരു യുദ്ധ തന്ത്രമാണത്.. അകത്തോട്ടു കേറിയാൽ പുറത്തേക്കുള്ള വഴി കണ്ടു പിടിയ്ക്കുക സാധ്യമല്ല... അറിയാൻ പാടില്ലാതെ അതിനകത്തു കടന്നു കൊല്ലപ്പെട്ട യോദ്ധാവാണ് അഭിമന്യു.. നിങ്ങൾക്കു മുൻപിൽ ഇപ്പോൾ ഉള്ള പ്രണയം ഒരു ചക്രവ്യൂഹം ആണ്.. ജീവനോ ജീവിതമോ ചക്രവ്യൂഹം വാഗ്ദാനം ചെയ്യുന്നില്ല കൊല്ലുക എന്നതാണ് പ്ലാൻ.. ഇതിൽ കടക്കാൻ എളുപ്പമാണ്.. ഫേസ് ബുക്ക് ഫ്രണ്ട്‌സ്, വാട്സ്ആപ് ഗ്രൂപ്പ്, ട്വിറ്റർ തുടങ്ങിയ സോഷ്യൽ മീഡിയകൾ, നിങ്ങളുടെ കൂട്ടുകാരികൾ, അവരുടെ ആങ്ങളമാർ, നിങ്ങളെക്കാൾ പ്രായമുള്ള കൂട്ടുകാരന്മാർ, ലഹരിയ്ക്കടിമയായിട്ടുള്ള സമപ്രായക്കാർ.. അങ്ങനെ ഒട്ടനവധി വഴികൾ ഇതിനുള്ളിൽ kadakkanundu... എന്നാൽ തിരിച്ചിറങ്ങാൻ ഒരു വഴിയും ഇല്ല...
അതു കൊണ്ട്.. ഇപ്പോൾ ആരോടെങ്കിലും ഒരു പ്രണയം നിങ്ങൾക്ക് തോന്നിയിട്ടുണ്ട് എങ്കിൽ.. അതു അവനോടു പറഞ്ഞിട്ടില്ല എങ്കിൽ.. ഭാഗ്യം... ഒരിയ്ക്കലും അതു പറയേണ്ടേ.. ഒരു നഷ്ടവും ഉണ്ടാകില്ല..
വിദ്യാഭ്യാസം മുന്നോട്ടു കൊണ്ട് പോവുക... നന്നായി പ്രാർത്ഥിയ്ക്കുക.. അപ്പനേം അമ്മയേം അങ്ങളെയെയും സഹോദരിയെയും പ്രണയിക്കുക...... അവർക്കു നിങ്ങളോടുള്ള പ്രണയം തിരിച്ചറിയുക... പ്രണയം അമൂല്യമാണ് അതു വഴിയേ പോകുന്നവർക്കോ കണ്ണിൽ കാണുന്നവർക്കോ കൊടുക്കാനുള്ളതല്ല......... അതു ഗ്യാരന്റി ഉള്ള സ്നേഹ തരുന്നവർക്കു കൊടുക്കാനുള്ളതാണ്... ഗ്യാരന്റിയുള്ള സ്നേഹം.. ദൈവം കഴിഞ്ഞാൽ പിന്നെ നമ്മുടെ കുടുംബത്തിൽ ഉള്ളവർക്കേ ഉള്ളൂ........ അതു കൊണ്ട് നിങ്ങളുടെ പ്രണയം വീടിനു പുറത്തേക്കു ദയവു ചെയ്ത് കൊടുക്കരുത്.... മുന്നിൽ ചിരിച്ചു നിൽക്കുന്ന സുന്ദരൻ കാമുകനല്ല.. പിന്നിൽ കത്തി മറച്ചു പിടിച്ചിരിക്കുന്ന കൊലയാളിയാണ്....... സൂക്ഷിയ്ക്കുക..........എല്ലാം മാതാപിതാക്കളും മക്കളേ ദൈവത്തിനു സമർപ്പിച്ചു പ്രാർത്ഥിയ്ക്കുക... ഞാനും പ്രാർത്ഥിക്കാം.....
No comments:
Post a Comment