Tuesday, 7 January 2020

എന്താണ് ഇന്ത്യ പാകിസ്ഥാൻ ആക്രണത്തിൽ ചൈനയുടെ പങ്ക്..

നിരന്തരം ഇന്ത്യയുടെ സുരക്ഷയെ തുരങ്കം വക്കുന്ന പാക്കിസ്ഥാൻ എന്ന രാജ്യത്തെ തട്ടിക്കളയണം വെട്ടിക്കളയണം എന്ന് പറഞ്ഞ്‌ കരയുന്ന പാൽക്കുപ്പികളോട്‌.

ഇന്ത്യയുമായി സാമ്പത്തികമായോ, സൈനീകമായോ, സാങ്കേതികപരമായോ ഒരു വിധത്തിലും താരതമ്യം ചെയ്യാൻ പറ്റാത്ത പാക്കിസ്ഥാൻ എന്ന പരമ ദരിദ്ര രാജ്യം എങ്ങനെയാണു ഇത്രയും പ്രശ്നം ഉണ്ടാക്കി നമുക്ക്‌ വെല്ലുവിളി ഉയർത്തുന്നത്‌ എന്ന് ചിന്തിച്ചിട്ടുണ്ടൊ?
നിവർന്ന് നിൽക്കാൻ കെൽപ്പില്ലാത്ത പാക്കിസ്ഥാൻ എന്ന ശിഖണ്ടിയെ മറയാക്കി ഒരുവൻ ഇന്ത്യക്കെതിരെ യുദ്ധം ചെയ്യുന്നുണ്ട്‌. എല്ലാവിധത്തിലും ഇന്ത്യയെ നേരിടാൻ കെൽപ്പുള്ള "ചൈന"

കാശ്മീരിൽ ചൈനയുടെ നോട്ടം PoK ആണു.. ചൈനയേയും പാക്കുസ്ഥാനെയും ബന്ധിപ്പിക്കുന്ന ഏക പോയിന്റ്‌. ഇതുവഴി അവർക്ക്‌ അറബിക്കടലിലേക്ക്‌ നേരിട്ട്‌ പ്രവേശനം ലഭിക്കുന്നു. ഇന്ത്യയെ മറികടക്കേണ്ടിയും വരുന്നില്ലാ. ഇന്ത്യൻ മഹാസമുദ്രം വഴിയാണു ചൈനയുടെ ഭൂരിഭാഗം ചരക്ക്‌ നീക്കവും നടക്കുന്നത്‌. ഒരു യുദ്ധം ഉണ്ടായാൽ ഇത്‌ ഇന്ത്യക്ക്‌ തടയാൻ കഴിയും അതുവഴി ഒരു മാസത്തിനുള്ളിൽ ചൈനീസ്‌ ഇക്കോണമി തകർന്ന് ഇല്ലാതാവും.

ഇത്‌ നന്നായി അറിയാവുന്നതിനാലാണു ചൈന പാക്കിസ്ഥാനിൽ കോടികൾ ചെലവാക്കി CPEC(china pakistan economic corridor) എന്ന പേരിൽ കോടികൾ നിക്ഷേപിച്ച്‌ റോഡും, സ്ക്കുളൂകളും, ഹോസ്പ്പിറ്റലുകളും നിക്ഷേപിക്കുന്നത്‌. ഇത്‌ വഴി ഇന്ത്യാ മഹാസമുദ്രം തൊടാതെ ആഫ്രിക്കയിൽ നിന്നുള്ള ചരക്ക്‌ നീക്കം സുഗമം ആയി നടക്കും. 

ശ്രീ ലങ്കയിൽ ഒരു ലാഭവും ഇല്ലാത്ത തുറമുഖത്തിനായി ചൈന നിക്ഷെപിച്ചത്‌ ലക്ഷക്കണക്കിനു കോടികളാണു, മണ്ടത്തരമല്ലാ ഈ രാജ്യങ്ങൾക്ക്‌ കാശ്‌ തിരികെക്കൊടുക്കാൻ കഴിയില്ലെന്ന് ചൈനക്ക്‌ നന്നായി അറിയാം. അങ്ങനെ വരുംബോൾ കാശിനു പകരമായി അവിടെ തങ്ങൾക്ക്‌ സൈനീക താവളം നിർമ്മിക്കാനുള്ള അനുമതി ചോതിക്കും.അതുവഴി ഇന്ത്യൻ സൈനീക നീക്കത്തെ വെല്ലുവിളിക്കാനും സാധിക്കും. 

ആഫ്രിക്കയിലെ പല രാജ്യങ്ങളിലും ചൈന ഇതു തന്നെയാണു ചെയ്തത്‌. 

ഇവിടെ പാക്കിസ്ത്ഥാൽ ഇന്ന് കടത്തിൽ മുങ്ങി നിൽക്കുകയാണു. ബലൂചിസ്ഥാനിലെ തുറമുഖം ഒരു ചൈനീസ്സ്‌ മിലിട്ടറി ബേസ്സ്‌ ആയി മാറും. പാക്കിസ്ത്ഥാൻ വീട്ടാക്കടത്തിൽ മുങ്ങി ചൈനയുടെ അടിമയായി മാറും.

ഈ സാഹചര്യത്തിൽ ഇന്തോ- പാക്ക്‌ സൗഹ്രദം ഏറ്റവും നഷ്ടം ഉണ്ടാക്കുക ചൈനക്ക്‌ ആയിരിക്കും. അതുകൊണ്ട്‌ തന്നെ കശ്മീരിൽ അരക്ഷിതാവസ്ഥ നിലനിർത്തുക എന്നത്‌ അവരുടെ ആവശ്യം ആണു.

അപ്പൊ തീവ്രവാദികളെ സഹായിക്കുന്നത്‌ ചൈനയഅണെന്ന് പ്രത്യേകിച്ച്‌ എടുത്ത്‌ പറയേണ്ടതില്ലല്ലോ. ഇവിടെ പാക്ക്‌ ഗവണ്മന്റ്‌ ജനങ്ങളും  വെറും നോക്ക്‌ കുത്തിയാണു.

പിന്നെ ഇതിന്റെ പേരിൽ ചൈനയേ ആക്രമിക്കാൻ പോകാൻ പറയണ്ടാ. ഒറ്റ മനുഷ്യർ നമ്മളെ സഹായിക്കില്ലാ. പല ലോക രാജ്യങ്ങളും ചൈനയുടെ undaril ആണ് ലോക പോലീസ്‌ അമേരിക്ക പോലും നില നിൽക്കുന്നത്‌ ചൈനയുടെ പണം കോണ്ടാണു.  
ഇതെല്ലാം നമ്മുടെ ഗവണ്മെന്റിനും അറിയാതിരിക്കില്ലാ........

No comments:

Post a Comment