Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Sunday, 7 April 2019

നല്ല ഭർത്താക്കന്മാർ..

ഒരുകൂട്ടം സ്ത്രീകള്‍ ഒരു സെമിനാറില്‍ പങ്കെടുക്കാന്‍ പോയി. "ഭർത്താക്കൻമാരുമായി എങ്ങനെ ഒരു സ്നേഹപൂര്‍ണമായ ബന്ധം കാത്തു സൂക്ഷിക്കാം" എന്നുള്ളതാണ് സെമിനാറില്‍ ചര്‍ച്ച ചെയ്യുന്ന വിഷയം. അവരുടെഭര്‍ത്താക്കന്മാ ­രോടുള്ള അടക്കാനാവാത്ത സ്നേഹം എങ്ങനെ പ്രകടിപ്പിക്കും ­ എന്നറിയാനായി വന്നവരാണവര്‍.

"എത്ര പേര് നിങ്ങളുടെ ഭര്‍ത്താക്കന്മാ ­രെ ആത്മാര്‍ഥമായി സ്നേഹിക്കുന്നു? " എന്ന് അവരോടു ചോദിക്കപെട്ടു.

എല്ലാ സ്ത്രീകളും കൈ പൊക്കി. ഒരാള്‍ മാത്രം രണ്ടു കയ്യും പൊക്കി. മറ്റുളവര്‍ക്ക് അവരുടെ ഭര്‍ത്താവിനു ഉള്ളതിനേക്കാള്‍ തനിക്ക് തന്‍റെ ഭര്‍ത്താവിനോട് സ്നേഹം ഉണ്ടെന്നു കാണിക്കാന്‍ ആയിരിക്കും അങ്ങനെ ചെയ്തത്.
"എന്നാണ് നിങ്ങള്‍ അവസാനമായി നിങ്ങളുടെ ഭര്‍ത്താവിനെ സ്നേഹിക്കുന്നു എന്ന് ഭര്‍ത്താവിനോട് പറഞ്ഞത്?" വീണ്ടും അവരോടു ചോദിക്കപെട്ടു.
ഇന്ന്, ഇന്നലെ, കഴിഞ്ഞ ആഴ്ച്ച എന്നൊക്കെ അവര്‍ ഉത്തരം പറഞ്ഞു. ചിലര്‍ ഓര്‍ക്കുന്നില്ല ­ എന്നും പറഞ്ഞു.
പിന്നെ അവരോടു അവരുടെ മൊബൈലില്‍ നിന്നും " I LOVE YOU" എന്ന് തങ്ങളുടെ ഭര്‍ത്താക്കന്മാ ­ര്‍ക്ക് മെസ്സേജ് അയക്കാന്‍ പറഞ്ഞു.
അതിനു ശേഷം അവരോട് പരസ്പരം മൊബൈല്‍ ഫോണുകള്‍ കൈമാറ്റം ചെയ്യാന്‍ അവിശ്യപെട്ടു, എന്നിട്ട് ഭര്‍ത്തക്കന്മാരടെ മറുപടി വായിക്കാന്‍ പറഞ്ഞു.
അതില്‍ ചില മറുപടികള്‍ താഴെ കൊടുക്കുന്നു.
1) എന്താ നിനക്ക് എന്തേലും അസുഖം ഉണ്ടോ???
2) വീണ്ടും കാര്‍ കൊണ്ടുപോയി ഇടിപിച്ചു അല്ലെ???
3) നീ എന്താ ഉദ്ദേശിച്ചത്???
4) എന്തോ കുറ്റം ചെയ്തു അല്ലെ? ഇത്തവണ ഞാന്‍ ക്ഷമിക്കും എന്ന് കരുതണ്ട.
5) ????
6) ഒരുപാടു സോപ്പ് ഒന്നും വേണ്ട. എത്ര കാശു വേണം???
7) എനിക്ക് വട്ടായതോ, അതോ ലോകത്തിനു വട്ടായതോ??
ഞാന്‍ സ്വപ്നം കാണുകയാണോ???
9) ഞാന്‍ നിന്നോട് പറഞ്ഞിട്ടില്ലേ കൂടുതല്‍ കുടിക്കരുത് എന്ന്.

ഏറ്റവും മനോഹരമായ ഉത്തരം
.
.
.
.
.
10) ആരാ ഇത്???"

No comments:

Post a Comment