Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Monday, 22 April 2019

കുഞ്ഞിന് ഭക്ഷണം കൊടുക്കുമ്പോൾ..

കുഞ്ഞുങ്ങളുള്ള അമ്മാര്‍ക്ക് അവരുടെ ഭക്ഷണകാര്യത്തില്‍ എപ്പോഴും സംശയങ്ങളാണ്. കുഞ്ഞ് ആവശ്യത്തിനുള്ള ഭക്ഷണം കഴിയ്ക്കുന്നുണ്ടോ, ഭക്ഷണത്തില്‍ നിന്നും കുഞ്ഞുങ്ങള്‍ക്കാവശ്യമായ പോഷകങ്ങള്‍ ലഭിയ്ക്കുന്നുണ്ടോ, തുടങ്ങി ഇങ്ങനെ പോകും ഈ സംശയങ്ങള്‍. ഇത്തരം സംശയങ്ങളും വ്യക്തമല്ലാത്ത വിവരങ്ങളും കാരണം കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം കുത്തി നിറച്ചു കൊടുക്കാന്‍ ശ്രമിയ്ക്കുന്ന അമ്മമാരുണ്ട്. ഇത് പലപ്പോഴും കുഞ്ഞിന്റെ കരച്ചിലിലും ഛര്‍ദിയിലും മറ്റുമായിരിക്കും ചെന്ന് അവസാനിയ്ക്കുക. കുഞ്ഞ് ജനിയ്ക്കുമ്പോള്‍ മുതല്‍ ഓരോ മാസങ്ങളിലും കുഞ്ഞ് കഴിയ്‌ക്കേണ്ട ഭക്ഷണത്തിന് വ്യക്തമായ അളവുണ്ട്. ഇത് എത്രയാണെന്ന് അറിയാമെങ്കില്‍ അമ്മമാരുടെ സംശയങ്ങളും കുഞ്ഞിന്റെ കരച്ചിലുമെല്ലാം ഒഴിവാക്കാവുന്നതേയുള്ളൂ.

ജനിച്ചയുടന്‍ കുഞ്ഞിന് ആദ്യ മുലപ്പാല്‍ നല്‍കണം. കൊളസ്ട്രം എന്നറിയപ്പെടുന്ന ഇതില്‍ കുഞ്ഞിന്റെ പ്രതിരോധശേഷിയ്ക്ക് ആവശ്യമായ എല്ലാ ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. കുഞ്ഞിന്റെ ശരീരത്തില്‍ ജനിയ്ക്കുമ്പോള്‍ ബിലിറൂബിന്‍ എന്ന പദാര്‍ത്ഥമുണ്ടായിരിക്കും. ഇത് ആരോഗ്യത്തിന് നല്ലതല്ല. ഇത് മലം വഴി പുറത്തു പോകാനും കൊളസ്ട്രം നല്‍കുന്നതു വഴി സാധിയ്ക്കും. ആറുമാസം വരെ കുഞ്ഞിന് മുലപ്പാല്‍ മാത്രം നല്‍കിയാല്‍ മതിയെന്നാണ് ഡോക്ടര്‍മാര്‍ പറയുക. കുഞ്ഞിന്റെ ദഹനേന്ദ്രിയം ഈ സമയത്ത് പൂര്‍ണവളര്‍ച്ച പ്രാപിച്ചിട്ടില്ല. ഇതുകൊണ്ടു തന്നെ കട്ടിയുള്ള ഭക്ഷണങ്ങള്‍ നല്‍കുന്നത് ദഹിയ്ക്കാനും പ്രയാസമുണ്ടാകും. എന്നാല്‍ മുലപ്പാല്‍ കൊണ്ട് കുട്ടികള്‍ക്ക് വിശപ്പു മാറുന്നില്ലെങ്കില്‍ അഞ്ചു മാസം മുതല്‍ തീരെ കട്ടി കുറഞ്ഞ, ദ്രാവകരൂപത്തിലുള്ള ഭക്ഷണങ്ങള്‍ നല്‍കാം. നല്ലപോലെ വേവിച്ചുടച്ച ധാന്യങ്ങള്‍, ഉടച്ച പഴങ്ങള്‍ എന്നിവ നല്‍കാം. എന്നാല്‍ ഇവ കുറേശെ വീതം നല്‍കുക. കുഞ്ഞിന് ദഹിക്കാന്‍ എളുപ്പത്തിനാണിത്. വയറ്റില്‍ പിടിയ്ക്കുന്നുവെങ്കില്‍ മാത്രം ഇവ തുടര്‍ന്നു നല്‍കാം.

ആറു മാസം കഴിഞ്ഞാല്‍ കുഞ്ഞിന് അല്‍പം കട്ടിയുള്ള ഭക്ഷണങ്ങള്‍ കൊടുത്തു തുടങ്ങാം. വേവിച്ചുടച്ച ഏത്തപ്പഴം, നേര്‍പ്പിച്ച പശുവിന്‍ പാല്‍, ബേബി ഫുഡ്, നല്ലപോലെ വേവിച്ചുടച്ച ചോറ്, ധാന്യങ്ങള്‍ എന്നിവ ഈ സമയത്ത് നല്‍കാവുന്ന ഭക്ഷണങ്ങളാണ്. പച്ചക്കറികളിട്ട് വേവിച്ച സൂപ്പും നല്‍കാം. കുഞ്ഞിന് ഒരു വയസു തികഞ്ഞാല്‍ മുതിര്‍ന്നവര്‍ കഴിയ്ക്കുന്ന എല്ലാ ഭക്ഷണങ്ങളും കൊടുക്കാമെന്നാണ് പറയുക. എന്നാല്‍ അളവിന്റെ കാര്യത്തില്‍ ശ്രദ്ധ വേണം.

എല്ലാം കുറേശെ വീതം കൊടുക്കുക. മസാല ചേര്‍ക്കാതെ കൊടുക്കുന്നതാണ് കൂടുതല്‍ നല്ലത്. പശുവിന്‍ പാലും നേര്‍പ്പിച്ചു കൊടുക്കാം. കുഞ്ഞിന് ഈ പ്രായത്തില്‍ മുട്ടവെള്ളയും നല്‍കാം. ഇറച്ചി, മത്സ്യം തുടങ്ങിയവ രണ്ടു വയസെങ്കിലുമായ ശേഷം കൊടുക്കുന്നതായിരിക്കും നല്ലത്. ഇത് ദഹിക്കാന്‍ ബുദ്ധിമുട്ടുള്ളതു കൊണ്ടാണിത്.

No comments:

Post a Comment