മത്സരം കഴിഞ്ഞയുടനെ.. ഇംഗ്ലീഷ് മീഡിയകള്‍ മുഴുവന്‍ മാലിക്കിനെ വളഞ്ഞു..
അവര്‍ ആദ്യം തന്നെ അവര്‍ ആ വാര്‍ത്ത മാലിക്കിനെ അറിയിച്ചു..!!
Sir.. your wife is pregnant..!!
Congratulations..!!
മാലിക്ക് കരുതി.. കളി ജയിച്ചതിന് അഭിനന്ദിക്കുകയായിരിക്കുമെന്ന്..!!
മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം.. അയാള്‍ അവരോട് മറുപടി പ്രസംഗം നടത്തി..!!
അതെ.. അതിന്‍റെ എല്ലാ ക്രെഡിറ്റും എന്‍റെ ടീം അംഗങ്ങള്‍ക്ക് മുഴുവനുമുള്ളതാണ്..!!
എല്ലാവരും നന്നായി പരിശ്രമിച്ചു..!! പ്രത്യേകിച്ചും അഫ്രീദി..!!
വളരെ സമ്മര്‍ദം ചിലത്തിയ നിമിഷത്തില്‍ അയാളാണ് കടന്നു വന്നത്..
കാണികളും നല്ലതുപോലെ ആസ്വദിച്ചു..!!
ഞങ്ങളുടെ കൊച്ചിനായിരുന്നു ശരിക്കും തൃപ്തിപ്പെട്ടത്..!!
ടീം അംഗങ്ങളുടെയും കോച്ചിന്‍റെയും രാത്രിയിലും പകലുമുള്ള പലനാള്‍ നീണ്ടു നിന്ന കഠിന ശ്രമത്തിന്‍റെ ഫലമായിട്ടാണ് എനിക്ക് കിട്ടിയ ഈ അംഗീകാരം..
വെറും ബാറ്റും ബോളും കൊണ്ട് നടക്കുന്ന കളിയല്ല ഇതെന്ന് എനിക്ക് മനസ്സിലാക്കി തന്നു..
ഭാഗ്യം കൂടി വേണം..!!
അത് ആരുടെ ഭാഗ്യമാണെന്ന് എനിക്കറിയില്ലാ..
ഞങ്ങളുടെ ടീം അംഗങ്ങളുടെ മുഴുവന്‍ ഭാഗമാണ്.. ഈ വിജയം ഞാന്‍ അവര്‍ക്ക് സമര്‍പ്പിക്കുന്നു..!!
മീഡിയ മുഴുവന്‍ വാ പിളര്‍ന്ന് നിന്നു..
No comments:
Post a Comment