കേരളീയരുടെ ആഘോഷങ്ങളില്‍ ഒന്നാം സ്ഥാനം ഓണത്തിനാണെങ്കില്‍ അടുത്തത് വിഷുവിനു തന്നെയാണ്. എല്ലാവര്‍ഷവും മേടമാസം ഒന്നാം തീയതിയാണ് വിഷു ദിനമായി ആഘോഷിക്കുന്നത്. വിഷുവത്ത്, വിഷുവം എന്നീ സംസ്കൃത പദങ്ങളുടെ അര്‍ത്ഥം തുല്യാവസ്ഥയോടു കൂടിയത് എന്നാണ്. ജ്യോതിശാസ്ത്രപ്രകാരം തുല്യദൈര്‍ഘ്യമുള്ള രാവും പകലുമുണ്ടാകുന്ന ദിനമാണ് മേടത്തിലെ വിഷുദിനം.
വിഷു ദിനത്തില്‍ രാവിലെ ഉണര്‍ന്നു കഴിഞ്ഞാല്‍ ആദ്യത്തെ പ്രവൃത്തി 'വിഷുക്കണി' കാണുക എന്നതാണ്. കൊന്നപ്പൂക്കള്‍, പച്ചക്കറികള്‍, ഫലങ്ങള്‍ എന്നിവ താലത്തില്‍ നിറച്ച് നിലവിളക്കും കൊളുത്തിയാണ് വിഷുക്കണി ഒരുക്കുന്നത്. കുടുംബാംഗങ്ങള്‍ ഓരോരുത്തരായി അതിരാവിലെ ഉറക്കമെണീറ്റ് കണികാണുന്നു. കുടുംബത്തിലെ കാരണവന്മാര്‍ മറ്റംഗങ്ങള്‍ക്ക് കൈനീട്ടം നല്‍കുന്ന പതിവുമുണ്ട്. കണികാണുകയും കൈനീട്ടം സ്വീകരിക്കുകയും ചെയ്യുന്നതിനാല്‍ ഒരാണ്ടു നീണ്ടു നില്‍ക്കുന്ന സല്‍ഫലങ്ങള്‍ ജീവിതത്തില്‍ ഉണ്ടാകുമെന്നാണ് സങ്കല്പം.
No comments:
Post a Comment