Saturday, 13 April 2019

എന്താണ് പായസം..

ദ്രവരൂപത്തിലുള്ള ഒരു 'മധുരക്കറി'യാണ് പായസം. പയസ്സില്‍ അഥവാ പാലില്‍ ഉണ്ടാക്കുന്നതിനാലാണ് പായസം എന്ന പേര് ലഭിച്ചത്. പ്രഥമന്‍ എന്നും പേരുണ്ട്. ഇലയില്‍ പുഴുങ്ങി ഉണ്ടാക്കുന്ന അട ചേര്‍ത്തു തയ്യാറാക്കുന്ന പായസത്തെ അട പായസമെന്നോ, അട പ്രഥമന്‍ എന്നോ വിളിക്കുന്നു. അരിമാവ്, കടല, അവല്, പഴം, ഗോതമ്പ് തുടങ്ങിയവ ചേര്‍ത്തും പായസമുണ്ടാക്കാവുന്നതാണ്. സാധാരണയായി പാല്‍പായസത്തില്‍ മധുരത്തിനായി പഞ്ചസാരയാണു ചേര്‍ക്കാറുള്ളത്. മറ്റു പായസങ്ങളില്‍ ശര്‍ക്കരയും. അതിനാല്‍ പാല്‍പ്പായസമെന്നും ശര്‍ക്കരപ്പായസമെന്നും വേണമെങ്കില്‍ പായസത്തെ രണ്ടായി തിരിക്കാം.

No comments:

Post a Comment