Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Sunday, 21 April 2019

ചിത്രരചന മത്സരം..

"ഓണത്തോടനുബന്ധിച്ചു യു.പി.സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഒരു ചിത്രകലാ മത്സരം നടത്തുകയുണ്ടായി. നിരവധി വിദ്യാര്‍ഥികള്‍ പങ്കെടുത്തു. കുരുന്നുപ്രായത്തിന്റെ കഴിവ് തെളിയിക്കുന്ന ഒട്ടേറെ ചിത്രങ്ങള്‍ പിറവിയെടുത്തു. പക്ഷെ വിധികര്‍ത്താക്കളുടെ കണ്ണില്‍ പതിഞ്ഞത് ആ ഒരു പ്രത്യേക ചിത്രമായിരുന്നു. ഒര് ആദിവാസി ബാലന്‍ കരിമ്പ്‌ കഴിക്കുന്ന ചിത്രം...
.
.
ഒട്ടേറെ ചര്‍ച്ചകള്‍ ഉണ്ടായി. പട്ടിണിമൂലം വേറൊന്നും കഴിക്കാന്‍ ഇല്ലാത്ത ആ നഷ്ട ബാല്യത്തെ ചിത്രീകരിച്ച വിദ്യാര്‍ഥിക്ക് പ്രശംസകള്‍ ഏറെ ആയിരുന്നു. കുറെ നല്ല ചിത്രങ്ങളെ പിന്നിലാക്കി ആ ചിത്രം തന്നെ ഒന്നാം സ്ഥാനത്തിന് അര്‍ഹത നേടി.
.
.
സമ്മാനദാന ചടങ്ങില്‍ പ്രസംഗിച്ചവരും കുട്ടിയുടെ വീക്ഷണത്തെ ആവോളം പ്രശംസിച്ചു. അവസാനം ആ ചിത്രം വരയ്ക്കാനുള്ള സാഹചര്യം വ്യകതമാക്കാന്‍ പറഞ്ഞപ്പോള്‍, നിഷ്കളങ്കനായ ആ വിദ്യാര്‍ഥി ഇതാണ് പറഞ്ഞത്....
.
.
"പൊന്ന് സാറന്‍മാരെ, എന്നെ ഇങ്ങനെ പുകഴ്ത്തരുത്‌. ഞാന്‍ വരച്ചത് ശ്രീകൃഷ്ണന്‍ ഓടക്കുഴല്‍ വായിക്കുന്ന ചിത്രമാണ്"

No comments:

Post a Comment