എന്നും നാല് പെഗ് അകത്താക്കാതെ ഉറക്കം വരാറില്ല .ചിലപ്പോള്‍ അഞ്ചു , , അങ്ങനെ കണക്കൊന്നുമില്ല ...
അതിലേറെ പ്രത്യേകത കൃത്യം കാശു കൊടുക്കും ..പോക്കറ്റില്‍ കൈയ്യിട്ടാല്‍ കാശു കൃത്യം ..നോക്കുക പോലുമില്ല
ബാര്‍ മാനു ഒരിക്കലും ചില്ലറ തപ്പേണ്ട ആവശ്യമേ വരുത്തിയിട്ടില്ല ...
ഒരു ദിവസം ബാര്‍മാന്‍ ചോദിച്ചു ....
അല്ല ,ശശി സാറേ ഒരു കാര്യം ചോദിച്ചോട്ടെ ....സാര്‍ എന്നും കൃത്യമാണ് ബില്‍ തുക തരുന്നത് .ഒരിക്കല്‍ പോലും ചില്ലറ വേണ്ടി വന്നിട്ടില്ല .....അതെന്താ അങ്ങനെ ??
ഞാന്‍ പറഞ്ഞു ... എടോ ... , ഒരിക്കല്‍ ഞാന്‍ പഴയ സാധനങ്ങള്‍ വൃത്തിയാക്കുകയായിരുന്നു .. അപ്പോള്‍ ഒരു വളരെ പഴയ പാത്രം വൃത്തിയായി പലപ്രാവശ്യം തുടച്ചപ്പോള്‍ അതില്‍ നിന്നും പുക..
പുകയില്‍ നിന്നും ഭൂതം മുന്നില്‍ ,
ആ ഭൂതം പറഞ്ഞു ....എന്നെ ഈ കുടത്തില്‍ നിന്നും അങ്ങ് സ്വതന്ത്രനാക്കി ...
അങ്ങേക്ക് ഒരു വരം ചോദിക്കാം ...
ഞാന്‍ ഫസ്റ്റ് വരം ഇങ്ങനെ ചോദിച്ചു ..എനിക്ക് എന്ത് വാങ്ങാന്‍ തോന്നിയാലും പോക്കറ്റി കൈയിട്ടാല്‍ ആ കാശു പോക്കറ്റില്‍ കാണണം ..
ഓ കെ ഭൂതം പറഞ്ഞു ......
അന്ന് മുതല്‍ എന്ത് പുല്ലു വേണമെങ്കിലും എനിക്ക് വാങ്ങാം. ഉദാഹരണത്തിന് ഒരു അമ്പതു രൂപ റീ ചാര്‍ജ് കൂപ്പണ്‍ വാങ്ങിയാല്‍ അമ്പതു രൂപ പോക്കറ്റില്‍ കാണും ....
സൂപ്പര്‍ ..
ബാര്‍മാന്‍ പറഞ്ഞു .. ശശി സാര്‍ മിടുക്കന്‍ തന്നെ ...സാധാരണക്കാര്‍ ആണെങ്കില്‍ ഒരു കോടി വേണം അത് വേണം ഇത് വേണം എന്നൊക്കെയേ പറയു ...സാര്‍ ഒരു മിടുമിടുക്കന്‍ തന്നെ .....
No comments:
Post a Comment