വളരെ സങ്കടത്തോടെ ഇരിക്കുന്ന ചങ്ങാതിയെ കണ്ട്
ശശി ചോദിച്ചു എന്ത് പറ്റിയടാ
ഉടന്‍ ചങ്ങാതി എന്റെ പുതിയ ഫോണില്‍ വെള്ളം കയറി
ഇതാണോ പ്രശ്നം ഫോണ്‍താ ഞാന്‍ ശരിയാക്കിതരാം
ശശി ഫോണ്‍ വാങ്ങി ചാര്‍ജ്ജര്‍പിന്‍ കുത്തുന്ന ഭാഗം
വായിലേക്ക് വെച്ച് അകത്തേക്ക് ഒരു വലി
വായില്‍ കിട്ടിയ വെള്ളം തുപ്പിക്കളഞ്ഞു
അങ്ങിനെ മൂന്നാല് വട്ടം ചെയ്തു
ഫോണ്‍ തിരികെ കൊടുത്ത് ഇനി ഓണ്‍ ചെയ്തു നോക്ക്
ഫോണിനുയാതൊന്നും സംഭവിച്ചില്ല
ചങ്ങാതി സന്തോഷം കൊണ്ട് തുള്ളിച്ചാടി
ഇത് കണ്ട് ശശി പറഞ്ഞു വിലകൂടിയ ഫോണാകുമ്പോള്‍
നന്നായി സൂക്ഷിക്കണം മനസിലായോ
എങ്ങിനെയാ നിന്റെ കയ്യില്‍ നിന്നും ഫോണ്‍
വെള്ളത്തില്‍ വീണത്...?
എന്‍റെ ഷര്‍ട്ടിന്റെ പോക്കറ്റിലായിരുന്നു ഫോണ്‍ ,
ഞാന്‍ കക്കൂസില്‍ വെച്ച് കുനിഞ്ഞപ്പോള്‍
ക്ളോസറ്റില്‍ വീണു..!!
Featured post
എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..
ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...
Tuesday, 16 April 2019
ശശി
Subscribe to:
Post Comments (Atom)
No comments:
Post a Comment