Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Sunday, 14 April 2019

അടപ്രദമൻ..

അട ചേര്‍ത്തു തയ്യാറാക്കുന്ന പായസം. അരിമാവ് വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് ഇലയില്‍ പരത്തി ചുരുട്ടി പുഴുങ്ങിയെടുത്ത അടയാണ് ഉപയോഗിക്കാറ്.

അട തണുത്ത ശേഷം ആവശ്യത്തിനു വലിപ്പത്തില്‍ മുറിച്ചെടുക്കുന്നു. ഇപ്പോള്‍ കടകളില്‍ അട പായ്ക്കറ്റുകളില്‍ ലഭ്യമാണ്. ഉരുളിയില്‍ നെയ്യൊഴിച്ച് അട ഇട്ട് ഇളക്കുന്നു. ഇതിലേക്ക് ശര്‍ക്കര പാനിയൊഴിച്ച് തുടരെ ഇളക്കുന്നു. കൂടെ ചൗവ്വരിയും ഇടും. അട ശര്‍ക്കരയുമായി ചേര്‍ന്ന് നന്നായി വരണ്ടു കഴിഞ്ഞാല്‍ തേങ്ങാപ്പാല്‍ ചേര്‍ക്കണം. 1/2 കിലോ അടയ്ക്ക് 1 കിലോ ശര്‍ക്കരയാണ് വേണ്ടത്. 5 തേങ്ങയുടെ പാലും.

ആദ്യം തേങ്ങ തിരുമ്മി പിഴിഞ്ഞ് ഒന്നാം പാല്‍ മാറ്റി വയ്ക്കണം. രണ്ടാമതും പിഴിഞ്ഞ് രണ്ടാം പാലും മാറ്റി വെക്കണം. അതിനു ശേഷം വെള്ളം കൂട്ടി മൂന്നാം പാല്‍ പിഴിഞ്ഞെടുക്കണം. മൂന്നാം പാലൊഴിച്ച് വരണ്ടു കിടക്കുന്ന അട തിളപ്പിക്കുക. ഇതില്‍ കിടന്നു വേണം ചൗവ്വരി വേകാന്‍. കുറുകാന്‍ തുടങ്ങുമ്പോള്‍ രണ്ടാം പാലൊഴിക്കണം. തിളച്ചു മുറുകുമ്പോള്‍ ഒന്നാം പാലൊഴിച്ച് തിളപ്പിച്ച് വാങ്ങിവയ്ക്കുക.

ഏലയ്ക്ക പൊടിച്ചു ചേര്‍ക്കണം. നെയ്യില്‍ ഉണക്കമുന്തിരിങ്ങ, അണ്ടിപ്പരിപ്പ് എന്നിവ മൂപ്പിച്ച് ചേര്‍ക്കണം. കൊട്ടത്തേങ്ങ ചീകിയെടുത്ത് അരിഞ്ഞ് എണ്ണയില്‍ മൂപ്പിച്ചും ചേര്‍ക്കാം.

No comments:

Post a Comment