Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Thursday, 18 April 2019

ഹലോ..

“ഹലോ ”
“ഹൈ”
“ഐ ലവ് യു”
“ഐ ലവ് യു ട്ടൂ”
…………………………………………….
പിന്നെ കൊറേ കത്തി
…………………………………………….
“ഐ ലവ് യു”
“ഐ ലവ് യു ട്ടൂ”
“ഇഷ്ടം ആണോ?”
“ആണ്”
“എത്ര ഇഷ്ടം?”
“ഒരുപാട്”
“ഒരുപാടെന്നു വച്ചാല്‍?”
“ഒരുപാട് ഒരുപാട് ഒരുപാട് ഒരുപാട് ഒരുപാട് ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ടമാ”
“എന്റെ ആണെന്ന് പറ?”
“എന്റെയാ”
“ഹിഹി ”
പിന്നേം കൊറേ പഞ്ചാര.. എല്ലാ കാമുകന്മാരും ഈ വാച്ചകങ്ങള്‍ നിത്യേനെ ഉപയോഗികാറുണ്ട്. മൊബൈല്‍ ഫോണ്‍ ഉണ്ടായതിനു ശേഷം മിക്ക പ്രേമത്തിലും ഫോണ്‍ സംഭാഷണത്തില്‍ റിപീറ്റ് ആയി ഒരേ കാര്യം പറയും. പണ്ടത്തെ പ്രേമത്തില്‍ ഐ ലവ് യു മാത്രമേ വീണ്ടും വീണ്ടും കേള്‍ക്കുമായിരിന്നോള്.
…………………………………….
…………………………………….
എന്നിട്ട ഫോണ്‍ വൈകാന്‍ നേരത്ത്
“ബൈ, ഗുഡ് നൈറ്റ്‌ ”
“ബൈ, സ്വീറ്റ് നൈറ്റ്‌ ”
” ബൈ ”
” ബൈ ”
പിന്നെ കൊറേ നേരം നിശബ്ദത.
“വെക്ക്”
“നീ വെക്ക്”
“നീ ആദ്യം വെക്ക് ”
“ശെരി, ഐ ലവ് യു ”
“ഐ ലവ് യു ട്ടൂ ”
“ബൈ ”
വീണ്ടും കൊറേ നേരം നിശബ്ദത. രണ്ടു പേരും ഫോണ്‍ വെക്കില്ല.
വീണ്ടും തുടങ്ങും ഐ ലവ് യു, മി ട്ടൂ , തേങ്ങ, ചക്ക etc . ഇതിന്റെ ഇടയില്‍ ഉമ്മ എന്നൊരു സാധനം കൂടി ഉണ്ട്, ഉമ്മ എന്ന് പറഞ്ഞാല്‍ ഒരു മാതിരി പല്ലി ചിലക്കുന്ന ശബ്ദങ്ങള്‍ . പിന്നെ പരിഷ്കാരികള്‍ മുഅഹ് , ഉമ്മ്മ്മ്മ്മ അങ്ങിനെ പല വിധത്തില്‍ കൊടുകാറുണ്ട്.


എന്റെ ഒരു അനുഭവം വച്ച് ഇങ്ങിനെ ഉള്ള ഒറ്റ പ്രേമം പോലും കല്യാണത്തില്‍ എത്തില്ല.. അതിനു മുന്‍പേ അവര്‍ അടിച്ചു പിരിയും, കാരണം അവര്‍ ഒരു സങ്കല്പ ലോകത്തില്‍ ആയിരിന്നു..


No comments:

Post a Comment