Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Sunday, 7 April 2019

വീണ്ടും ചില ഉപദേശങ്ങൾ..

ഒരുപാട് പേരെ പ്രേമിച്ചു എന്ന് ഒന്നും ഞാന്‍ പറയില്ല. ആത്മാര്‍ഥമായി രണ്ടോ മൂന്നോ മാത്രം. ബാക്കി എല്ലാം കപടം ആണെന്നല്ല, എങ്കിലും ചില പ്രേമങ്ങള്‍ പ്രേമങ്ങള്‍ ആകണം എന്നില്ല. സാധാരണ രീതിയില്‍ പ്രേമം തുടങ്ങുന്നത് എങ്ങിനെ ഒക്കെ ആണ്? പ്രേമം ആണിനും തോന്നാം പെണ്ണിനും തോന്നാം, പക്ഷെ 95% പെണ്ണുങ്ങളും അത് അവരുടെ മനസ്സില്‍ തന്നെ സൂക്ഷിക്കും. 98% ആണുങ്ങളും അത് അപ്പം തന്നെ അവരുടെ ഉറ്റ സുഹൃതുകളോട് പറയും. നമ്മള്‍ ഒരുപാട് ഒന്നും ചിന്തികേണ്ട കാര്യം ഇല്ലാലോ. അവള് പോയാല്‍ റോസി 😉 . ലവ് അറ്റ്‌ ഫസ്റ്റ് സൈറ്റ് എന്നൊക്കെ ഇപ്പോഴും ഉണ്ടോ എന്തോ? ഈ കാലത്ത് എല്ലാം ഫില്‍റ്റര്‍ ചെയ്താണ് ചെക്കന്മാര്‍ തീരുമാനം എടുകുക. ഈ പറയുന്നത് ഭൂരിപക്ഷത്തിന്റെ മാത്രം കാര്യം ആണ്. മറ്റുള്ളവര്‍ സദയം ക്ഷെമിക്കുക.


ആദ്യത്തെ നോട്ടം സ്വാഭാവികമായും സൗന്ദര്യം തന്നെയാണ്. സൗന്ദര്യം ഇല്ലാതെ ആരെയും കൂടെ കൊണ്ട് നടക്കാന്‍ ആണുങ്ങള്‍ ഒരു ചെറിയ മടി കാണിക്കും. അങ്ങിനെ ഒരു കോളേജ് ആണെങ്ങില്‍ കാണാന്‍ കൊള്ളാവുന്ന കൊറേ എണ്ണത്തിന്റെ ലിസ്റ്റ് എടുക്കും, അതാണ് ആദ്യ യോഗ്യത. രണ്ടാമത് നോക്കുക സാമ്പത്തികം ആണ്. നമ്മുടെ കാശിനു ഐസ്-ക്രീം തിന്നുന്ന ഒരുവളെക്കാള്‍ നമ്മുടെ ഫോണ്‍ ചാര്‍ജ് ചെയ്തു തരുകയും പെട്രോള്‍ അല്ലവന്‍സ് തരുന്നതുമായ ഒരുവള്‍ ആണ് അഭികാമ്യം. പൂത്ത കാശാണ് ഇവിടെ നോക്കേണ്ട യോഗ്യത. മൂന്നാമതായി ധൈര്യം. ബൈക്കേല്‍ കേറാന്‍ ധൈര്യം ഇല്ലേല്‍ പിന്നെ എന്ത് പ്രേമം?. നാലാമതായി നോകേണ്ട കാര്യം കുടുംബം ആണ്. കുടുംബം എന്ന് കേള്‍ക്കുമ്പോള്‍ കല്യാണം ആലോചിക്കാന്‍ വേണ്ടി ഒന്നും അല്ല, അവളുടെ അച്ഛനോ മാമനോ, ചേട്ടനോ ആരേലും ഈ കഥ അറിഞ്ഞാല്‍ നമ്മള്‍ക്ക് കിട്ടിയേക്കാവുന്ന പ്രഹരത്തിന്റെ അളവ് നേരത്തെ മനസിലാക്കിയാല്‍ അതൊഴിവാക്കാമല്ലോ, യേത്? പ്രധാനമായും സ്വാധീനം ഉള്ള കുടുംബത്തിലെ പെണ്ണുങ്ങളെ, അവര്‍ ഇനി എത്ര കൂതറ ആണെങ്കിലും, സ്വന്തം പെങ്ങള്‍ ആയി കാണുക. അവരെ പെങ്ങളെ എന്നെ വിളികാവൂ. പെങ്ങള് കഴിച്ചോ, പഠിച്ചോ, സുഖം അല്ലെ, വീട്ടുകാര്‍ എന്ത് പറയുന്നു? എന്നൊക്കെ ചോദിച്ചു അവളുമായുള്ള ബന്ധം ധ്രിടപെടുത്തനം. അഥവാ എന്നേലും ആരേലും പരാതി കൊടുത്തു പോലീസ് പിടിച്ചാല്‍ പെങ്ങള്‍ പറഞ്ഞു രെക്ഷിചാലോ, എപ്പടി?


അങ്ങിനെ നമ്മള്‍ പ്രേമത്തില്‍ എത്തിയാല്‍ അതോടെ ഇനി ഒന്നും നോകേണ്ട എന്ന് കരുതരുത്. പ്രേമത്തിന്റെ ഓരോ ചുവടും നമ്മള്‍ വളരെ ശ്രദ്ധയോടെ വേണം നടന്നു കയറുവാന്‍.


1 ) നമ്മള്‍ സീരിയസ് ആന്നു എന്നൊരു ചിന്ത ക്ലാസ്സിലെ പുള്ളര്‍ക്കോ സഹപ്രവര്തകര്‍ക്കോ ഒരു കാലത്തും വരന്‍ പാടില്ല. നമ്മള്‍ പ്രേമിക്കുന്ന വിവരം അവള്‍ മാത്രം അറിഞ്ഞാല്‍ മതി. കൂടിപോയാല്‍ നമ്മുടെ അടുത്ത സുഹൃത്തുകളും അവളുടെ അടുത്ത സുഹൃത്തുകളും അറിഞ്ഞോട്ടെ

( ?? “പെണ്ണുങ്ങള്‍ അറിയാനോ??” അത് കഴിവതും ഒഴിവാകണം എന്നെ ഞാന്‍ പറയൂ.. അനുഭവം ഗുരു! ).

 ഇതിന്റെ ഗുണം എന്തെന്നാല്‍ കല്യാണ പ്രായം ഒക്കെ ആകുമ്പോള്‍ ഈ ക്ലാസ്സ്മറെസ് ഒക്കെ വധുവിന്റെ ഏതേലും കൂട്ടുകാരന്റെ അളിയന്റെ മാമന്റെ കൊച്ചച്ചന്റെ ആരാണ്ട് ഒക്കെ ആയിട്ട് വരും, അന്നേരം നമ്മളുടെ പ്രേമ കഥകള്‍ പൊങ്ങി വരാന്‍ പാടില്ലാലോ. എന്റെ ആ പ്രായത്തില്‍ ഇതാരും പറഞ്ഞു തരാത്തത് കൊണ്ട് കൊല്ലം ,തിരുവനന്തപുരം ജില്ലകളില്‍ നിന്നും മാവേലിക്കര പഞ്ചായത്തില്‍ നിന്നും എനിക്ക് ഈ ജന്മത്ത് പെണ്ണ് കിട്ടാന്‍ പോകുനില്ല.. വേറേം ജില്ലകള്‍ ഉണ്ടല്ലോ.. 😉


2 ) നമ്മള്‍ നോക്കുന്ന പെണ്ണുങ്ങളെ വേറേം ചെറുക്കന്മാര്‍ നോക്കും. അവര്‍ അവളെ ശല്യം ചെയ്തു തുടങ്ങും. ഉദാഹരണത്തിന് ഫോണ്‍ വിളികുക, ബസ്‌സ്റ്റോപ്പില്‍ നിന്ന് വായിനോക്കുക etc etc . അപ്പോള്‍ നമ്മള്‍ മോഹന്‍ലാലിനെ (25വര്ഷം മുന്‍പുള്ള) പോലെ അവന്മാരോട് കയര്‍ത്തു ഇടി ഉണ്ടാക്കി അവന്മാരുടെ ശല്യം തീര്‍ത്തു അവളുടെ മുന്നില്‍ സ്റ്റാര്‍ ആവുക. അങ്ങിനെ ചെയ്യുക ആണെങ്ങില്‍ അതാണ്‌ ലോക മണ്ടത്തരം. “ശെടാ! നിനക്ക് സൌന്ദര്യം ഉള്ളോണ്ട് അല്ലെ അവന്മാര്‍ നോക്കുന്നെ? ഇതൊന്നും അത്ര കാര്യം ആകേണ്ട. ഞാന്‍ അവന്മാരെ പൊയ് ഇടിച്ചു വിഷയം ആയാലും നിനക്കല്ലേ നാണകേടു? വിട്ടു കള ചക്കരെ” – ഇതാണ് പക്വുമായ ശൈലി. നമ്മള്‍ക്ക് ഇടി കൊള്ളുകയും ഇല്ല നമ്മളുടെ പക്വത ഓര്‍ത്തു അവള്‍ക്കു അഭിമാനം ഉണ്ടാവുകയും ചെയ്യും.


3 ) ഒരേ സമയം ഒന്നിലേറെ പേരെ നോക്കാന്‍ MAT പാസ്‌ ഒന്നും ആകേണ്ട. സാമാന്യ ബുദ്ധി ഉള്ള ഏതു കൊല്ലകാരനും അത് സാധിക്കും. സൂക്ഷികേണ്ട കാര്യങ്ങള്‍ ഇത്ര മാത്രം. ആ രണ്ടു പേരും അറിയാതെ പോലും കൂടുകാരവാന്‍ സാധ്യത ഉണ്ടാവരത്ത്. അവര്‍ ഒരേ ബ്യൂടി-പാര്‍ലര്‍ പോകുന്നവര്‍ ആവരത്. ഒരുതിയുമായി കറങ്ങാന്‍ പോകുമ്പോള്‍ മറ്റവളുടെ കണ്ണിലോ ചെവിയിലോ മൂക്കിലോ ചെന്ന് പെടരത്. എല്ലാവരും ഉറങ്ങിയിട്ട് മാത്രം ഫോണ്‍ വിളിക്കാന്‍ പറ്റുന്ന ഒരുത്തിയും, എല്ലാവരും ഉറങ്ങുനതിനു മുന്‍പ് മാത്രം മിണ്ടാന്‍ പറ്റുന്ന ഒരുത്തിയും വല്ലപ്പോഴം മാത്രം ഫോണേല്‍ മിണ്ടാന്‍ പറ്റുന്ന ഒരുത്തിയും നോക്കുക, ഫോണ്‍ വിളിയുടെ ക്ലാശുകള്‍ ഒഴിവാക്കാന്‍ ഇത് സഹായിക്കും. പിന്നെ പേര് ഉറക്കപിച്ചയില്‍ തെറ്റി പോകതിരികാന്‍ ചെല്ലപെരുകള്‍ മാത്രം ഉപയോഗിക്കുക. ഉദാഹരണത്തിന് മോള്, വാവ, ചക്കര, റ്റുറ്റു , ടുട്ടു, മിട്ടു അങ്ങിനെ എന്തേലും ഒക്കെ. പട്ടികിടുന്ന പേരാണെന്ന് അവള്‍ക് തോനറത്തു എന്ന് മാത്രം. ഒരുത്തിയെ കാണാന്‍ പോകുന്ന സമയത്ത് ബാകി എല്ലാത്തിനോടും വീട്ടില്‍ മാമന്റെ മക്കള്‍ ഉണ്ടെന്നും അവര്‍ ഫോണേല്‍ ഗെയിം കളിക്കും എന്നും ആയതിനാല്‍ വിളിയോ മെസ്സേജ്ഓ ആ സമയത്ത് അരുത് എന്ന് താകീത് ചെയ്താല്‍ മനസമാധാനത്തോടെ മറ്റേ പെണ്ണുമായി സൊള്ളം.


4 ) ഒരിക്കലും നമ്മളുടെ വീട്ടുക്കാരുമായി കൂട്ട് കൂടാന്‍ അവളുംമാരെ അനുവദിക്കരുത്. അതപകടം ആണ്, നമ്മള്‍ എങ്ങാനും ഇട്ടേച്ചു പോയാല്‍ അവള്‍ വീട്ടില്‍ വിളിച്ചു കരഞ്ഞു നാശം ഉണ്ടാക്കും. ബാക്കി ഞാന്‍ പറയണ്ടല്ലോ. അത് പോലെ തന്നെ നമ്മുടെ ഒരു നാട്ടുക്കാരനും നമുക്ക് ഉള്ള ചുറ്റികളികള്‍ അറിയാന്‍ ഉള്ള ഇട വരുത്താതെ സൂക്ഷികണം. നാടുക്കാര്‍ കാട്ട്തീ പോലെ നമ്മടെ മാനം കത്തിക്കും.


5 ) അവള്‍ക്കു വേണ്ടി ഒരു രൂപ പോലും ചെലവ് ആക്കരുത്. അതൊന്നും ഒരികളും തിരികെ കിട്ടില്ല. മാത്രവുമല്ല ഈ പ്രേമം തീരുന്ന അന്ന് വരെ അവളുടെ ചിലവില്‍ വേണം ജീവിക്കാന്‍. സിനിമ, പെട്രോള്‍, മൊബൈല്‍, സുപ്പ്ലിയുടെ എക്സാം ഫീസ്‌, പെര്‍ഫ്യൂം അങ്ങിനെ എന്തെല്ലാം cc ഇടാമോ അതെല്ലാം ഇട്ടോണം. കുറച്ചു ചീപ്പ്‌ ആണ്, എന്നാലും ഒരു രസമല്ലേ.


6 ) പ്രേമത്തില്‍ ആണെന്നും പറഞ്ഞു അവളെ എപ്പോഴും വിളിക്കാന്‍ ഒന്നും പോവറത്തു. അത് നമ്മുടെ വില കുറയ്ക്കും. അവളുടെ പിറന്നാള് പോലും ഓര്‍ക്കറത്തു, ഓര്‍മ്മ വന്നാലും മൈന്‍ഡ് ചെയ്യണ്ട. അതൊക്കെ ചുമ്മാ വേണ്ടാതെ ശീലങ്ങള്‍ ഉണ്ടാക്കും. നമ്മുടെ ഒരു സുഹൃത്ത്‌ ഒരു രാത്രിയില്‍ അവന്റെ ഭാര്യയുടെ ആദ്യ പിറന്നാളിന് വിഷ് ചെയ്യാന്‍ മറന്നത് കൊണ്ട് പാതി രാത്രിയില്‍ തിരിച്ചു നാട്ടില്‍ പോകാന്‍ ഇറങ്ങിയതും അവനെ ഒരു മണിക്കൂര്‍ ഉപദേശിച്ചു ഒരു നല്ല ഫര്താവ് ആക്കി മാറ്റിയതും ഞാന്‍ സ്മരിച്ചു കൊള്ളുന്നു.


7 ) ബന്ധം ഒരികലും ഒറ്റ തീര്‍പ്പില്‍ നിര്‍ത്താന്‍ പാടില്ല. അത് ചിലപ്പോള്‍ ആത്മഹത്യ വരെ എത്തിയേക്കാം. പയ്യെ തിന്നാല്‍ പനയും തിന്നാം, പക്ഷെ ദഹികില്ല. ആയതിനാല്‍ പ്രേമം അവളെ കൊണ്ട് തന്നെ മുറിപ്പികാന്‍ നോക്കുക. അതിനു കാരണം കണ്ടു പിടിക്കാന്‍ ഞാന്‍ പറഞ്ഞു തരണ്ടല്ലോ. ഒന്നും ഇല്ലേലും നമ്മള്‍ ഒക്കെ ആണുങ്ങള്‍ അല്ലെ. എന്റെ 2006 ഏപ്രില്‍ മാസത്തിലെ പ്രേമം മുറിക്കാന്‍ ഞാന്‍ പറഞ്ഞ കള്ളം എന്റെ വീട്ടുക്കാര് വേറെ ഒരുത്തിയെ കൊണ്ട് എന്നെ കെട്ടിക്കാം എന്ന് വാക്ക് കൊടുത്തു പോയി , അതിനാല്‍ എനികെന്തു ചെയ്യണം എന്ന് അറിയില്ല എന്നാണ്. ആര് കേട്ടാലും ചിരിക്കുന്ന ഒരു കള്ളം, പക്ഷെ അവള്‍ അപ്പോഴേ ഓടി മറഞ്ഞു. ;).. ഇത് പോലെ ജാതകം, പ്രായം, ജാതി, ജോലി, ഭാവി, ഭൂമി ശാസ്ത്രം തുടങ്ങി ഏതു മേഘലയിലെ കള്ളം വേണമെങ്കിലും നമുക്ക് ഉപയോഗിക്കാം.


No comments:

Post a Comment