Featured post

എയർ ബി എൻ ബികളിൽ ഒളിക്യാമറയോ.. കണ്ടെത്താനുള്ള ലളിതമായ മാർഗങ്ങൾ..

ഐയർ ബി എൻ ബി കളിൽ ഒളിക്യാമറകൾ കണ്ടെത്തിയതായി പരാതികൾ അമേരിക്ക, മലേഷ്യ, അയർലൻഡ് , ഓസ്ട്രേലിയ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ഉയർന്നുവരുന്നു. ഈ...

Saturday, 27 April 2019

കരിമീൻ പൊള്ളിച്ചത്..

കരിമീന്‍ വൃത്തിയാക്കി മുഴുവനേ വരയുക. കുരുമുളകുപൊടി, മഞ്ഞള്‍പൊടി, ഉപ്പ് എന്നിവ അരച്ചു മീനില്‍ പുരട്ടി അധികം മൂത്തുപോകാതെ വറുക്കുക. മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പൊടി, കുരുമുളകുപൊടി എന്നിവ മയത്തില്‍ അരയ്ക്കുക. വെളിച്ചെണ്ണയില്‍ ചുവന്നുള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ വഴറ്റിക്കോരി എടുക്കുക. വെളിച്ചെണ്ണയില്‍ കടുകു താളിച്ച് അരച്ചു വച്ചിരിക്കുന്ന മസാലയിട്ടു വഴറ്റുക. മീനും, തേങ്ങാപ്പാലും കുടംപുളിയും ഉപ്പും ചേര്‍ത്തു പാത്രം മൂടി വേവിക്കുക. ഇതു വെട്ടിത്തിളയ്ക്കുമ്പോള്‍ പാത്രത്തിന്റെ മൂടിയെടുത്ത് ചാറു വറ്റിക്കുക. വഴറ്റിക്കോരി വച്ചിരിക്കുന്ന പച്ച മസാലകള്‍ ചേര്‍ത്ത് കഷണങ്ങളില്‍ ചാറു പൊതിഞ്ഞിരിക്കുന്ന സമയത്ത് വാങ്ങി വയ്ക്കുക.

വാട്ടിയ വാഴയിലയില്‍ ഓരോ മീനും പൊതിഞ്ഞ് വാഴനാരു കൊണ്ടു കെട്ടി ചീനച്ചട്ടിയിലിട്ടു ചുട്ടെടുത്ത് ചൂടോടെ ഉപയോഗിക്കുക

No comments:

Post a Comment